കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസുകാര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ നിയന്ത്രണം; ലക്ഷ്യം ജേക്കബ് തോമസ്?

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: പോലീസുകാര്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതില്‍ കര്‍ശന നിയന്ത്രണവുമായി ഡി.ജി.പി ടി.പി സെന്‍കുമാര്‍ സര്‍ക്കുലര്‍ പുറത്തിറക്കി. നവമാധ്യമങ്ങളില്‍ യൂണിഫോമിലുള്ള ഫോട്ടോ, ഔദ്യോഗിക ഇമെയില്‍ ഐഡി, ഔദ്യോഗിക ഫോണ്‍നമ്പര്‍ എന്നിവ പ്രദര്‍ശിപ്പിക്കരുതെന്ന് സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.

രാഷ്ട്രീയ ചായ്‌വുള്ള പോസ്റ്റുകളും കമന്റുകളും പാടില്ല, കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങളില്‍ പ്രതികരിക്കാന്‍ പാടില്ല, ഔദ്യോഗിക ഗ്രൂപ്പ്, പ്രൊഫൈലുകള്‍, പേജുകള്‍ എന്നിവ ആരംഭിക്കാന്‍ യൂണിറ്റ് മേധാവിയുടെ രേഖാമൂലമുള്ള അനുവാദം വാങ്ങണം. പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുമ്പോഴും ലൈക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

police1

ഉദ്യോഗസ്ഥരെയോ, സ്ത്രീകളെയോ മറ്റു വ്യക്തികളെയോ മതസാമുദായിക വിഭാഗങ്ങളെയോ അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കാന്‍ പാടില്ല. കൂടാതെ, ഇത്തരത്തുള്ള പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുവാനോ, കമന്റ് ചെയ്യുവാനോ, ലൈക്ക് ചെയ്യുവാനോ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു.

നേരത്തെ ഡിജിപി ജേക്കബ് തോമസ് സോഷ്യല്‍ മീഡിയ വഴി സര്‍ക്കാരിനെതിരെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും പരോക്ഷ വിമര്‍ശനം ഉന്നയിച്ചത് വിവാദമായിരുന്നു. ഇതേതുടര്‍ന്ന് ഉദ്യോഗസ്ഥ തലത്തിലും മറ്റും വാഗ്വാദവുമുണ്ടായി. ജേക്കബ് തോമസിന്റെ ചില പ്രസ്താവനകള്‍ക്കെതിരെ അച്ചടക്ക് നടപടിക്ക് മുതിരുകയും ചെയ്തിരുന്നു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് ഡിജിപി സെന്‍കുമാര്‍ സര്‍ക്കുലര്‍ പുറത്തിറക്കിയതെന്നാണ് സൂചന.

English summary
Social media use; dgp senkumar release circular
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X