Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂന്നാര്‍ സമരം ജയിപ്പിച്ച മമ്മൂഞ്ഞുമാരെ കാണണ്ടേ? സോഷ്യല്‍ മീഡിയയുടെ ട്രോള്‍!

മൂന്നാറില്‍ സമരം ജയിച്ചത് തൊഴിലാളികളായ സ്ത്രീകള്‍. എന്നാല്‍ അത് ജയിപ്പിച്ചതും തങ്ങളാണ് എന്ന് പറഞ്ഞ് വിവിധ നേതാക്കളും അണികളും അടങ്ങുന്ന വെള്ളിമൂങ്ങകള്‍ അതിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാന്‍ എത്തിയിട്ടുണ്ട്. സമരത്തിന് പോയപ്പോള്‍ തൊഴിലാളികള്‍ ഓടിച്ചുവിട്ട പാര്‍ട്ടിക്കാര്‍ മുതല്‍ രണ്ട് ദിവസത്തിന് ശേഷം സമരം നടത്താനിരുന്നവര്‍ വരെയുണ്ട് ക്രെഡിറ്റടിക്കാന്‍.

ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും യൂണിയനുകളുടെയും പിന്തുണയില്ലാതെ സ്ത്രീ തൊഴിലാളികള്‍ പൊരുതി നേടിയ ജയം രാഷ്ട്രീയക്കാര്‍ക്ക് അത്രയ്ക്കങ്ങോട്ട് രസിച്ചിട്ടില്ല. മൂന്നാര്‍ സമരം ജയിക്കേണ്ടിയിരുന്നില്ല എന്ന മട്ടും ഭാവവുമാണ് പലര്‍ക്കും. വേറെ നിവൃത്തിയില്ലാത്തത് കൊണ്ട് മാത്രം സമരത്തിന് ഐക്യദാര്‍ഢ്യവും അഭിവാദ്യവും ഒക്കെ അര്‍പ്പിക്കുന്നു എന്ന് മാത്രം.

മമ്മൂഞ്ഞുമാരെ സോഷ്യല്‍ മീഡിയ കളിയാക്കുന്നത് ഇങ്ങനെ. കാണൂ മൂന്നാര്‍ ട്രോളുകള്‍.

ആഘോഷിക്കുന്നത് ഈ ചിത്രം

ആഘോഷിക്കുന്നത് ഈ ചിത്രം

ഓണ്‍ലൈന്‍ മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും ഏറ്റവും കൂടുതല്‍ ആഘോഷിക്കുന്നത് വി എസിന്റെ ചിത്രമാണ്. സമരത്തിനൊടുവിലാണെങ്കിലും വി എസ് എത്തിയത് സമരക്കാര്‍ക്ക് വലിയ ആവേശമായി. സമരക്കാര്‍ അടുപ്പിച്ച ഏക നേതാവും വി എസാണ് എന്നത് പാര്‍ട്ടിക്ക് വേണ്ടെങ്കിലും വി എസിനെ ജനങ്ങള്‍ക്ക് വേണം എന്നതിന് തെളിവായി.

അച്ചുമ്മാവനെ ട്രോളി

അച്ചുമ്മാവനെ ട്രോളി

സമരം അവസാനിക്കാറാകുമ്പോള്‍ എത്തിയ വി എസ് അച്യുതാനന്ദനെ വെള്ളിമൂങ്ങയുമായി താരതമ്യം ചെയ്യുന്നവരും ഉണ്ട്.

പണിയെടുക്കാന്‍ പറ്റില്ല

പണിയെടുക്കാന്‍ പറ്റില്ല

തൊഴിലെടുക്കാത്ത തൊഴിലാളി നേതാവിനെ തങ്ങള്‍ക്ക് വേണ്ട എന്ന് പറഞ്ഞ് സമരക്കാര്‍ ഓടിച്ചുവിട്ടപ്പോള്‍. ഗോഡ്ഫാദറിലെ രംഗത്തിന്റെ സ്പൂഫ്.

മുഖ്യമന്ത്രി ഇടപെട്ടാല്‍

മുഖ്യമന്ത്രി ഇടപെട്ടാല്‍

മുഖ്യമന്ത്രി ഇടപെടുന്നു. തൊഴിലാളികള്‍ ആഹ്ലാദത്തില്‍ - എന്താ അല്ലേ....

സമരം കഴിഞ്ഞു സാറേ

സമരം കഴിഞ്ഞു സാറേ

മൂന്നാര്‍ ഐക്യദാര്‍ഢ്യ ദിനമായി സെപ്തംബര്‍ 16ന് ആചരിക്കാന്‍ ഇരിക്കുന്ന ബി ജെ പിയെയും സോഷ്യല്‍ മീഡിയ വെറുതെ വിട്ടില്ല.

വി എസും ചാണ്ടിയും

വി എസും ചാണ്ടിയും

ഏത് സമരം വന്നാലും അവസാന ലാപ്പില്‍ കയ്യടി വാങ്ങുന്നത് വി എസും ഉമ്മന്‍ ചാണ്ടിയും തന്നെ.

പാവം രാജേന്ദ്രന്‍

പാവം രാജേന്ദ്രന്‍

സമരക്കാര്‍ വിരട്ടിയോടിച്ച എസ് രാജേന്ദ്രന്‍ എം എല്‍ എ സത്യാഗ്രഹമിരിക്കുന്ന ഫോട്ടോയ്ക്കും സോഷ്യല്‍ മീഡിയയില്‍ നല്ല പണി കിട്ടി. നിരാഹാരമരത്തിനിടയില്‍ എം എല്‍ എ വെള്ളം കുടിച്ചതും കളിയാക്കലിന് കാരണമായി.

സിപിഎമ്മിന്റെ ദുരവസ്ഥ

സിപിഎമ്മിന്റെ ദുരവസ്ഥ

തൊഴിലാളി പാര്‍ട്ടി എന്ന് അവകാശപ്പെടുന്ന സി പി എമ്മിന്റെ നേതാക്കളെ തന്നെ സമരം ചെയ്യുന്ന തൊഴിലാളികള്‍ ഓടിച്ച് വിട്ടത് ഈ സി പി എമ്മിന്റെ ദുരവസ്ഥയാണ് കാണിക്കുന്നത് എന്നാണ് ആളുകള്‍ പറയുന്നത്.

എല്ലാം പെട്ടെന്നായിപ്പോയി

എല്ലാം പെട്ടെന്നായിപ്പോയി

ഇനി കാവിലെ പാട്ടുമത്സരത്തിന് കാണാം. എന്തുചെയ്യാനാ ഈ സമരം ഒത്തുതീര്‍പ്പായിപ്പോയില്ലേ

അന്നേ പറഞ്ഞതാണല്ലോ

അന്നേ പറഞ്ഞതാണല്ലോ

സമരത്തിന് ഐക്യ ദാര്‍ഢ്യവുമായി സെപ്തംബര്‍ 8 ന് ബി എം എസ് ഹര്‍ത്താല്‍ നടത്തിയിരുന്നു എന്ന് പറഞ്ഞാണ് ബി ജെ പി അനുഭാവികള്‍ പിടിച്ചുനില്‍ക്കാന്‍ നോക്കുന്നത്.

രാജേന്ദ്രനെ കാണാനല്ല- വി എസ് തകര്‍ത്തു

രാജേന്ദ്രനെ കാണാനല്ല- വി എസ് തകര്‍ത്തു

താന്‍ മൂന്നാറിലേക്ക് പോകുന്നത് രാജേന്ദ്രന്റെ സമരപ്പന്തലിലേക്കല്ല. സമരം നടത്തുന്ന തൊഴിലാളികള്‍ക്കൊപ്പം ചേരാനാണ്. പ്രശ്‌നപരിഹാരം ഉണ്ടാകുംവരെ താന്‍ അവര്‍ക്കൊപ്പമുണ്ടാവും - ഇതാണ് വി എസ് മൂന്നാറിലേക്ക് തിരിക്കും മുമ്പ് പറഞ്ഞത്.

വര്‍ഗീയതയോ

വര്‍ഗീയതയോ

മൂന്നാറില്‍ തൊഴിലാളി സമരത്തെ സംഘിനേതാക്കളുമായി ആളുകള്‍ ബന്ധപ്പെടുത്തിയത് ഇങ്ങനെ.

തിരഞ്ഞെടുപ്പ് വന്നേ

തിരഞ്ഞെടുപ്പ് വന്നേ

വി എസിനെ സി പി എം ഉയര്‍ത്തിക്കൊണ്ടുവരുമ്പോഴേ മനസിലാക്കണം തിരഞ്ഞെടുപ്പ് വരുന്നുണ്ട് എന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന മറ്റൊരു തമാശ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+