Get Updates
Get notified of breaking news, exclusive insights, and must-see stories!

സോളാര്‍ കമ്മീഷന് മുന്‍പില്‍ ഹാജരാക്കിയത് തിരുത്തിയ രജിസ്റ്റര്‍

കൊച്ചി: സോളാര്‍ കേസില്‍ തെളിവെടുപ്പ് നടത്തുന്ന കമ്മീഷിന് മുന്‍പാകെ ജയില്‍ സൂപ്രണ്ട് നല്‍കിയത് തിരുത്തിയ രജിസ്റ്റര്‍. സരിതയെ പാര്‍പ്പിച്ചിരുന്ന അട്ടക്കുളങ്ങര ജയിലിലെ രജിസ്റ്ററിലാണ് തിരുത്തല്‍ വരുത്തിയതായി കണ്ടെത്തിയത്. സരിത മൊഴിമാറ്റിയതിന്റെ തൊട്ടു മുന്‍പുള്ള ദിവസം സരിതയെ സന്ദര്‍ശിച്ചവരുടെ പേരു വിവരങ്ങള്‍ രജിസ്റ്ററില്‍ തിരുത്തിയതായി കണ്ടെത്തി.

സരിതയുടെ അമ്മയും, സഹോദരനെന്ന് പറയുന്ന മറ്റൊരാളുമാണ് അന്ന് ജയിലില്‍ സന്ദര്‍ശനം നടത്തിയത്. ജയില്‍ ഡി.ഐ.ജി ഗോപകുമാറും അതേ ദിവസം ജയിലിലെത്തിയിരുന്നതായി രജിസ്റ്ററിലുണ്ട്. ഇവര്‍ സന്ദര്‍ശനം നടത്തിയ സമയം രജിസ്റ്ററില്‍ തിരുത്തിയത് ദുരൂഹമാണ്. തിരുത്തിയ രജിസ്റ്റര്‍ ഹാജരാക്കിയതില്‍ സോളാര്‍ കമ്മീഷന്‍ അതൃപ്തി രേഖപ്പെടുത്തി.

saitha-s-nair

സന്ദര്‍ശക സമയത്തിനുശേഷവും മുന്‍പും ജയിലില്‍ സരിതയെ കാണാന്‍ ആളുകള്‍ എത്തിയിരുന്നതായാണ് തിരുത്തലില്‍ നിന്നും ബോധ്യമാകുന്നത്. അഭിഭാഷകരായ ഫെനി ബാലകൃഷ്ണനും ബാഹുലേയനും സരിതയെ സന്ദര്‍ശിച്ച സമയവും വൈറ്റ്‌നര്‍ ഉപയോഗിച്ച് തിരുത്തിയിട്ടുണ്ട്.

സരിതയുടെ അമ്മയ്‌ക്കൊപ്പം ബാലകൃഷ്ണ പിള്ളയുടെ സഹായിയാണ് ജയിലിലെത്തിയതെന്ന് കഴിഞ്ഞദിവസം വെളിപ്പെടുത്തല്‍ ഉണ്ടായിരുന്നു. സരിതയുടെ സഹോദരനെന്ന നിലയില്‍ ജയിലിലെത്തിയ ഇയാള്‍ യുഡിഎഫിനെ സഹായിക്കാനായാണ് ജയിലില്‍ പോയതെന്ന് ബാലകൃഷ്ണ പിള്ളയും പറഞ്ഞിരുന്നു. ഇതോടെ സോളാര്‍ കേസില്‍ സരിതയുടെ മൊഴി അട്ടിമറിക്കാന്‍ വന്‍ ഗൂഢാലോചന നടന്നുവെന്ന കാര്യം ഉറപ്പാവുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+