Get Updates
Get notified of breaking news, exclusive insights, and must-see stories!

100കോടി ക്ലബ്ബില്‍ കടന്നാലും പുലിമുരുകന് രക്ഷയില്ല,മമ്മൂക്കയെ കിടത്തിപ്പൊറുപ്പിക്കാതെ പൊങ്കാല മഹാമഹം

പുലിമരുകന്‍ 100 കോടി ക്ലബ്ബില്‍ കടന്നതിന് സോഷ്യല്‍ മീഡിയ പൊങ്കാലയിടുന്നച് മമ്മൂട്ടിയുടെ മേലാണ്

പുലിമുരുകന്‍ നൂറ് കോടി ക്ലബ്ബില്‍ കടന്നത് മലയാള സിനിമയെ സംബന്ധിച്ച് വലിയ നേട്ടം തന്നെയാണ്. എന്നാല്‍ കാട്ടുമൂപ്പനെ പോലെ തള്ളിത്തള്ളിയാണ് ഈ നൂറ് കോടി ക്ലബ്ബും ഉണ്ടാക്കിയത് എന്നാണ് ഹേറ്റേഴ്‌സിന്റെ വാദം.

സംഗതി മോഹന്‍ലാല്‍ വീണ്ടും ദേശീയ ശ്രദ്ധയില്‍ എത്തിയിരിക്കുകയാണ്. പുലിമുരുകന്‍ മലയാളത്തില്‍ റെക്കോര്‍ഡാണ് സൃഷ്ടിച്ചത്. അതിനിപ്പോള്‍ പാവം മമ്മൂട്ടിയെ ട്രോളുന്നത് എന്തിനാണെന്നാണ് പിടികിട്ടാത്തത്.

പുലിമുരുകന്‍ 100 കോടി ക്ലബ്ബില്‍ എത്തിയതോടെ മമ്മൂട്ടിയ്ക്കും ഇരിക്കപ്പൊറുതി കിട്ടാത്ത സ്ഥിതിയാണ്. അങ്ങനെയാണ് ട്രോളേഴ്‌സിന്റെ ആക്രമണം!!!

 തള്ളാണോ

തള്ളാണോ

പുലി എന്നും മുരുകന്‍ എന്നും നൂറ് കോടി എന്നും ഒക്കെ എഴുതിയാല്‍ എല്ലാവരും വിശ്വസിച്ചോളും എന്ന് കരുതി ഉണ്ടാക്കിയ ഹൈപ്പ് ആണോ ഇതെല്ലാം എന്നാണ് ചില ട്രോളര്‍മാരുടെ സംശയം.

 ആരാ താരം

ആരാ താരം

സത്യം പറഞ്ഞാല്‍ വിനുമോഹന്റെ തിരിച്ചുവരവാണ് പുലിമുരുകന്‍. അപ്പോള്‍ പിന്നെ 100 കോടി ക്ലബ്ബിന്റെ ക്രെഡിറ്റ് ആര്‍ക്കാ... ലാലേട്ടനോ അതോ വിനു മോഹനോ?

 ഇടിയും ഫൈറ്റും

ഇടിയും ഫൈറ്റും

സത്യം പറഞ്ഞാല്‍ എന്തൊക്കെയാണ് ഈ പുലിമുരുകനില്‍ ഉള്ളത്? ഇടിയും ഫൈറ്റും... പിന്നെയോ... ഫൈറ്റും ഇടിയും. അത്രയേ ഉള്ളൂ അല്ലേ

 പുലി എലിയായി

പുലി എലിയായി

കാട്ടില്‍ പോയാലും നാട്ടില്‍ ചെന്നാലും മുരുകന്‍ പുലിയാണ്. പക്ഷേ ഭാര്യയുടെ അടുത്ത് മാത്രം വെറും എലി. ഈ ക്ലീഷേയില്‍ നിന്ന് പുലിമുരുകനും ഇല്ല മോചനം

 ആരാണ് താരം

ആരാണ് താരം

ലാലേട്ടന്‍ ഒരുപാട് സിനിമയില്‍ അഭിനയിച്ച് സൂപ്പര്‍ സ്റ്റാര്‍ ആണ്. എന്നാല്‍ ആ വരയന്‍ പുലി( കടുവ എന്നാണ് ഉദ്ദേശിച്ചത്) ആരാ? ആദ്യത്തെ സിനിമ തന്നെ 100 കോടി ക്ലബ്ബില്‍ എത്തിച്ച ഗാലക്‌സി സ്റ്റാര്‍ അല്ലേ...

100 കോടി ക്ലബ്ബ്

100 കോടി ക്ലബ്ബ്

ഇത്രയും കാലം വിചാരിച്ചിരുന്നത് 100 കോടി ക്ലബ്ബ് എന്നാല്‍ ഹിന്ദിയും തമിഴും തെലുങ്കും മാത്രം കൈയ്യടക്കി വച്ചിരുന്ന സാധനം ആണെന്നായിരുന്നു. എന്നാല്‍ 100 കോടി ക്ലബ്ബിന് ഇങ്ങ് കേരളത്തില്‍ വരെ പിടിയുണ്ട്.

ആ ഒരു കോടി

ആ ഒരു കോടി

പുലിമുരുകന്‍ 100 കോടി ക്ലബ്ബില്‍ എത്താന്‍ കാരണക്കാര്‍ ആരൊക്കെയാണ്. ഫാന്‍സ് ഇല്ലാതെ ഇത് വല്ലതും നടക്കുമായിരുന്നോ... അപ്പോള്‍ പിന്നെ ഫാന്‍സിനും കിട്ടുമായിരിക്കും ആ ഒരു കോടി!!!

 തമിഴും തെലുങ്കും

തമിഴും തെലുങ്കും

പണ്ടൊക്കെ തമിഴ് , തെലുങ്ക് സിനിമകളെ തെറി പറഞ്ഞ് നടന്നിരുന്നവരാണ് മല്ലൂസ്. ഇപ്പോഴിതാ പുലിമുരുകന്‍ വന്നതോടെ എന്തും കാണാം എന്നായിരിക്കുന്നു!!!

 ഇതൊക്കെ എന്ത്

ഇതൊക്കെ എന്ത്

ഇവിടത്തെ സാധാരണ താരരാജാക്കന്‍മാരുടെ മുന്നില്‍ 100 കോടി ക്ലബ്ബ് എന്നൊക്കെ പറഞ്ഞാല്‍ വലിയ സംഭവം ആകും. എന്നാല്‍ ഷാറൂഖ് ഖാന്‍, ആമിര്‍ ഖാന്‍, സല്‍മാന്‍ ഖാന്‍ എന്നിവരുടെ മുന്നില്‍ ചെന്ന് പെട്ടാല്‍ എന്താകും സ്ഥിതി!!!

 കഷ്ടപ്പാടില്ലേ

കഷ്ടപ്പാടില്ലേ

ബാക്കിയുള്ള താരങ്ങളൊക്കെ എത്ര കഷ്ടപ്പെട്ടാണെന്നോ നൂറ് കോടി ക്ലബ്ബില്‍ കയറിയത്. എന്നാല്‍ ലാലേട്ടന്‍ ചുമ്മാ ഗേറ്റും തുറന്നങ്ങ് ആ ക്ലബ്ബില്‍ കയറി!!!

ഹേറ്റേഴ്‌സ്

ഹേറ്റേഴ്‌സ്

ദേശീയമൃഗമായ കടുവയെക്കൊണ്ട് പട്ടിയെ പോലെ പണിയെടുപ്പിച്ചു, കാച്ചുമൂപ്പനെ കൊണ്ട് പൊക്കിപ്പറയിപ്പിച്ചി, എല്ലാ രാജ്യങ്ങളിലും റിലീസ് ചെയ്തു.... ഇങ്ങനെ നേടുന്ന 100 കോടി ക്ലബ്ബില്‍ ഇപ്പോള്‍ പല ഫാന്‍സിനും വിശ്വാസമില്ലത്രെ!!!

കോടികള്‍

കോടികള്‍

ആദ്യം ദൃശ്യം... അന്ന് 80 കോടി ക്ലബ്ബ്. പിന്നെ ഒപ്പം... 50 കോടി ക്ലബ്ബ്. ഇപ്പോഴിതാ പുലിമുരുകന്‍... 100 കോടി ക്ലബ്ബ്... ഇങ്ങേര്‍ക്ക് ശരിക്കും പ്രാന്താണെന്നാണോ മറ്റുള്ളവര്‍ വിചാരിക്കുന്നത്.

 വൈശാഖനെ വിളിക്ക്

വൈശാഖനെ വിളിക്ക്

ഇനിയിപ്പോള്‍ എങ്ങനെയെങ്കിലും നൂറ് കോടി ക്ലബ്ബില്‍ കയരണം. അതിന് വേണ്ടി വൈശാഖനെ വിളിക്കുകയും ചെയ്യും അങ്ങോട്ട് ഡേറ്റ് കൊടുക്കുകയും ചെയ്യും. പക്ഷേ പാവം ടിനി ടോമിന്റെ സ്ഥിതിയാണ് കഷ്ടം!!!

 ഇങ്ങനെയൊക്കെ

ഇങ്ങനെയൊക്കെ

എന്തായാലും പുലിമുരുകന്‍ 100 കോടി ക്ലബ്ബില്‍ എത്തി. തള്ളലില്‍ ആരും മോശം അല്ലല്ലോ. അപ്പോള്‍ പിന്നെ ഇങ്ങനേയും തള്ളാം. പക്ഷേ ദുല്‍ഖര്‍ കേള്‍ക്കരുത് എന്ന് മാത്രം.

 ക്ലോസ് ഇനഫ്

ക്ലോസ് ഇനഫ്

സംഗതി ശരിയല്ലേ.... ആ ഇരിക്കുന്ന മൂന്ന് പേരില്‍ രണ്ട് പേരും 100 കോടി ക്ലബ്ബില്‍ കയറിയവരല്ലേ.... പക്ഷേ ആ നടവില്‍ ഇരിക്കുന്ന ആളോ

 പാവം ഇക്ക

പാവം ഇക്ക

കംപ്ലീറ്റ് ആക്ടറായ തനിക്ക് 100 കോടി ക്ലബ്ബില്‍ കയറാന്‍ പറ്റുമെങ്കില്‍ മെഗാ സ്റ്റാര്‍ ആയ ഇക്കയ്ക്കും 100 കോടി ക്ലബ്ബില്‍ കയറാന്‍ പറ്റും എന്നെങ്ങാനും പറഞ്ഞാലുണ്ടല്ലോ.... രമണന്റെ ഭാവമാകും!!!

 ഇനി അത് വേണ്ടി വരുേേമാ?

ഇനി അത് വേണ്ടി വരുേേമാ?

വൈശാഖനാണല്ലോ ഇപ്പോഴത്തെ മാസ് സംവിധായകന്‍. ഇനി നൂറ് കോടിയില്‍ കയറിപ്പറ്റാന്‍ ഇതല്ലാതെ വേറെ മാര്‍ഗ്ഗം ഉണ്ടാവില്ലല്ലേ...

 പൂച്ചയെ വച്ച്

പൂച്ചയെ വച്ച്

ഒരു സൂപ്പര്‍ സ്റ്റാര്‍ പോലും ഇല്ലാതെ ആയിരം കോടി ക്ലബ്ബില്‍ സിനിമ എത്തിക്കുന്ന ആളാണ് ജെയിംസ് കാമറൂണ്‍. അങ്ങേര് വേണമെങ്കില്‍ വെറും പൂച്ചയെ വച്ച് പോലും 100 കോടി ക്ലബ്ബില്‍ കയറും!!!

ഓടുന്ന പടം

ഓടുന്ന പടം

പുലിമുരുകന്‍ നൂറ് കോടി ക്ലബ്ബില്‍ കടന്ന വാര്‍ത്ത അറിഞ്ഞതുമുതല്‍ മറ്റൊരു താരത്തിന്റെ അവസ്ഥ ഇതാണത്രെ. ഓടുന്ന ഏത് പടം കിട്ടിയാലും ് അഭിനയിക്കാന്‍ തയ്യാറാണത്രെ!!!

 തളര്‍ന്നോ

തളര്‍ന്നോ

ഫാന്‍സ് അസോസിയേഷന്‍കാര് തള്ളിത്തള്ളിയാണത്രെ പുലിമുരുകന്‍ 100 കോടി ക്ലബ്ബില്‍ കയറിത്. ഇങ്ങനെ തള്ളുന്നതിനും വേണ്ടേ ഒരു അതിര്!!!!

 അതാണ്

അതാണ്

പടം ഇറങ്ങിയപ്പോള്‍ തന്നെ 100 കോടി ക്ലബ്ബ് പ്രതീക്ഷിച്ചിരിക്കുകയായിരുന്നത്രെ. ഒടുവില്‍ അവിടെ തന്നെ എത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+