കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കനത്ത മഴ.. താമരശ്ശേരി ചുരത്തില്‍ വന്‍മണ്ണിടിച്ചില്‍...!! മന്ത്രിയടക്കം ചുരത്തില്‍ കുടുങ്ങി..!!

  • By Anamika
Google Oneindia Malayalam News

കല്‍പ്പറ്റ: കാലവര്‍ഷം കനത്ത് തുടങ്ങിയതോടെ വയനാട് ചുരത്തില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. വയനാട് ചുരത്തിലെ ഒമ്പതാം വളവിലാണ് മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ടത്. ഇതുവഴി യാത്ര ചെയ്യുകയായിരുന്ന കൃഷി മന്ത്രി വിഎസ് സുനില്‍ കുമാറിന്റെ വാഹനമടക്കം നിരവധി വാഹനങ്ങള്‍ ചുരത്തില്‍ കുടുങ്ങി. രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം. മണ്ണിനൊപ്പം ചുരത്തിന് അരികിലുള്ള വന്‍മരങ്ങളും കടപുഴകി വീണതോടെ മണിക്കൂറുകള്‍ നീണ്ട ഗതാഗത തടസ്സമാണ് ഉണ്ടായത്. വാഹനങ്ങളുടെ നീണ്ട നിരയാണ് ചുരത്തിന്റെ അടിവാരം മുതല്‍ ദൃശ്യമായത്.

പണി ചോദിച്ച് വാങ്ങി ദിലീപ്..! നടിയും സുനിയും തമ്മിൽ ബന്ധമെന്നാരു പറഞ്ഞു..!! നടനെ തള്ളി ലാൽ രംഗത്ത് !പണി ചോദിച്ച് വാങ്ങി ദിലീപ്..! നടിയും സുനിയും തമ്മിൽ ബന്ധമെന്നാരു പറഞ്ഞു..!! നടനെ തള്ളി ലാൽ രംഗത്ത് !

rain

മന്ത്രിയുടെ വാഹനം കൂടി ഗതാഗതക്കുരുക്കില്‍പ്പെട്ടതോടെ മണ്ണും മരങ്ങളും നീക്കം ചെയ്യാനുള്ള പണികള്‍ വേഗത്തില്‍ പൂര്‍ത്തിയായി. നാട്ടുകാരുടെ സഹായത്തോടെ വൈത്തിരി പോലീസ് മരങ്ങള്‍ മുറിച്ച് നീക്കിയും മണ്ണ് മാറ്റിയും മന്ത്രിയുടെ വാഹനം കടത്തിവിട്ടു. പിന്നീട് ഗതാഗതം പൂര്‍ണ്ണമായും നിര്‍ത്തിവെച്ച ശേഷമാണ് മണ്ണും മരങ്ങളും റോഡില്‍ നിന്നും നീക്കിയത്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ചുരത്തില്‍ ഇനിയും മണ്ണിടിയാനുള്ള സാധ്യത കൂടുതലാണ്. ഇത് വഴി യാത്ര ചെയ്യുന്നവര്‍ വളരെയധികം ശ്രദ്ധിക്കണം എന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിനോദ യാത്രയ്ക്ക് പോകുന്നവര്‍ ഈ സമയം ഒഴിവാക്കാനും വയനാട്ടിലേക്കുള്ള അത്യാവശ്യ യാത്രക്കാര്‍ കുറ്റ്യാടി വഴി പോകാനും നിര്‍ദേശിച്ചിരിക്കുകയാണ്.

English summary
Soil erosion in Wayanad Pass blocked travel for hours.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X