കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീര്‍ന്നില്ല സോളാര്‍!!! നടി ശാലു മേനോന്റെ വീട് കോടതി ജപ്തി ചെയ്തു... ബിജു രാധാകൃഷ്ണന്‍റെ പണംകൊണ്ട്?

Google Oneindia Malayalam News

കോട്ടയം: കേരളം ഏറ്റവും അധികം ചര്‍ച്ച ചെയ്ത കേസ് എന്താണെന്ന് ചോദിച്ചാല്‍ അതിന് ഉത്തരം സോളാര്‍ കേസ് എന്നായിരിക്കും. അമ്പു കൊള്ളാത്തവരില്ല ഗുരുക്കളില്‍ എന്ന മട്ടില്‍ അന്ന് ഭരണത്തിലിരുന്ന സകലരേയും വിറപ്പിച്ച കേസ് ആയിരുന്നു സോളാര്‍. സരിത എസ് നായര്‍ക്കും ബിജു രാധാകൃഷ്ണനും ഒപ്പം സിനിമ-സീരിയല്‍ നടി ശാലു മേനോന്‍ കൂടി അറസ്റ്റിലായതോടെ കേസ് കൂടുതല്‍ ചൂടുപിടിച്ചിരുന്നു. ഒടുവില്‍ അന്ന് മുഖ്യമന്ത്രിയായിരുന ഉമ്മന്‍ ചാണ്ടിക്കെതിരെ വരെ ലൈംഗികാരോപണം ഉയര്‍ന്നു.

ദൈവത്തോട് നന്ദിപറഞ്ഞ് ശാലു മേനോന്‍...പക്ഷേ അറസ്റ്റിലായ കേസില്‍ വിധി വേറെ വരാനുണ്ട്ദൈവത്തോട് നന്ദിപറഞ്ഞ് ശാലു മേനോന്‍...പക്ഷേ അറസ്റ്റിലായ കേസില്‍ വിധി വേറെ വരാനുണ്ട്

വര്‍ഷങ്ങള്‍ കടന്നുപോയെങ്കിലും സോളാര്‍ കേസിന്റെ അനുരണനങ്ങള്‍ തീര്‍ന്നിട്ടില്ല. കേസ് കോടതിയില്‍ അവസാനിച്ചിട്ടും ഇല്ല. ശാലു മേനോന്‍ കേസിലെ രണ്ടാം പ്രതിയാണ്.

സോളാറിന് പുറമെ സരിതയുടെ കാറ്റാടിത്തട്ടിപ്പ്; കുരുക്ക് മുറുക്കി കോടതി, അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്സോളാറിന് പുറമെ സരിതയുടെ കാറ്റാടിത്തട്ടിപ്പ്; കുരുക്ക് മുറുക്കി കോടതി, അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്

ശാലു മേനോന്റെ വീടും സ്ഥലവും ജപ്തി ചെയ്യാന്‍ കോടതി ഉത്തരവിട്ടു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. കേസിലെ ഒന്നാം പ്രതിയായ ബിജു രാദാകൃഷ്ണനുമായുള്ള അടുപ്പം ആയിരുന്നു ശാലു മേനോന് വിനയായത്.

വീടും പറമ്പും

വീടും പറമ്പും

ശാലു മേനോന്റെ വീടും പറമ്പും ജപ്തി ചെയ്യാന്‍ ആണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ് കോടതിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

 വിധി വരും വരെ?

വിധി വരും വരെ?

കേസില്‍ വിധി വരും വരെ ആണ് ജപ്തി എന്നാണ് പുറത്ത് വരുന്ന വാര്‍ത്ത. സോളാറുമായി ബന്ധപ്പെട്ട ഈ കേസില്‍ ശാലു മേനോന്‍ രണ്ടാം പ്രതിയും ശാലു മേനോന്റെ അമ്മ കമലാ ദേവി മൂന്നാം പ്രതിയും ആണ്.

ബിജു ഉണ്ടാക്കിയ വീട്

ബിജു ഉണ്ടാക്കിയ വീട്

സോളാര്‍ കേസിലെ ഒന്നാം പ്രതിയായ ബിജു രാധാകൃഷ്ണന്‍ നിര്‍മിച്ച നല്‍കിയതായിരുന്നു ശാലു മേനോന്റെ വീട്. ബിജു രാധാകൃഷ്ണനും ശാലു മേനോനും അടുപ്പത്തിലും ആയിരുന്നു. വിവാഹം കഴിക്കാമെന്ന് ഉറപ്പും നല്‍കിയിരുന്നതായാണ് അന്ന് വന്ന വാര്‍ത്തകള്‍.

ശാലുവുമായി ചേര്‍ന്ന് തട്ടിപ്പ്

ശാലുവുമായി ചേര്‍ന്ന് തട്ടിപ്പ്

പ്രവാസിയായ റാസിഖ് അലിയില്‍ നിന്ന് ഒരു കോടി രൂപ തട്ടിയെടുത്തു എന്ന കേസിലും ഡോ മാത്യു തോമസിസല്‍ നിന്ന് 30 ലക്ഷം തട്ടിയെടുത്തു എന്ന കേസിലും ആണ് ശാലുവും ബിജു രാധാകൃഷ്ണനും പ്രതികള്‍. കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയത്തിലെ ഉപദേഷ്ടാവ് എന്ന പേരില്‍ ആയിരുന്നു ബിജു രാധാകൃഷ്ണന്‍ ഇവരെ പരിചയപ്പെട്ടത്.

ഒരിക്കല്‍ കുറ്റവിമുക്ത

ഒരിക്കല്‍ കുറ്റവിമുക്ത

സോളാര്‍ കേസില്‍ ആദ്യത്തെ വിധി വന്നപ്പോള്‍ ശാലു മേനോനെ കോടതി കുറ്റവിമുക്തയാക്കിയിരുന്നു. അമ്മ കമല ദേവിയേയും അന്ന് കുറ്റവിമുക്തയാക്കിയിരുന്നു. എന്നാല്‍ മറ്റൊരു കേസിലാണ് ഇപ്പോള്‍ കോടതി വീട് ജപ്തി ചെയ്യാന്‍ ഉത്തരവിട്ടിരിക്കുന്നത്.

ടീം സോളാറും സ്വിസ് സോളാറും

ടീം സോളാറും സ്വിസ് സോളാറും

ടീം സോളാര്‍ എന്ന കമ്പനിയുമായി ബന്ധപ്പെട്ട കേസില്‍ ആയിരുന്നു സരിത എസ് നായര്‍ കുടുങ്ങിയത്. എന്നാല്‍ ബിജു രാധാകൃഷ്ണന്‍ ഉണ്ടാക്കിയ സ്വിസ് സോളാര്‍ കമ്പനിയുമായി ബന്ധപ്പെട്ട കേസുകളില്‍ ആണ് ശാലു മേനോന്‍ കുടുങ്ങിയത്. വിധി വരാന്‍ ഇനിയും കേസുകള്‍ ബാക്കിയുണ്ട്.

 ശാലുവിന് വേണ്ടി

ശാലുവിന് വേണ്ടി

ശാലു മേനോന്‍ കേസില്‍ പെട്ടപ്പോള്‍ രക്ഷയ്ക്കായി ഓടി നടന്നതും ബിജു രാധാകൃഷ്ണന്‍ ആയിരുന്നു. ശാലുവിനെ രക്ഷിക്കണം എന്ന് മുഖ്യമന്ത്രിയോട് പല തവണ ആവശ്യപ്പെട്ടിരുന്നതായി ബിജു രാധാകൃഷ്ണന്‍ തന്നെ പിന്നീട് വെളിപ്പെടുത്തിയിരുന്നു.

സരിതയുടെ ആക്ഷേപം

സരിതയുടെ ആക്ഷേപം

സരിത എസ് നായരുടെ ചില വെളിപ്പെടുത്തലുകളാണ് ശാലു മേനോനെ കുടുക്കിയത് എന്നായിരുന്നു അന്ന് വന്ന വാര്‍ത്തകള്‍. അറസ്റ്റിലായതിനെ തുടര്‍ന്ന് സരിത ശാലു മേനോനെതിരെ നിരന്തരം ആക്ഷേപങ്ങള്‍ ഉയര്‍ത്തിയിരുന്നു. ടീം സോളാര്‍ കമ്പനി ഉപഭോക്താക്കളില്‍ നിന്ന് സമാഹരിച്ച പണത്തിന്റെ ഭൂരിഭാഗവും ശാലു മേനോന്‍ ആണ് കൈപ്പറ്റിയത് എന്നായിരുന്നു സരിതയുടെ ആരോപണം.

പണം നല്‍കിയില്ലെന്ന്

പണം നല്‍കിയില്ലെന്ന്

എന്നാല്‍ സോളാറുമായി ബന്ധപ്പെട്ട ഒരു പണവും ബിജു രാധാകൃഷ്ണന്‍ തനിക്ക് നല്‍കിയിട്ടില്ല എന്നായിരുന്നു ശാലു മേനോന്‍ സോളാര്‍ കമ്മീഷന് മുന്നില്‍ മൊഴി നല്‍കിയിരുന്നത്. ഇതിനെതിരേയും സരിത എസ് നായര്‍ രംഗത്ത് വന്നിരുന്നു. പണം ശാലുവിന് നല്‍കിയതിന് തന്റെ പക്കല്‍ തെളിവുണ്ട് എന്നായിരുന്നു സരിതയുടെ വാദം.

വിവാദങ്ങളില്‍ നിന്ന് ഒഴിഞ്ഞ്

വിവാദങ്ങളില്‍ നിന്ന് ഒഴിഞ്ഞ്

സോളാര്‍ കേസില്‍ ശാലു മേനോന്‍ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. അതിന് ശേഷം വിവാദങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കുകയായിരുന്നു അവര്‍. നൃത്തപരിപാടികളും ഡാന്‍സ് സ്‌കൂളും ഒക്കെ ആയി തിരക്കിലായിരുന്നു. അതിനിടെ സീരിയല്‍ നടന്‍ സജി ജി നായരെ വിവാഹം കഴിയ്ക്കുകയും ചെയ്തു.

English summary
Solar Case: Court order to attach Shalu Menon's house.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X