• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ജബ്ബാറെ എണീച്ചടാ' എന്ന് പാണക്കാട് തങ്ങള്‍ പറഞ്ഞപ്പോള്‍ മരിച്ചയാള്‍ എഴുന്നേറ്റ് നിന്നെന്ന് പ്രസംഗം

കോഴിക്കോട്: മരിച്ചു കിടന്ന വ്യക്തിയ പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ ജീവിപ്പിച്ചെന്ന അവകാശവാദവുമായി മൗലവിയുടെ പ്രസംഗം. പ്രസംഗത്തിന്‍റെ വീഡിയോ ദൃശ്യങ്ങല്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ വിഷയത്തില്‍ വ്യാപക ട്രോളുകളും ഇറങ്ങാന്‍ തുടങ്ങിയിട്ടുണ്ട്.

പട്ടര്‍ കടവ് ജബ്ബാര്‍ ഫൈസി എന്ന വ്യക്തി കാസര്‍ഗോഡ് വെച്ച് മരിച്ചുവെന്നും അദ്ദേഹത്തെ പാണക്കാട്ടേക്ക് കൊണ്ടുന്നപ്പോള്‍ ഉമറലി ശിഹാബ് തങ്ങള്‍ ജബ്ബാര്‍ ഫൈസിയെ ജീവിതത്തിലേക്ക് വീണ്ടും തിരികെ കൊണ്ടുവന്നുമെന്നാണ് വയലില്‍ മുഹമ്മദ് മോന്‍ ഹാജിയാര്‍ എന്ന മതപണ്ഡിതന്‍ അവകാശപ്പെടുന്നത്.

വാക്കുകള്‍ ഇങ്ങനെ

വാക്കുകള്‍ ഇങ്ങനെ

അദ്ദേഹത്തിന്‍റെ വാക്കുകള്‍ ഇങ്ങനെ..

ഉമറലി തങ്ങളോട് തന്റെ മോന്‍ മരിച്ചുവെന്ന് ജബ്ബാറിന്റെ വാപ്പ പറഞ്ഞു. ആംബുലന്‍സിന്റെ വാതില്‍ തുറക്കാന്‍ തങ്ങള്‍ ആവശ്യപ്പെട്ട ശേഷം ജബ്ബാറിനെ ഒന്നു നോക്കിയിട്ട് അകത്തേക്ക് പോയ അദ്ദേഹം രണ്ട് ഇലകളുമായാണ് തിരിച്ചുവന്നത്.

 മൃതദേഹത്തിന്റെ രണ്ട് കണ്ണിലും

മൃതദേഹത്തിന്റെ രണ്ട് കണ്ണിലും

അകത്തു നിന്നും രണ്ട് ഇലകള്‍ കൊണ്ടുവന്ന് എന്തൊക്കെയോ മന്ത്രിച്ചിട്ട് പിഴിഞ്ഞ് മൃതദേഹത്തിന്റെ രണ്ട് കണ്ണിലും മൂക്കിലും വായിലും എല്ലാം ഇറ്റിച്ചു. എന്നിട്ട് ജബ്ബാറെ, ജബ്ബാറെ എണീച്ചടാ..സുബ്ഹാന ജല്ല ജലാലു.

ജബ്ബാര്‍ എണീച്ചു നിന്നു

ജബ്ബാര്‍ എണീച്ചു നിന്നു

ആംബുലന്‍സില്‍ നിന്നും കഫന്‍പുട പൊട്ടിച്ചിട്ട് ജബ്ബാര്‍ എണീച്ചു നിന്നു. അദ്ദേഹത്തിനായി ഒരുക്കിയ ഖബര്‍ ഇപ്പോഴും ഒഴിഞ്ഞി കിടക്കുകയാണ്. സംഭവത്തിന് ശേഷം ജബ്ബര്‍ ഫൈസി മയ്യത്ത് ഫൈസി എന്നാണ് അറിയപ്പെടുന്നതെന്നും മതപണ്ഡിതന്‍ പറയുന്നു.

ട്രോളുകള്‍

ട്രോളുകള്‍

ഇദ്ദേഹത്തിന്‍റെ പ്രസംഗത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി തുടങ്ങിയപ്പോള്‍ വിഷയത്തില്‍ നിരവധി ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. 2018 ഡിസിംബര്‍ 31 മുതല്‍ 2019 ജനുവരി 5 വരെ നടന്ന മതപ്രഭാഷണ പരമ്പരിയില്‍ ജനുവരി ഒന്നാം തിയ്യതിയായിരുന്നു മുഹമ്മദ് മോന്‍ ഹാജിയാരുടെ പ്രസംഗം.

ശാസ്ത്രം തോറ്റു.

ശാസ്ത്രം തോറ്റു.

മതപണ്ഡിതന്‍റെ അവകാശവാദങ്ങളെ പരിഹസിച്ചുകൊണ്ട് നിരവധിയാളുകാണ് ഇതിനോടകം തന്നെ ഈ പ്രസംഗത്തിന്‍റെ വീഡിയോ ഷെയര്‍ചെയ്തിരിക്കുന്നത്. ശാസ്ത്രം തോറ്റു.. പാണക്കാട് തങ്ങള്‍ ജയിച്ചു, ഇങ്ങളെന്ത് ബിടലാണ് ഉസ്താദെ എന്ന അടിക്കുറിപ്പോടെയാണ് പലരും വീഡിയോ ഷെയര്‍ ചെതിരിക്കുന്നത്.

വീഡിയോ

ഉസ്താദിന്‍റെ പ്രസംഗം

English summary
social media trolls spanakkadu shihab thangal rebirth a dead man
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more