കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപ് ഓണ്‍ലൈനിനെ പുകഴ്ത്തി മനോരമ.... ചോദ്യം ചെയ്ത് സോഷ്യല്‍ മീഡിയ... പെയ്ഡ് ന്യൂസെന്ന് ആരോപണം!!

ദിലീപ് ഓണ്‍ലൈനിനെ പുകഴ്ത്തി മനോരമ

Google Oneindia Malayalam News

കൊച്ചി: ദിലീപിനെതിരെ വമ്പന്‍ ആരോപണങ്ങളാണ് ഇപ്പോള്‍ അരങ്ങേറി കൊണ്ടിരിക്കുന്നത്. അമ്മയില്‍ തിരിച്ചെടുക്കാനുള്ള നീക്കത്തില്‍ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളും നടന്നിരുന്നു. ഇതിന് സോഷ്യല്‍ മീഡിയയുടെ വലിയൊരു പിന്തുണയും ലഭിക്കുന്നുണ്ട്. എന്നാല്‍ ദിലീപിനെ ന്യായീകരിക്കുന്ന തരത്തില്‍ പ്രചാരണം നടത്തുന്ന സോഷ്യല്‍ മീഡിയ ഗ്രൂപ്പാണ് ദിലീപ് ഓണ്‍ലൈന്‍. പച്ചത്തെറിയും സ്ത്രി വിരുദ്ധതയും അങ്ങേയറ്റം നിറഞ്ഞ ഗ്രൂപ്പാണ് ഇത്. ഈ ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളെ ന്യായീകരിച്ച് അഭിമുഖം പ്രസിദ്ധീകരിച്ചിരിക്കുകയാണ് മലയാള മനോരമയുടെ വനിത എന്ന പ്രസിദ്ധീകരണം

ആക്രമിക്കപ്പെട്ട നടിയെ വരെ അപമാനിച്ച് കൊണ്ടുള്ള പോസ്റ്റുകള്‍ ദിലീപ് ഓണ്‍ലൈന്‍ പ്രസിദ്ധീകരിക്കാറുണ്ട്. എന്നിട്ടും ഇങ്ങനെയൊരു അഭിമുഖം പ്രസിദ്ധീകരിച്ചത് അവരെ പിന്തുണയ്ക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ്. നേരത്തെ തന്നെ ദിലീപിനെ സംരക്ഷിക്കുന്ന തരത്തിലുള്ള വാര്‍ത്തകളാണ് മനോരമ പ്രസിദ്ധീകരിക്കുന്നതെന്ന് ആരോപണമുണ്ട്. വനിതയ്ക്കും മനോരമയ്ക്കുമെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള പ്രചാരണവും നടക്കുന്നുണ്ട്.

ദിലീപ് ഓണ്‍ലൈന്‍ ആരുടേത്

ദിലീപ് ഓണ്‍ലൈന്‍ ആരുടേത്

ദിലീപ് ഓണ്‍ലൈന്‍ ഫേസ്ബുക്ക് പേജ് ദിലീപിന്റെ സ്വന്തമോ? പോസ്റ്റുകള്‍ നടന്റെ അറിവോട് കൂടിയോ ഇങ്ങനെയാണ് അഭിമുഖത്തിന് തലക്കെട്ട് നല്‍കിയിട്ടുള്ളത്. ദിലീപ് ഓണ്‍ലൈന്‍ ദിലീപിന്റേതല്ലെന്നും അദ്ദേഹത്തിന്റെ അനുവാദത്തോടെ സോഷ്യല്‍ മീഡിയയില്‍ ന്യായീകരണം നടത്തുന്ന ഒരു കൂട്ടമാണെന്നും എല്ലാവര്‍ക്കുമറിയാവുന്ന കാര്യമാണ്. അമ്മയില്‍ നിന്ന് നാലു നടിമാരുടെ രാജി ചര്‍ച്ചയാകുമ്പോള്‍ നടന്‍ ദിലീപിന് പിന്തുണയുമായി ഫേസ്ബുക്ക് പേജില്‍ വീണ്ടും സജീവമാകുകയാണ് ദിലീപ് ഓണ്‍ലൈന്‍ എന്ന ഫാന്‍സ് പേജെന്ന് വനിത പറയുന്നു.

ഒറ്റപ്പെടുമ്പോള്‍ പ്രതിരോധിക്കും

ഒറ്റപ്പെടുമ്പോള്‍ പ്രതിരോധിക്കും

വിവാദ വിഷയങ്ങളില്‍ ദിലീപ് മൗനം പാലിക്കുമ്പോള്‍ പലപ്പോഴും തീവ്ര പ്രതികരണങ്ങളാണ് ദിലീപ് ഓണ്‍ലൈനില്‍ വരുന്നതെന്ന് വനിത തന്നെ പറയുന്നുണ്ട്. സിനിമയില്‍ ദിലീപ് എന്ന മഹാമേരു ഒറ്റപ്പെടുമ്പോള്‍ പ്രതിരോധിക്കാനായി രംഗത്ത് വന്നതോടെയാണ് ദിലീപ് ഓണ്‍ലൈന്‍ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീടങ്ങോട്ട് ദിലീപിന്റെ അനൗദ്യോഗിക മാധ്യമമായി പേജ് മാറിയെന്നും വനിത പറയുന്നു. നിയമ വഴിയില്‍ വീണുപോയ അവസരങ്ങളില്‍ തിരിച്ചുവരവിന്റെ പാതയില്‍ ആരോപണങ്ങളുടെ മുനെയാടിക്കുന്നതില്‍ ഈ ഫാന്‍ പേജ് ദിലീപിന്റെ നാവിന് സമാനമായി മാറിയെന്നാണ് മനോരമയുടെ കണ്ടെത്തല്‍.

ഫാന്‍സല്ല സൈബര്‍ ശൃംഖല

ഫാന്‍സല്ല സൈബര്‍ ശൃംഖല

ഇഷ്ടനായകന്റെ സിനിമയിറങ്ങുമ്പോള്‍ പാലഭിഷേകം നടത്തുന്ന അല്ലെങ്കില്‍ ആര്‍പ്പുവിളിക്കാനും ഫ്‌ളക്‌സ് ബോര്‍ഡുകല്‍ കൊണ്ട് നിരത്ത് അലങ്കരിക്കാനും വരുന്നവരല്ല അവര്‍. ദിലീപ് എന്ന നടന് സുരക്ഷാ കവചം ഒരുക്കുന്ന സൈബര്‍ ശൃംഖലയാണ് ദിലീപ് ഓണ്‍ലൈന്‍ എന്ന് വനിത പറയുന്നു. ഈ അഭിമുഖത്തില്‍ ദിലീപിനെ വിവാദങ്ങളില്‍ സ്ഥിരം ന്യായീകരിക്കുന്ന ദിലീപ് ഫാന്‍സ് സ്റ്റേറ്റ് കോ ഓര്‍ഡിനേറ്റിങ് ചെയര്‍മാന്‍ റിയാസ് ഖാനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദിലീപ് ഓണ്‍ലൈനെ മുന്നില്‍ നിന്ന് നയിക്കുന്നത് റിയാസ് ഖാനാണ്.

ദിലീപ് ഓണ്‍ലൈനിന്റെ നയം

ദിലീപ് ഓണ്‍ലൈനിന്റെ നയം

അമ്മയില്‍ ദിലീപിനെ തിരിച്ചെടുത്ത വിഷയത്തില്‍ ദിലീപ് ഓണ്‍ലൈന്‍ പച്ചത്തെറികളാണ് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചത്. ഇതിനെതിരെ വന്‍ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ അവരെ ന്യായീകരിക്കാനാണ് ഈ അഭിമുഖമെന്ന് പെട്ടെന്ന് മനസിലാവും. ജീവകാരണ്യ പ്രവര്‍ത്തനത്തില്‍ സജീവമാണ് തങ്ങള്‍ എന്ന മുന്‍കൂര്‍ ജാമ്യവും ഇവര്‍ അഭിമുഖത്തില്‍ പറയുന്നു. ദിലീപ് എന്ത് കാണിച്ചാലും പിന്തുണയ്ക്കുകയാണ് തങ്ങളുടെ നയമെന്ന് ഇവര്‍ വ്യക്തമാക്കുന്നു. ജീവകാരുണ്യ പ്രവര്‍ത്തനം തെറിവിളിക്കാനുള്ള ലൈസന്‍സല്ലെന്ന് മനോരമയ്ക്കും ദിലീപ് ഫാന്‍സിനും പ്രത്യേകം പറഞ്ഞ് കൊടുക്കേണ്ടി വരുമെന്നാണ് തോന്നുന്നത്.

ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നു

ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നു

ചില മാധ്യമങ്ങളുടെയും സ്ഥാപിത താല്‍പര്യത്തിന്റെയും ചിലരുടെ വൈരാഗ്യ ബുദ്ധിയുടെയുമെല്ലാം ഇരയാണ് ദിലീപേട്ടന്‍. സമൂഹ മാധ്യമങ്ങളും ചില സ്ത്രീപക്ഷ സംഘടനകളും ദിലീപേട്ടനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുകയാണെന്ന് ദിലീപ് ഓണ്‍ലൈന്‍ പറയുന്നു. നിയമ വഴികള്‍ പോലും ദിലീപേട്ടന് മുന്നില്‍ അനുകൂലമാകുന്നത് നമ്മള്‍ കണ്ടു. എന്നിട്ടും അദ്ദേഹത്തെ ആക്രമിക്കുന്നതിലാണ് ചിലര്‍ക്ക് താല്‍പര്യം. പലതവണ ഒഴിഞ്ഞു മാറിയിട്ടും അത് തുടര്‍ന്നപ്പോഴാണ് വിഷയത്തില്‍ ക്രിയാത്മകമായി ഇടപെടാന്‍ തീരുമാനിച്ചതെന്ന് റിയാസ് ഖാന്‍ പറഞ്ഞു.

നെറികെട്ട പോസ്റ്റുകള്‍

നെറികെട്ട പോസ്റ്റുകള്‍

ദിലീപ് ഓണ്‍ലൈന്‍ പങ്കുവെച്ച നെറികെട്ട പല പോസ്റ്റുകള്‍ വനിത ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതും മാധ്യമങ്ങള്‍ വഴി പ്രോത്സാഹിപ്പിക്കണം എന്ന ആശയം ആരുടെ തലയില്‍ നിന്നാണാവോ ഉണ്ടായത്. ഡബ്ല്യുസിസിയെയും മറ്റ് വനിതാ താരങ്ങളെയും അധിക്ഷേപിക്കുന്ന പോസ്റ്റുകളും അഭിമുഖത്തിനൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദിലീപേട്ടനുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്ത വരുമ്പോഴാണ് തങ്ങള്‍ പ്രതികരിക്കുന്നതെന്ന് റിയാസ് ഖാന്‍. ഇത് ശരിവെക്കുന്നത് ദിലീപിനോട് ചോദിച്ചിട്ടോ അതല്ലെങ്കില്‍ അദ്ദേഹവുമായി അടുപ്പമുള്ളവരോട് ചോദിച്ചിട്ടോ ആണെന്നാണ്. അതായത് നടിയെ താന്‍ ആക്രമിച്ചിട്ടില്ല എന്ന് ദിലീപ് പറഞ്ഞാല്‍ അതാണ് സത്യമെന്നും എല്ലാവരും വിശ്വസിച്ചോളണമെന്നുമാണ് ദിലീപ് ഓണ്‍ലൈനിന്റെ മനോഭാവം.

ഇതെന്താ പെയ്ഡ് ന്യൂസോ

ഇതെന്താ പെയ്ഡ് ന്യൂസോ

ദിലീപിനെ ഏറ്റവും നല്ല മനുഷ്യനായി ചിത്രീകരിക്കാനുള്ള ഈ ശ്രമം പെയ്ഡ് ന്യൂസാണോ എന്നാണ് സോഷ്യല്‍ മീഡിയയുടെ ചോദ്യം. നേരത്തെ തന്നെ സ്ത്രീവിരുദ്ധതയും അസഭ്യങ്ങളും നിറഞ്ഞ പല പോസ്റ്റുകളും ഈ ഓണ്‍ലൈന്‍ ഗ്രൂപ്പ് ഷെയര്‍ ചെയ്തിരുന്നു. അവരെ പിന്തുണയ്ക്കുന്നത് എന്ത് കാരണത്താലാണെന്ന് സോഷ്യല്‍ മീഡിയ ചോദിക്കുന്നു. ദിലീപിന്റെ കൈയ്യില്‍ നിന്ന് കാശുവാങ്ങിയോ എന്നാണ് പലരുടെയും ചോദ്യം. നേരത്തെ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ വലിയ രീതിയില്‍ വിമര്‍ശിക്കാത്ത റിപ്പോര്‍ട്ടായിരുന്നു മനോരമ നല്‍കിയിരുന്നത്. ഇതും ചേര്‍ത്ത് വായിക്കേണ്ടതാണ്. അതേസമയം സിനിമാ പരസ്യം കിട്ടുന്നത് കൊണ്ടാണോ ഈ ന്യായീകരണമെന്നും ചോദ്യമുണ്ട്.

ഇടവേള ബാബുവിനെ പുറത്താക്കാന്‍ അമ്മയില്‍ നീക്കം... ദിലീപ് അനുകൂലികള്‍ കളി തുടങ്ങി... മൊഴി പാരയാവും!! ഇടവേള ബാബുവിനെ പുറത്താക്കാന്‍ അമ്മയില്‍ നീക്കം... ദിലീപ് അനുകൂലികള്‍ കളി തുടങ്ങി... മൊഴി പാരയാവും!!

നടിയെ പിന്തുണച്ച് ഫെഫ്ക..... ദിലീപിനെ തിരിച്ചെടുക്കില്ല... ആഷിക്കിനെതിരെ നടപടിയുമില്ല!!നടിയെ പിന്തുണച്ച് ഫെഫ്ക..... ദിലീപിനെ തിരിച്ചെടുക്കില്ല... ആഷിക്കിനെതിരെ നടപടിയുമില്ല!!

English summary
social media trolls vanitha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X