കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സരിത സാക്ഷി മാത്രം, ബിജുവും ശാലുവും മുഖ്യപ്രതികള്‍

  • By Aswathi
Google Oneindia Malayalam News

തിരുവനന്തപുരം: സോളാര്‍ കേസില്‍ നടി ശാലുമേനോന്റെ കഴുത്തില്‍ കുരുങ്ങിയ കരുക്ക് അഴിക്കാനാണ് ബിജു രാധാകൃഷ്ണന്‍ ശ്രമിച്ചതെങ്കില്‍ അഴിക്കുംന്തോറും ആ കുരുക്ക് മുറുകുകയായിരുന്നെന്ന് ഇപ്പോള്‍ ബോധ്യമായി. കേസില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍ ബിജു രാധാകൃഷ്ണും ശാലു മേനോനും കേസിലെ മുഖ്യപ്രതികള്‍. സരിത എസ് നായര്‍ സാക്ഷി!.

ശാലു മേനോന്‍ കുറ്റക്കാരിയല്ലെന്നും എല്ലാത്തിനും കാരണം ഞാന്‍ മാത്രമാണെന്നുമായിരുന്നു തുടക്കം മുതല്‍ ബിജുവിന്റ നിലപാട്. എന്നാല്‍ ബിജു ശാലുവിനെ എത്രത്തോളം രക്ഷപ്പെടുത്താന്‍ ശ്രമിച്ചോ അത്രത്തോളം ആ വാക്കുകള്‍ സരിതയ്ക്ക് അനുകൂലമായി വരികയായിരുന്നു. തിരുവനന്തപുരം സ്വദേശിയായ റാസിഖ് അലി എന്നയാളില്‍ നിന്ന് സോളാര്‍ പ്ലാന്റ് നിര്‍മിച്ചു നല്‍കാം എന്ന വാഗ്ദാനം നല്‍കി രണ്ട് കോടി രൂപ തട്ടിയ കേസിലാണ് ഇപ്പോള്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

Saritha S nair, Biju Radhakrishnan and Shalu Menon

സരിതയുടെ ഉടമസ്ഥതയിലുള്ള സോളാര്‍ കമ്പനിയുടെ പേരിലാണ് തട്ടിപ്പ് നടന്നതെങ്കിലും തട്ടിപ്പ് പണം പങ്കിട്ടത് ശാലുവും ബിജുവുമാണെന്ന സരിതയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ ശാലു മേനോന്റെ അമ്മ കലാ ദേവി മൂന്നാം പ്രതിയാണ്. ബിജുവിനെ സംരക്ഷിക്കാന്‍ ശ്രമിച്ചു എന്നതാണ് ഇവര്‍ക്കെതിരെയുള്ള കേസ്.

റാസിഖ് അലിയില്‍ നിന്ന് തട്ടിയെടുത്ത പണം ശാലുമേനോന്റെ ആഡംബര വീട് നിര്‍മിക്കുന്നതിനും കാറുവാങ്ങുന്നതിനും ഉപയോഗിച്ചന്ന് 240 പേജുള്ള കുറ്റപത്രത്തില്‍ പറയുന്നു. ഈ മാസം 17ന് പ്രതികളെ കോടതിയില്‍ ഹാജരാക്കണം. സരിതയെ കൂടാതെ മുഖ്യമന്ത്രിയുടെ പേരില്‍ വ്യാജകത്ത് എഴുതിയ ഡിടിപി സെന്റര്‍ ഉടമയുള്‍പ്പടെ 116 പേരെ കേസില്‍ സാക്ഷികളാക്കിയിട്ടുണ്ട്.

English summary
In the solar scam-related case, the police on Friday filed a charge sheet at Thiruvananthapuram Judicial First Class Magistrate court, implicating Biju Radhakrishnan and Shalu Menon.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X