'കൊലപാതകത്തിലും മൂന്നാംകിട സാഹിത്യം'' ; എസ്ഡിപിഐ എന്ന് പറയാന്‍ മടി, ചിന്തക്കെതിരെ വ്യാപക വിമര്‍ശനം
കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ നേതാവുമായ അഭിമന്യുവിനെ ക്യാംപസ് ഫ്രണ്ട്, എസ്ഡിപിഐ പ്രവര്‍ത്തര്‍ കുത്തിക്കൊന്ന വാര്‍ത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. അക്രമരാഷ്ട്രീയത്തില്‍ നിന്നും ക്യാംപസ് കൊലപാതകങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ വഴിമാറി സഞ്ചരിച്ച് കൊണ്ടിരിക്കുന്ന കാലത്തയിരുന്നു മഹാരാജാസില്‍ അഭിമന്യുവിനെ പുറത്ത് നിന്ന് എത്തിയ എസ്ഡിപിഐ പ്രവര്‍ത്തകരുടെ സഹായത്തോടെ ക്യാംപസ്ഫ്രണ്ട് പ്രവര്‍ത്തകര്‍ കുത്തിക്കൊന്നത്.
ഇടുക്കിയിലെ വട്ടവടയെന്ന ഗ്രാമത്തിലെ ദാരിദ്രം നിറഞ്ഞ അന്തരീക്ഷത്തില്‍ നിന്ന് മഹാരാജാസിലെത്തിയ അഭിമന്യു വളരെ പെട്ടെന്ന് ക്യാംപസിന് പ്രിയപ്പെട്ടവനായി മാറിയ വിദ്യാര്‍ത്ഥി നേതാവായിരുന്നു. അഭിമന്യുവിന്റെ ക്രൂരമായ കൊലപാതകത്തില്‍ പ്രതിഷേധിച്ച് വിവിധ രാഷ്ട്രീയ കക്ഷിനേതാക്കള്‍ പ്രസ്താവനകളിറിക്കിയിരുന്നു. അത്തരത്തില്‍ ഡിവൈഎഫ്‌ഐ നേതാവും യുവജന കമ്മീഷന്‍ അദ്ധ്യക്ഷയുമായ ചിന്താ ജെറോം ഇറക്കിയ പ്രസ്താവന ഇപ്പോള്‍ വ്യാപക വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരിക്കുകയാണ്.

സാഹിത്യം
പ്രസംഗത്തിലും എഴുത്തിലുമെല്ലാം അനാവശ്യമായി സാഹിത്യംകുത്തിക്കയറ്റുന്നു എന്ന ആരോപണം ചിന്താജെറോമിന് നേരത്തേയും നേരിടേണ്ടി വന്നിട്ടുണ്ട്. അഭിമന്യുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് എഴുതിയ കുറിപ്പിലും അനാവശ്യമായി സാഹിത്യം കുത്തിതിരികിയതിനേയും കൊലപാതകികള്‍ ഏത് സംഘടനയില്‍പ്പെട്ടവരാണെന്ന് പറയത്തതിനെതിരേയും ഇപ്പോള്‍ വ്യാപകമായ വിമര്‍ശനമാണ് ഉയരുന്നത്.

ഫെയ്‌സ്ബുക്കില്‍
സൗഹൃദങ്ങള്‍ പൂക്കുന്ന കലാലയ പരിസരങ്ങളില്‍ ഒരു വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകന്റെ ജീവരക്തം വീഴുന്നത് ഏറെ വേദനാജനകമാണ്. ആയുധങ്ങളുടേതല്ല ആശയങ്ങളുടെ പോരാട്ടമാണ് കലാലയങ്ങളില്‍ ഉണ്ടാകേണ്ടത് എന്നയാരുന്നും അഭിമന്യുവിന്റെ കൊലപാതകത്തെതുടര്‍ന്ന് ചിന്തജെറോം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

സഹോദരാ...
പൊതുവില്‍ കേരളത്തിലെ ക്യാമ്പസുകളില്‍ സമാധാനാന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങള്‍ ചെറുക്കപ്പെടേണ്ടതാണ്. പ്രിയപ്പെട്ട സഹോദരാ......
ഹൃദയം നീറുന്നു....... എന്നും അവര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

വിമര്‍ശനം
ഈ പോസ്റ്റാണ് ഇപ്പോള്‍ വ്യാപകമായ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരിക്കുന്നത്. പോസ്റ്റിന്റെ കമ്മന്റ് ബോക്‌സിലടക്കം ആളുകള്‍ വിമര്‍ശനം രേഖപ്പെടുത്തുന്നു. ആരാണ് കൊന്നതെന്ന് വ്യക്തമായിട്ടും ചിന്തജെറോമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ എവിടേയും ക്യാംപസ് ഫ്രണ്ടിന്റേയും എസ്ഡിപിഐയുടെയോ പേര് പറഞ്ഞിരുന്നില്ല.

മാഗസിന്‍ സാഹിത്യം
അഭിമന്യുവിന്റെ കൊലപാതകം ഒറ്റപ്പെട്ടതാണെന്നും വാദത്തിനെതിരെയാണ് പ്രധാനമായും വിമര്‍ശനം ഉയരുന്നത്.
ഒറ്റപ്പെട്ടതാണെന്ന്! പൂക്കുന്ന പരിസരത്ത് ജീവരക്തം വീണതില്‍ വേദനയുണ്ടെന്ന്. ഈ നേരത്തും മൂന്നാംകിട മാഗസിന്‍ സാഹിത്യം! സമ്മതിക്കണം. ആരാണാവോ കൊന്നതെന്ന് ഒരാള്‍ കമ്മന്റിലൂടെ ചോദിക്കുന്നു.

രോഗമാണ്
ഒരു ക്യാമ്പസ്സില്‍ പുറത്ത് നിന്നുള്ള തെമ്മാടിക്കൂട്ടം കയറി ഒരു യുവാവിനെ കത്തി കയറ്റി കൊന്നത് ഒറ്റപ്പെട്ട സംഭവമാണെന്ന് ഇടതുപക്ഷത്തെ യുവ നേതാവിന് തോന്നുന്നത് വേറെ
രോഗമാണ്.രോഗം വൈദ്യനിലാണെന്നാണ് മറ്റൊരാണ്‍ കമന്റ് ചെയ്തത്.

33 ഒറ്റപ്പെട്ട സംഭവങ്ങള്‍
ചിന്ത ജെറോമിന്റെ പോസ്റ്റിനെതിരെ വിമര്‍ശവുമായി രംഗത്ത് വന്നിരുക്കുന്നത് പ്രധാനമായും ഇടത് പക്ഷപ്രവര്‍ത്തകര്‍ തന്നെയാണ്. '' നീ തൊലിച്ചെഴുതി നിസ്സാര വല്‍ക്കരിച്ചില്ലേ ഒറ്റപ്പെട്ട സംഭവമാണിതെന്ന്... ശരിയാ അങ്ങനെ കേരളത്തിലെ കാമ്പസ്സില്‍ 33 ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.' എന്ന് ഒരു എസ് എഫ് ഐ പ്രവര്‍ത്തകന്‍ പഴയ നേതാവിനെ ഓര്‍മിപ്പിക്കുന്നു.

അനുശോചന കുറിപ്പെഴുതരുത്
മാത്രമല്ല '' ഞങ്ങള്‍ അവരെ ആവേശത്തോടെ നെഞ്ചില്‍ ചേര്‍ത്ത് വിളിച്ചത് സഹോദരാ എന്നല്ല.... സഖാവേ എന്ന് തന്നെയാണ്.... നാല് പേര് മാഡം എന്ന് വിളിക്കുന്ന പൊസിഷന്റെ ഗമയും വെച്ചോണ്ട് മേലാല്‍ നീ ഞങ്ങടെ സഖാക്കള്‍ക്ക് അനുശോചന കുറിപ്പെഴുതരുത്......'' എന്നും ആ എസ് എഫ് ഐ പ്രവര്‍ത്തന്‍ കൂട്ടിച്ചേര്‍ക്കുന്നു.

സഖാവ് എന്ന് വിളിക്കേണ്ട
'' സഖാവ് എന്ന് വിളിക്കേണ്ട, കൂട്ടത്തില്‍ ഒരുത്തന്‍ പിടഞ്ഞു വീണതില്‍ വേദന വേണ്ട, കൊന്നത് തീവ്രവാദികള്‍ ആണെന്ന് പറയാന്‍ ഉള്ള ആര്‍ജവം കാണിക്കേണ്ട , ഇരുപത് വയസുള്ള കുഞ്ഞ് എസ്എഫ്‌ഐ നേതാവാണ് എന്ന് കുറ്റത്തിന് കുത്ത് കൊണ്ട് രക്ത സാക്ഷിയായി കിടക്കുമ്പോള്‍ ഇമ്മാതിരി പൈങ്കിളി സാഹിത്യം വിളമ്പി അവന്റെ രാഷ്ട്രീയത്തെയും രക്തസാക്ഷിത്വ ത്തേയും അപമാനിക്കാതെ ഇരിക്കാന്‍ ഉള്ള മിനിമം രാഷ്ട്രീയ ബോധം എങ്കിലും കാണിക്കണം' മറ്റൊരു ഇടത് അനുകൂലിയുടെ പ്രതികരണം.

അഭിമന്യു രക്തസാക്ഷിയാണ്
അഭിമന്യു രക്തസാക്ഷിയാണ് ..
സഖാവാണ് ....ഇതൊന്നും അറിയാതെ ലക്ഷം രൂപാ ശമ്പളവും കൈപ്പറ്റി ഇടതിന്റെ ആനുകൂല്യവും പറ്റി ആ കസേരയില്‍ മലര്‍ന്നിരിക്കാതെ വല്ല സിന്ധു ജോയിയുടെ വഴി തേടാന്‍ നോക്ക് ' എന്ന ഉപദേശവും ഒരു പ്രമുഖ ഇടത് അനുകൂല കമ്മന്റില്‍ കുറിക്കുന്നു.

പറയണമായിരുന്നു
പറയണമായിരുന്നു..... മുസിലിം മതത്തിന്റെ മടിത്തട്ടില്‍ വളര്‍ന്ന വര്‍ഗീയത ആശയങ്ങളെ ആയുധമാക്കിയ മുസ്ലിം
മത ത്രീവ്രവാദിയെന്നു..... നഷ്ട്ടം ഒരു വീടിന്റെ മാത്രം അല്ലായിരുന്നു ഒരു നാട്ടിലെ ജനതയുടേതായിരുന്നു.....
മറക്കരുത്..... ഇനി ആവര്‍ത്തിക്കരുത്. ' എന്ന കര്‍ശനമായി തന്നെ ഒരു എസ് എഫ് ഐ പ്രവര്‍ത്തകന്‍ ചിന്ത ജെറോമിനെ ഓര്‍മ്മപ്പെടുത്തുന്നു.

പാര്‍ട്ടിക്ക് ആവശ്യമില്ല
ഇങ്ങനെ ഒരു നേതാവിനെ ഈ പാര്‍ട്ടിക്ക് ആവശ്യമില്ല. സഖാവ് അഭിമന്യു എന്ന പേര് പോലും ഇവര്‍ക്ക് എഴുതാന്‍ കഴിഞ്ഞില്ലാലോ. സഖവ് അഭിമന്യു കൊന്നവരേക്കാള്‍ വെറുപ്പും ദേഷ്യം ഇപ്പൊ ഇവരോട് തോന്നി പോകുന്നു എന്നും പ്രവര്‍ത്തകര്‍ പറയുന്നു.

മഷി തീര്‍ന്നു പോയൊ
' സുഡാപ്പി തീവ്രവാദികളാണത് ചെയ്തത്.. എന്തേ ചിന്തയുടെ പേനയിലെ മഷി തീര്‍ന്നു പോയൊ സുഡാപ്പി തീവ്രവാദികളെന്നെഴുതാന്‍.. അതോ പഴയ വിപ്ലവപോരാളിക്ക് മുട്ട് വിറക്കുമോ.. ' എന്നതായിരുന്നു സോഷ്യല്‍ മീഡിയാ രംഗത്ത് സിപിഎമ്മിന് വേണ്ടി ശക്തമായി വാദിക്കുന്ന ഒരു വ്യക്തിയിടെ കമന്റ്.

നേതാക്കള്‍ വരെ
ഇത്തരത്തില്‍ ശക്തമായ വിമര്‍നങ്ങളാണ് ചിന്ത ജെറോമിന് നേരിടേണ്ടി വരുന്നത്. സാധാരണ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മുതല്‍ നേതാക്കള്‍ വരെ ചിന്തക്കെതിരെ പരസ്യമായി പ്രതികരിച്ചിട്ടുണ്ട്.

തീര്‍ന്നത് സഖാവാണ്
ചിന്ത ജെറോമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് കീഴില്‍ വന്ന മറ്റു ചില കമന്റുകള്‍.
1
എന്ന് മുതലാ കോപ്പേ നിനക്കിതൊക്കെ ഒറ്റപ്പെട്ട സംഭവമായത്.... 33 എണ്ണം ഒടുങ്ങിയിട്ടുണ്ട് സഖാക്കള്‍ ആയി എന്ന ഒറ്റ കാരണം കൊണ്ട്... കലാലയങ്ങളില്‍ മാനവികതയുടെ മാറ്റൊലി കൊണ്ട് വരാന്‍ ശ്രമിച്ചത് കൊണ്ട്..... തീര്‍ന്നത് സഖാവാണ്..... അവനെ സഖാവെന്ന് പറഞ്ഞ് അഭിസംബോധന ചെയ്യാന്‍ മറക്കാന്‍ പോന്ന പൂടയോന്നും ഒരുത്തര്‍ക്കും മുളച്ചിട്ടില്ല...... കഷ്ടം
ലാല്‍സലാം ചകാവേ

2
സഖാവ് അഭിമന്യൂ എന്ന് എഴുതാമായിരുന്നു
വെറും സംഘടന പ്രവര്‍ത്തകന്‍ എന്ന് എഴുതിയത് അനാദരവ് ആണ് !

3
വീണ്ടും വീണ്ടും വായിച്ചു... ഇല്ല അങ്ങനെ ഒരു പദം എവിടെയും കണ്ടില്ല.. ഒന്ന് കൂടി മനസ്സിരുത്തി വായിച്ചു.. സത്യമാണ് പോപ്പുലര്‍ ഫ്രണ്ട് ആണെന്ന് പറയാന്‍ നാവുയര്‍ന്നിട്ടില്ല! സംഘപരിവാര്‍ ആയിരുന്നെങ്കില്‍ വാക്കുകളില്‍ കൃത്യത ഉണ്ടായിരുന്നെ! പക്ഷെ ഇവിടെ അതുണ്ടായില്ല! കപടത മാത്രമായി കമ്മ്യൂണിസ്റ്റ് ബുദ്ധിജീവികള്‍ മാറുന്നുവോ?

4
ചിന്തേ., പദവിയൊക്കെ ആയി, കൊടി വെച്ച കാറും ലച്ചങ്ങള്‍ ശമ്പളവും ആയി. അപ്പൊ പിന്നെ ഇങ്ങനൊക്കെയോ പോസ്റ്റിടാന്‍ പറ്റൂ. അഭിമന്യു രക്തസാക്ഷിയാണു., കൊന്നത് സുഡാപ്പി തീവ്രവാദികളും.

ധൈര്യം ഇല്ലെങ്കില്‍
കൊന്നവന്റെ പാര്‍ട്ടിയുടെ പേര് പറയാന്‍ ധൈര്യം ഇല്ലെങ്കില്‍ മേലാല്‍ ഇമ്മാതിരി ഊള പോസ്റ്റുമായി വന്നേക്കരുത് ചകാവേ?? എസി കാറും ശമ്പളവും ആയപ്പോള്‍ നീയൊക്കെ വന്ന വഴി മറന്നു. ഒറ്റപെട്ട സംഭവം ആണത്രേ ???? തുഫ്

5
നിന്നെ ചിന്ത എന്നല്ല വിളിക്കേണ്ടത് ചന്ത സ്വഭാവം മേലാല്‍ സഖാക്കളുടെ രക്തസാക്ഷിത്വത്തില്‍ കാണിക്കരുത് ... നിന്നെ പോലെ തന്നെ സുടാപ്പി തീവ്രവാദികളാല്‍ കൊല്ലപ്പെട്ടവനും സഖാവ് തന്നെആയിരുന്നു പ്രായം 20 നോട് അടുത്തപ്പോള്‍ കമ്മ്യൂണിസ്റ്റ് ആണെന്നതിന്റെ പേരില്‍ മാത്രം കൊല്ലപ്പെട്ടവന്‍ ആണ് ഒരുപക്ഷെ നിന്നെ ക്കാളും ഒരു സഖാവാണെന്നു തെളിയിച്ചു രക്തസാക്ഷിത്വം വരിച്ചവന്‍...

6
കുറച്ചെങ്കിലും ഉളുപ്പ് ഉണ്ടോ
കഷ്ടം സഖാവേ എന്നു വിളിക്കുന്നതില്‍ പുച്ഛം തോന്നുന്നു
ഒറ്റപ്പെട്ട സംഭവം ആണ് പോലും ഒന്നു എസ് എഫ് ഐ രക്തസാക്ഷികളുടെ കണക്കെടുത്താല്‍ മനസിലാകും ഇത് ഒറ്റപ്പെട്ട സംഭവം ആണോ അല്ലയോ എന്ന്
സഖാവിനിപ്പോ അതിനൊക്കെ സമയം എവിടെയാണല്ലേ
ഫെയ്സ്ബുക്ക് പോസ്റ്റ്
ചിന്താ ജെറോമിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്












Click it and Unblock the Notifications