തുടര്‍ച്ചയായി കോടതിയില്‍ ഹാജരായില്ല; സരിത എസ് നായര്‍ അറസ്റ്റില്‍, കോഴിക്കോട് പോലീസ് തിരുവനന്തപുരത്ത്
തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായര്‍ അറസ്റ്റില്‍. കോഴിക്കോട് കസബ പോലീസ് തിരുവനന്തപുരത്ത് എത്തിയാണ് സരിതയെ അറസ്റ്റ് ചെയ്തത്. തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേ്റ്റ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. സോളാര്‍ പാനല്‍ വയ്ക്കാമെന്ന് പറഞ്ഞ് കോഴിക്കോട് സ്വദേശി മജീദില്‍ നിന്ന് 42 ലക്ഷം രൂപ വാങ്ങി പറ്റിച്ചു എന്നാണ് കേസ്.

ഗ്ലാമറസ് ലുക്കിൽ ഹീന പഞ്ചൽ; ഏറ്റവും പുതിയ ഫൊട്ടോകൾ വൈറലാകുന്നു
തട്ടിപ്പ് കേസില്‍ നേരത്തെ ജാമ്യം നേടിയരുന്നു സരിത. പിന്നീട് കോടതി ജാമ്യം റദ്ദാക്കുകയും ചെയ്തു. ശേഷം സരിതയ്ക്കും കൂട്ടുപ്രതി ബിജു രാധാകൃഷ്ണനും അറസ്റ്റ് വാറണ്ട് അയക്കുകയും ചെയ്തു. എന്നാല്‍ സരിത കോടതിയില്‍ ഹാജരായില്ല. ഇതാണ് പോലീസ് നടപടിക്ക് കാരണം. അസുഖം കാരണമാണ് കോടതിയില്‍ ഹാജരാകാന്‍ സാധിക്കാതെ വന്നതെന്നാണ് പ്രതികളുടെ പ്രതികരണം. 2012ല്‍ കോഴിക്കോട് കസബ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസാണിത്. സോളാര്‍ വിവാദത്തില്‍ പലയിടത്തും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ആദ്യമെടുത്ത കേസുകളിലൊന്നാണ് കോഴിക്കോട് കസബയിലേത്.
കോടതി കോഴിക്കോട് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയത് പ്രകാരമാണ് അറസ്റ്റ്. സരിതയുടെ വീട്ടിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ശേഷം കോഴിക്കോട്ടേക്ക് കൊണ്ടുപോയി. വിധി പറയാന്‍ മാറ്റിവച്ച കേസിലാണ് ഇപ്പോള്‍ അറസ്റ്റുണ്ടായിരിക്കുന്നത്. മാര്‍ച്ച് 23ന് വിധി പറയേണ്ടതായിരുന്നു. സരിത ഹാജരാകാത്തതിനെ തുടര്‍ന്നാണ് മാറ്റിവച്ചത്. പരാതിക്കാരന് പ്രതികള്‍ കുറച്ച് പണം മടക്കി നല്‍കിയിരുന്നു എന്നാണ് വിവരം.












Click it and Unblock the Notifications