കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്‌നാട്ടില്‍ അജിത്താണ് തല... ധോണിയല്ല... ശ്രീശാന്തിന് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല, അസഭ്യവര്‍ഷം!!

ശ്രീശാന്തിന് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല

Google Oneindia Malayalam News

കൊച്ചി: ക്രിക്കറ്റ് താരം ശ്രീശാന്ത് എപ്പോഴും വിവാദനായകനാണ്. ക്രിക്കറ്റിലെ വാതുവെപ്പുമായി ബന്ധപ്പെട്ട് കുടുങ്ങിയപ്പോഴും പിന്നീട് കുറ്റവിമുക്തനാക്കിയപ്പോഴും അദ്ദേഹം വിവാദത്തിന്റെ ഒപ്പമായിരുന്നു. ഇപ്പോഴിതാ പുതിയൊരു കുരുക്കില്‍ ചാടിയിരിക്കുകയാണ് അദ്ദേഹം. തമിഴ്‌നാട്ടിലെ സൂപ്പര്‍ താരം അജിത് കുമാര്‍ എന്ന തലയെയും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ മഹേന്ദ്ര സിംഗ് ധോണിയെയും താരതമ്യം ചെയ്ത് നടത്തിയ പരാമര്‍ശമാണ് ശ്രീശാന്തിന് തലവേദനയായിരിക്കുന്നത്. തമിഴ്‌നാട്ടില്‍ ഒറ്റ തലയേ ഉള്ളൂവെന്നും അത് അജിത്താണെന്നുമായിരുന്നു ശ്രീശാന്തിന്റെ പരാമര്‍ശം.

ഇത് കേട്ടയുടനെ ശ്രീക്ക് ഫേസ്ബുക്കില്‍ പൊങ്കാലയാണ്. എന്തിനേറെ പറയുന്നു മലയാളികളുടെ തനത് ഭാഷയിലുള്ള ട്രോള്‍ മുതല്‍ നാടന്‍ പച്ചത്തെറി വരെ അക്കൂട്ടത്തിലുണ്ട്. നിന്നേക്കാളും ഫാന്‍സ് ധോണി കേരളത്തിലുണ്ടെടാ എന്ന് വരെ പരിഹാസമുയര്‍ന്നിട്ടുണ്ട്. അതേസമയം ഈ തെറിവിളികള്‍ക്ക് ഇത് വരെ അദ്ദേഹം മറുപടിയൊന്നും നല്‍കിയിട്ടുമില്ല. കഴിഞ്ഞ ദിവസം ഐപിഎല്‍ ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് കിരീടം കൂടി നേടിയതോടെ തെറി വിളികള്‍ ഏതാണ്ട് പരിധി ലംഘിച്ചിട്ടുണ്ട്.

അജിത്താണ് റിയല്‍ തല

അജിത്താണ് റിയല്‍ തല

മെയ് 18ന് ശ്രീശാന്ത് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത ഒരു വീഡിയോയാണ് ഈ പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. തമിഴ്‌നാട്ടില്‍ ബ്രിഗേഡ് ഫിറ്റ്‌നെസ് യൂണിറ്റിന്റെ പരിപാടിയുമായി ബന്ധപ്പെട്ട് എത്തിയതായിരുന്നു അദ്ദേഹം. ചെന്നൈയില്‍ തല അജിത്ത് കുമാറിന്റെ നിരവധി കട്ടൗട്ടുകള്‍ കണ്ടെന്ന് ശ്രീ പറയുന്നു. തമിഴ്‌നാട്ടുകാര്‍ക്ക് അദ്ദേഹത്തോടുള്ള ആരാധന അതില്‍ നിന്ന് വ്യക്തമാണ്. പിന്നീട് താന്‍ ചെന്നൈസൂപ്പര്‍ കിംഗ്‌സിന്റെ പോസ്റ്ററില്‍ ധോണിയെ തല എന്ന് വിശേഷിപ്പിച്ചത് കണ്ടു. എന്നാല്‍ നമുക്കറിയാം യഥാര്‍ത്ഥ തല ആരാണെന്ന്. അത് അജിത്ത് കുമാര്‍ തന്നെയാണെന്നായിരുന്നു ശ്രീശാന്തിന്റെ പരാമര്‍ശം.

ഊള സ്ത്രീശാന്ത്....

ഊള സ്ത്രീശാന്ത്....

ചെന്നൈ സൂപ്പറായി കളിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇത്തരമൊരു പരാമര്‍ശം നടത്തിയാല്‍ ആരാധകരായ വെട്ടുകിളികള്‍ അടങ്ങിയിരിക്കില്ലെന്ന് ഉറപ്പാണല്ലോ. തെറിവിളികള്‍ കൊണ്ട് പൂരമായിരുന്നു പിന്നീടങ്ങോട്ട്. പോയി ചാവടാ ഊള സ്ത്രീശാന്തേ... ധോണിക്ക് തല എന്ന് പേരിട്ടത നിന്റെ മടിയില്‍ ഇരുത്തി അല്ല... തമിഴ്‌നാട്ടുകാര്‍ തന്നെ ആണ്. അവര്‍ തിരുത്തി പറയട്ടെ. അല്ലാതെ നീ വായിട്ട് അലച്ചിട്ട് ഒരു കാര്യവും ഇല്ല. നിന്നേക്കാളും ഫാന്‍സ് ധോണി കേരളത്തിലുണ്ട്. അതും അങ്ങേര് ഒരു മലയാളി പോലുമല്ല. സ്വന്തം സംസ്ഥാനത്ത് പോലും ഹേറ്റേര്‍സ് മാത്രമുള്ള നീയൊന്നും ധോണി എന്ന ഇതിഹാസ താരവുമായി തട്ടിച്ച് നോക്കിയാല്‍ ഒന്നുമല്ലെന്നായിരുന്നു തുടക്കത്തിലെ പരിഹാസങ്ങള്‍.

ചുമ്മാതല്ല ഹര്‍ഭജന്‍ തല്ലിയത്

ചുമ്മാതല്ല ഹര്‍ഭജന്‍ തല്ലിയത്

ഇഹ് ഇഹ് ഒരു വിക്കറ്റ് കിട്ടുമ്പോള്‍ നിന്റെ സെലിബ്രേഷന്‍ നമ്മക്ക് അറിയാം. ഇത്രയും നാള്‍ ഒരു മലയാളി അല്ലേ എന്ന് കരുതി സപ്പോര്‍ട്ട് ചെയ്തു. ഇനി അങ്ങോട്ട് അങ്ങനെ ആയിരിക്കില്ല. വെറുതെ അല്ല ഹര്‍ഭജന്‍ നിന്റെ ചെപ്പകിട്ട് അടിച്ചത്. അപ്പോള്‍ മലയാളത്തില്‍ ഛോട്ടാ മുംബൈയില്‍ അഭിനയിച്ച മോഹന്‍ലാല്‍ ആണോ വേറെ തല എന്നായിരുന്നു മറ്റൊരു പരിഹാസം. ശ്രീയേട്ടാ ഇവിടെ കുരുപൊട്ടിക്കുന്നവന്‍മാരെയൊന്നും കാര്യമാക്കണ്ട. അടുത്ത ഐപിഎല്ലില്‍ താങ്കളുടെ തിരിച്ചുവരവിനായി കാത്തിരിക്കുന്നു. ഹര്‍ഭജന്‍ കയ്യില്‍ നിന്നും ഒന്നു കൂടി വാങ്ങുന്നത് കാണാനാണ് ആ കാത്തിരിപ്പെന്നാണ് മറ്റൊരു ആരാധകന്റെ കളിയാക്കല്‍.

ദീനരോദനം

ദീനരോദനം

കരിയറില്‍ തൊട്ടതെല്ലാം നശിപ്പിച്ച ചരിത്രമാണ് ശ്രീശാന്തിനുള്ളതെന്നാണ് ചെന്നൈ ആരാധകരുടെ വിമര്‍ശനം. അങ്ങനെയൊരാളുടെ ദിനരോദനമാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. കരിയറില്‍ ക്രിക്കറ്റ്, രാഷ്ട്രീയം, സിനിമ, എന്നിങ്ങനെ തൊട്ടിടത്തെല്ലാം മൂഞ്ചിയ ഒരുത്തന്റെ രോദനം... ധോണി തലയായിട്ടുണ്ടേല്‍ അതില്‍ അസൂയപ്പെട്ടിട്ട് കാര്യമില്ല. ഒരു പണിയുമില്ലാതെ ഭാര്യയുടെ പൈസക്ക് ജിമ്മില്‍ മസിലുരുട്ടി കൊണ്ടിരിക്കുമ്പോള്‍ ഇങ്ങനത്തെ കുത്തിക്കഴപ്പൊക്കെ തോന്നും. എന്നാ ശാന്തന്‍ കേട്ടോ തമിഴര്‍ക്ക് മാത്രമല്ല ഞങ്ങള്‍ മലയാളികള്‍ക്കും ധോണി തന്നാണ് തല. ചെന്നൈയുടെ ഐപിഎല്‍ ട്രോഫി ശ്രീക്ക് സമര്‍പ്പിക്കുന്ന എന്നായിരുന്നു മറ്റൊരു വിദ്വാന്റെ വിമര്‍ശനം.

ചാണകസംഘി

ചാണകസംഘി

ശ്രീശാന്ത് ബിജെപി ടിക്കറ്റില്‍ മത്സരിച്ചതിനെ ഈ സംഭവവുമായി ചേര്‍ത്ത് വിമര്‍ശിച്ചവരുണ്ട്. ചാണക സംഘിയല്ലേ ഇത്രയൊക്കെ വിവരം കാണൂ. വീട്ടില്‍ ചുമ്മാ ചൊറിയും കുത്തി ഇരുന്നാല്‍ പോരെ.. വെറുതെ ബാക്കിയുള്ളവരുടെ മണ്ടയ്ക്ക് കയറണോ... ഓടെടാ ഊളേ.. അല്ലേല്‍ തന്നെ ഒരുപാട് ഹെയ്‌റ്റേഴ്‌സുണ്ട്. അതിന്റെ കൂടെ ബാക്കി ഉള്ളവരെ കൂടി ചൊറിഞ്ഞ് എണ്ണം കൂട്ടരുത്. വല്ല അശോക് ദിന്ദയെയോ മറ്റോ പോയി ചൊറിയാന്‍ നോക്കി. തലയുടെ നേരെ വേണ്ട എന്ന് വരെ പരിഹാസമുണ്ട്. നേരത്തെ ശ്രീശാന്തിന്റെ പോസ്റ്റുകള്‍ക്ക് വലിയ രീതിയിലുള്ള പിന്തുണ ഫേസ്ബുക്കില്‍ ലഭിക്കാറുണ്ടായിരുന്നു. എന്നാല്‍ പരാമര്‍ശം വന്നതോടെ ധോണി ആരാധകര്‍ കൂട്ടത്തോടെ പൊങ്കാലയിടാന്‍ എത്തിയെന്നും അസഭ്യ വര്‍ഷം കടുക്കുകയും ചെയ്തിട്ടുണ്ട്.

കെവിന്റെ കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു.... ആഴമേറിയ മുറിവുകള്‍, കൊലയ്ക്ക് പിന്നില്‍ ഡിവൈഎഫ്‌ഐ ബന്ധവും!!കെവിന്റെ കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു.... ആഴമേറിയ മുറിവുകള്‍, കൊലയ്ക്ക് പിന്നില്‍ ഡിവൈഎഫ്‌ഐ ബന്ധവും!!

കെവിന്റെ മൃതദേഹത്തോടും ക്രൂരത; രാഷ്ട്രീയ പാര്‍ട്ടികളുടെ പിടിവലി!! പ്രതിഷേധവും പ്രതിരോധവുംകെവിന്റെ മൃതദേഹത്തോടും ക്രൂരത; രാഷ്ട്രീയ പാര്‍ട്ടികളുടെ പിടിവലി!! പ്രതിഷേധവും പ്രതിരോധവും

English summary
sreesanth trolled on dhoni remark
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X