Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രിയെ കണ്ട കാര്യം പറയാത്ത കുറ്റപത്രം

Sreedharan Nair
തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ പത്തനംതിട്ട കോടതിയില്‍ അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ പകര്‍പ്പ് പുറത്തായി. നേരത്തെ സൂചനകള്‍ ഉണ്ടായിരുന്നതുപോലെ തന്നെയാണ് കാര്യങ്ങള്‍ നടന്നിട്ടുള്ളത്. ശ്രീധരന്‍ നായര്‍ മുഖ്യമന്ത്രിയെ കണ്ട കാര്യമൊന്നും ആ കുറ്റ പത്രത്തില്‍ ഇല്ലത്രെ.

2013 ഒക്ടോബര്‍ 25 നാണ് ശ്രീധരന്‍ നായരില്‍ നിന്ന് സോളാറിന്റെ പേരില്‍ പണം തട്ടിയ കേസില്‍ പ്രത്യേക അന്വേഷണ സംഘം പത്തനംതിട്ട ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഡിവൈഎസ്പി പ്രസന്ന കുമാരന്‍ നായര്‍ നേരിട്ടെത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

പാലക്കാട്ടെ കിന്‍ഫ്ര പാര്‍ക്കില്‍ സോളാര്‍ പ്ലാന്റ് സ്ഥാപിക്കാമെന്ന് പറഞ്ഞ് കോന്നി സ്വദേശിയില്‍ നിന്ന് 40 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് കേസ്. സരിത എസ് നായര്‍, ബിജു രാധാകൃഷ്ണന്‍, മുഖ്യമന്ത്രിയുടെ മുന്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് ടെനി ജോപ്പന്‍ എന്നിവരാണ് കേസിലെ ഒന്നും രണ്ടും മൂന്നും പ്രതികള്‍.

പണം തട്ടിയെടുക്കാന്‍ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് ആര്‍ക്കും അറിയില്ല. എന്നാല്‍ ഗൂഢാലോചന നടത്താതെ പണം തട്ടിയെടുക്കാനാകുമോ എന്നും ഈ കേസില്‍ സംശയമുണ്ട്. എന്തായാലും പ്രതികള്‍ക്കാര്‍ക്കും എതിരെ ക്രിമിനല്‍ ഗൂഢാലോചനക്ക് കേസ് എടുത്തിട്ടില്ല. ആള്‍മാറാട്ടം, വഞ്ചന, തുടങ്ങിയവയാണ് പ്രതികളില്‍ ചുമത്തപ്പെട്ടിട്ടുള്ള കുറ്റങ്ങള്‍.

സരിതക്കൊപ്പം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കണ്ടു ന്നെും അദ്ദേഹത്തെ വിശ്വാസത്തിലെടുത്താണ് അവസാന ഗഡു പണം ക1ടുത്തത് എന്നും ഉള്ള ശ്രീധരന്‍ നായരുടെ രഹസ്യ മൊഴി കുറ്റപത്രത്തില്‍ പരാമര്‍ശിച്ചിട്ടേ ഇല്ല. എന്നാല്‍ ജോപ്പനെ കണ്ട കാര്യം പറയുന്നുണ്ട് താനും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+