കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡയാലിസിസ് സെന്ററുകള്‍ തുടങ്ങുന്നതിനേക്കാള്‍ പ്രശംസിക്കേണ്ടത് രോഗകാരണം കണ്ടെത്തുന്ന ഉദ്യമം: മന്ത്രി ജലീല്‍

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: ഡയാലിസിസ് സെന്ററുകള്‍ തുടങ്ങുന്നതിനേക്കാള്‍ പ്രശംസിക്കേണ്ടത് രോഗകാരണം കണ്ടെത്തുന്ന ഉദ്യമങ്ങളാണെന്നും മന്ത്രി കെടി ജലീല്‍. രോഗകാരണം കണ്ടെത്തുന്ന പൊന്നാനി നഗരസഭയുടെ ഉദ്യമം പ്രശംസനീയമെന്നും ജലീല്‍ പറഞ്ഞു.പൊന്നാനി നഗരസഭയുടെ ഡയാലിസ് സെന്റര്‍ റിസര്‍ച്ച് സെന്റര്‍ ആക്കി ഉയര്‍ത്തുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗരസഭ സൗജന്യമായി നടത്തുന്ന ഡയാലിസിസ് സെന്ററിന്റെ മൂന്നാം ഷിഫ്റ്റ് തുടങ്ങി നിര്‍ധനരായ കൂടുതല്‍ രോഗികള്‍ക്ക് കൂടി സാന്ത്വനമാകുന്ന സേവനം അഭിനന്ദാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദേശീയപാതാ വികസനം; ഇരകൾക്കായി മുന്‍നിരയിൽ നിന്ന് യുദ്ധം ചെയ്യും പി അബ്ദുല്‍ ഹമീദ് എംഎല്‍എദേശീയപാതാ വികസനം; ഇരകൾക്കായി മുന്‍നിരയിൽ നിന്ന് യുദ്ധം ചെയ്യും പി അബ്ദുല്‍ ഹമീദ് എംഎല്‍എ

16രോഗികളുമായി 2014 ലാണ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഒന്നാം ഷിഫ്റ്റില്‍ 16 രോഗികള്‍ക്കായിരുന്നു സൗജന്യമായി ഡയാലിസിസ് നടത്തിയിരുന്നത്. വൃക്ക രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ് വന്ന സാഹചര്യത്തില്‍ 2017 ഏപ്രിലില്‍ രണ്ടാമത്തെ ഷിഫ്റ്റ് കൂടി ആരംഭിച്ചിരുന്നു. 41 രോഗികള്‍ക്കാണ് അതിലൂടെ സൗജന്യമായി ഡയാലിസ് നടത്താന്‍ നഗരസഭക്ക് കഴിഞ്ഞത്. രോഗികളുടെ ആധിക്യം കാരണമാണ് മൂന്നാമത് ഷിഫ്റ്റ് കൂടി ആരംഭിച്ചത്.

 jaleel

പൊന്നാനി നഗരസഭയുടെ ഡയാലിസ് സെന്റര്‍ റിസര്‍ച്ച് സെന്റര്‍ ആക്കി ഉയര്‍ത്തുന്ന ചടങ്ങ് മന്ത്രി കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്യുന്നു.

കുറഞ്ഞ കാലയളവിലുണ്ടായ വൃക്ക രോഗികളുടെ വര്‍ധനവിനെ കുറിച്ച് പഠിക്കാനാണ് ഡയാലിസിസ് സെന്ററില്‍ റിസര്‍ച്ച് സെന്ററാക്കി ഉയര്‍ത്തിയത്. വിശദമായ സര്‍വ്വെ നടത്തി വൃക്കരോഗ സാഹചര്യങ്ങളെ കുറിച്ച് പഠിക്കാനാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. എം.എസ്.ഡബ്ല്യു വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തി 47ാം വാര്‍ഡില്‍ പ്രാഥമിക സര്‍വ്വെ നടത്തിയാണ് റിസര്‍ച്ച് സെന്ററിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്.


ഡയാലിസിസ് സെന്റര്‍ പരിസരത്ത് വെച്ച് മന്ത്രി കെ.ടി ജലീല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച ചടങ്ങിന് നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ വി.രമാദേവി അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് ചെയര്‍മാന്‍ അഷ്‌റഫ് പറമ്പില്‍ സ്വാഗതം പറഞ്ഞു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ ഒ.ഒ ഷംസു, റീന പ്രകാശ്, കൗണ്‍സിലര്‍മാരായ എം.പി അബ്ദുനിസാര്‍, എ.കെ ജബ്ബാര്‍, ഹസീറ, ബാബുരാജ്, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ഷാജ്കുമാര്‍, സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി സൂപ്രണ്ട് ഡോ.ആശ, ഡയാലിസിസ് സെന്റര്‍ കോഓര്‍ഡിനേറ്റര്‍ കെ മുഹമ്മദ് കുട്ടി മാസ്റ്റര്‍, കാസിം കോയ തങ്ങള്‍ എന്നിവര്‍ സംസാരിച്ചു.

കേംബ്രിഡ്ജ് അനലിറ്റിക്ക തന്നത് എട്ടിന്റെ പണി! സുക്കര്‍ബര്‍ഗിന് കോടികളുടെ നഷ്ടം, പോയത് 10 ബില്യണ്‍!കേംബ്രിഡ്ജ് അനലിറ്റിക്ക തന്നത് എട്ടിന്റെ പണി! സുക്കര്‍ബര്‍ഗിന് കോടികളുടെ നഷ്ടം, പോയത് 10 ബില്യണ്‍!

ആഡംബര കാറുകളില്‍ ചീറിപായുന്നവര്‍ ജാഗ്രതൈ!! നിങ്ങളെ കാത്ത് ഉദ്യോഗസ്ഥര്‍, മലബാറില്‍ പണിതുടങ്ങിആഡംബര കാറുകളില്‍ ചീറിപായുന്നവര്‍ ജാഗ്രതൈ!! നിങ്ങളെ കാത്ത് ഉദ്യോഗസ്ഥര്‍, മലബാറില്‍ പണിതുടങ്ങി

English summary
society need diagnostic centers than dialysis centers says kt jaleel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X