Get Updates
Get notified of breaking news, exclusive insights, and must-see stories!

കാവ്യ മാധവന് ഫേസ്ബുക്കിൽ അക്കൗണ്ടുണ്ടോ?

കൊച്ചി: മലയാളത്തിന്റെ പ്രിയനടി കാവ്യ മാധവന്റെ നഗ്നചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു? കാവ്യ തന്നെയാണ് ഇക്കാര്യം പറഞ്ഞത്. കൊച്ചിയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കവേയാണ് കാവ്യ തനിക്കെതിരെ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ നടക്കുന്ന അക്രമങ്ങളെക്കുറിച്ച് പറഞ്ഞത്. അടുത്ത കാലത്ത് ഇന്റര്‍നെറ്റില്‍ കാവ്യ മാധവനോളം അപമാനിക്കപ്പെട്ട മറ്റൊരു നടി ഉണ്ടായിട്ടില്ല.

ഫേസ്ബുക്കില്‍ തിരഞ്ഞാല്‍ കുറഞ്ഞത് ഒരു അന്‍പത് കാവ്യ മാധവന്മാരെയെങ്കിലും കാണാം. എന്നാല്‍ തനിക്ക് സ്വന്തമായി ഫേസ്ബുക്ക് അക്കൗണ്ടില്ലെന്നാണ് കാവ്യ പറയുന്നത്. ഉള്ളത് ഒരു പേജ് മാത്രമാണ്. എന്നാല്‍ തന്റെ പേരില്‍ പലരും ഫേസ്ബുക്കില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഇതിലൂടെ ചാറ്റിംഗ് നടത്തുന്നവരും അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവരും കുറവല്ല.

അശ്ലീല ചിത്രങ്ങള്‍ പരത്തുന്നത് ആര്

അശ്ലീല ചിത്രങ്ങള്‍ പരത്തുന്നത് ആര്

ഫേസ്ബുക്കില്‍ ഫേക്ക് അക്കൗണ്ടുകളുണ്ടാക്കിയാണ് ചിലര്‍ കാവ്യയുടെ അശ്ലീല ചിത്രങ്ങള്‍ പരത്തുന്നതത്രെ. കാവ്യയുടെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ നെറ്റില്‍ സുലഭമാണ്.

ചാറ്റിംഗും

ചാറ്റിംഗും

കാവ്യ മാധവനാണ് എന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ അക്കൗണ്ടുണ്ടാക്കിയ ശേഷം താരം നേരിട്ട് സംസാരിക്കുന്നു എന്ന തരത്തില്‍ ചാറ്റ് ചെയ്യുന്ന വിരുതന്മാരുമുണ്ട്.

പരാതിയുണ്ട്

പരാതിയുണ്ട്

ഫേസ്ബുക്കില്‍ തന്റെ പേരില്‍ ഫേക്ക് അക്കൗണ്ടുകളുണ്ടാക്കി ചാറ്റിംഗ് നടത്തുകയും അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ പരാതി കൊടുത്തിട്ടുണ്ട് എന്നാണ് കാവ്യ പറയുന്നത്.

 വേദനിപ്പിക്കുന്നു

വേദനിപ്പിക്കുന്നു

ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ തന്നെക്കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ തന്നെ വേദനിപ്പിക്കുന്നു എന്നും കാവ്യ പറഞ്ഞു.

വിവാഹമാണ് പോലും വിവാഹം

വിവാഹമാണ് പോലും വിവാഹം

കാവ്യ മാധവന്റെ വിവാഹമാണ് സൈബര്‍ ലോകത്തെ മറ്റൊരു ഹോട്ട് ടോപിക്. കാവ്യ നിഷാല്‍ ചന്ദ്രയെ വിവാഹം ചെയ്തതും വിവാഹ മോചനം നേടിയതും സൈബര്‍ ലോകം ശരിക്കും ആഘോഷിച്ചിരുന്നു.

വീണ്ടും വിവാഹം

വീണ്ടും വിവാഹം

കാവ്യയെ വീണ്ടും വിവാഹം കഴിപ്പിക്കുന്ന തിരക്കിലാണ് ഇപ്പോള്‍ ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍. വിവാഹ മോചനത്തിന് ഒരുങ്ങുന്ന ഒരു നടന്റെ പേരുമായി ചേര്‍ത്തും കാവ്യയുടെ വിവാഹവാര്‍ത്ത പ്രചരിക്കുന്നുണ്ട്.

ശരിക്കും ഞെട്ടിപ്പോയി

ശരിക്കും ഞെട്ടിപ്പോയി

വിവാഹ നിശ്ചയം കഴിഞ്ഞു എന്ന് പറഞ്ഞ് പ്രചരിച്ച കഥയിലെ നായകനെ കണ്ട് ശരിക്കും ഞെട്ടിപ്പോയെന്നാണ് കാവ്യ പറയുന്നത്. ഒരു ഫോട്ടോയും ഈ പേരില്‍ പ്രചരിച്ചിരുന്നു

തമിഴിലെ വില്ലനോ

തമിഴിലെ വില്ലനോ

തമിഴ് സിനിമയിലെ വില്ലന്‍ നടനെ ഓര്‍മിപ്പിക്കുന്ന രൂപമായിരുന്നത്രെ കാവ്യ മാധവന്റെ പുതിയ വരന്‍ എന്ന പേരില്‍ പ്രചരിക്കപ്പെട്ടത്.

പേജുണ്ട്, അക്കൗണ്ടില്ല

പേജുണ്ട്, അക്കൗണ്ടില്ല

ഫേസ്ബുക്കില്‍ പേജുണ്ടെങ്കിലും ഫേസ്ബുക്ക് അക്കൗണ്ടില്ല എന്നാണ് കാവ്യ പറയുന്നത്. എന്നാല്‍ കാവ്യ മാധവന്റെ പേരില്‍ ഇഷ്ടം പോലെ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ കാണാന്‍ പറ്റും.

 കാവ്യയ്‌ക്കെത്ര ലൈക്ക്

കാവ്യയ്‌ക്കെത്ര ലൈക്ക്

2428008 പേരാണ് ഫേസ്ബുക്കില്‍ കാവ്യ മാധവന്റെ വേരിഫൈഡ് പേജ് ലൈക്ക് ചെയ്തിരിക്കുന്നത്. ഇതേ പേരിലുള്ള വ്യാജ പേജുകള്‍ക്കുമുണ്ട് എട്ടായിരത്തിലധികം ലൈക്കുകള്‍.

 ക്രിക്കറ്റും സാമൂഹ്യ പ്രവര്‍ത്തനവും

ക്രിക്കറ്റും സാമൂഹ്യ പ്രവര്‍ത്തനവും

ഇന്ത്യന്‍ ടീമിലിടം നേടിയ സഞ്ജു സാംസനുള്ള അഭിനന്ദനവും സാമൂഹ്യപ്രസക്തിയുള്ള വിഷയങ്ങളിലെ കമന്റുകളും മറ്റും കാവ്യയുടെ ഓഫീഷ്യല്‍ പേജില്‍ കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+