Get Updates
Get notified of breaking news, exclusive insights, and must-see stories!

സോളാര്‍ സമരത്തില്‍ സിപിഎം ഒത്തുതീര്‍പ്പ് നടത്തിയോ? ഉമ്മന്‍ചാണ്ടിയെ കണ്ടിരുന്നെന്ന് ബ്രിട്ടാസ്, പക്ഷെ...!

തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ സോളാര്‍ അഴിമതിയില്‍ സിപിഎം നടത്തിയ സെക്രട്ടറിയേറ്റ് വളയല്‍ സമരം അവസാനിപ്പിച്ചത് ഒത്തുതീര്‍പ്പിലൂടെയെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ജോണ്‍ മുണ്ടക്കയം. സമകാലിക മലയാളം വാരികയില്‍ എഴുതിയ ലേഖനത്തില്‍ ആണ് അദ്ദേഹത്തിന്റെ പ്രതികരണം. സമരത്തില്‍ നിന്ന് സിപിഎം തലയൂരിയത് ഒത്തുതീര്‍പ്പ് ചര്‍ച്ചയുടെ അടിസ്ഥാനത്തിലായിരുന്നു എന്നണ് അദ്ദേഹം പറയുന്നത്.

ജോണ്‍ ബ്രിട്ടാസ് വഴിയാണ് സിപിഎം ഒത്തുതീര്‍പ്പിന് ശ്രമിച്ചത് എന്നും എന്നാല്‍ തോമസ് ഐസക് അടക്കം പാര്‍ട്ടി നേതാക്കള്‍ക്കോ സമരത്തിന് വന്ന പ്രവര്‍ത്തകര്‍ക്കോ ഇക്കാര്യം അറിയില്ലായിരുന്നു എന്നും ജോണ്‍ മുണ്ടക്കയം പറയുന്നു. താനും ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് ഇടനില നിന്നിരുന്നു എന്നും അദ്ദേഹം വെളിപ്പെടുത്തി. ജുഡീഷ്യല്‍ അന്വേഷണമായിരുന്നു ഒത്തുതീര്‍പ്പ് ഫോര്‍മുല.

SOLAR CASE

അത് യുഡിഎഫ് അംഗീകരിച്ചു. യുഡിഎഫില്‍ നിന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും തിരുവഞ്ചൂരും സംസാരിച്ചു എന്നും ഇടത് പ്രതിനിധിയായി കോടിയേരി ബാലകൃഷ്ണനും അന്ന് എല്‍ഡിഎഫിലുണ്ടായിരുന്ന ആര്‍എസ്പി നേതാവ് എന്‍കെ പ്രേമചന്ദ്രനും ചര്‍ച്ചയില്‍ പങ്കെടുത്തു എന്നും അദ്ദേഹം പറഞ്ഞു. ഉമ്മന്‍ ചാണ്ടി വാര്‍ത്താ സമ്മേളനം വിളിച്ചത് ഈ ധാരണ പ്രകാരമായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലിനെ പറ്റി അറിയില്ലെന്ന് തോമസ് ഐസക് പറഞ്ഞു. ജോണ്‍ മുണ്ടക്കയത്തിന്റെ ലേഖനം വായിച്ചുവെന്നും പറഞ്ഞത് ശരിയാണെന്നുമാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അവകാശപ്പെടുന്നത്. തലസ്ഥാനത്ത് വലിയ ജനക്കൂട്ടം ഇത്തരത്തില്‍ തടിച്ചുകൂടുന്നത് ഒഴിവാക്കാനായിരുന്നു ശ്രമമെന്നും അതിനാല്‍ ഇരുപക്ഷവും സംസാരിച്ചിരുന്നു എന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

സമരം ഒത്തുതീര്‍പ്പാക്കണമെന്ന നിര്‍ദേശത്തോട് സര്‍ക്കാര്‍ പോസിറ്റീവായാണ് പ്രതികരിച്ചത് എന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി. അതേസമയം സമരം ജുഡീഷ്യല്‍ അന്വേഷണമെന്ന ഒത്തുതീര്‍പ്പ് ഫോര്‍മുലയിലൂടെ അവസാനിപ്പിക്കാന്‍ ഇടപെടലുകള്‍ നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കി സിപിഎം രാജ്യസഭാ എംപിയും മാധ്യമപ്രവര്‍ത്തകനുമായ ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. സോളാര്‍ വിഷയത്തില്‍ ജോണ്‍ മുണ്ടക്കയവുമായി ചര്‍ച്ച നടത്തിയിട്ടില്ല.

സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ് ഉമ്മന്‍ ചാണ്ടിയുമായി ചര്‍ച്ച നടത്തിയത് എന്നും അദ്ദേഹം വ്യക്തമാക്കി. സമരം അവസാനിപ്പിക്കണം എന്നും എന്ത് വിട്ടുവീഴ്ചക്കും തയ്യാറാണ് എന്നും പറഞ്ഞത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനായിരുന്നു എന്നും ഈ ആവശ്യവുമായി തിരുവഞ്ചൂര്‍ ആദ്യം ബന്ധപ്പെട്ടത് അന്ന് കൈരളി ചാനലില്‍ പ്രവര്‍ത്തിച്ചിരുന്ന ചെറിയാന്‍ ഫിലിപ്പിനെയാണ് എന്നും ബ്രിട്ടാസ് വെളിപ്പെടുത്തി.

' ചെറിയാന്‍ ഫിലിപ്പിന്റെ ഫോണിലേക്ക് വിളിച്ചാണ് തിരുവഞ്ചൂര്‍ സംസാരിച്ചത്. പ്രതിപക്ഷവുമായി ഏത് ഒത്തുതീര്‍പ്പിനും തയ്യാറാണ് എന്ന് അദ്ദേഹം പറഞ്ഞു. ദയവു ചെയ്ത് എന്തെങ്കിലും നിര്‍ദേശങ്ങള്‍ ഉണ്ടെങ്കില്‍ പറയണമെന്ന് സിപിഎം നേതൃത്വത്തെ അറിയിക്കണമെന്ന് തിരുവഞ്ചൂര്‍ പറഞ്ഞിരുന്നു. അല്ലാതെ ജോണ്‍ മുണ്ടക്കയത്തേയോ തിരുവഞ്ചൂര്‍ രാധാകൃഷ്ണനേയോ ഞാന്‍ വിളിച്ചിട്ടില്ല,' ബ്രിട്ടാസ് പറഞ്ഞു.

ഇപ്പോള്‍ തിരുവഞ്ചൂരിന്റെ തിരക്കഥ അനുസരിച്ചാവാം ജോണ്‍ മുണ്ടക്കയം സംസാരിക്കുന്നത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. അന്നത്തെ ഫോണ്‍ കോള്‍ രേഖകള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. തിരുവഞ്ചൂരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ചെറിയാന്‍ ഫിലിപ്പും പങ്കെടുത്തിരുന്നു എന്നും സോളാര്‍ ജുഡീഷ്യല്‍ അന്വേഷത്തിന്റെ പരിധിയില്‍ ഉമ്മന്‍ചാണ്ടിയുടെ ഓഫീസിനെയും ഉള്‍പ്പെടുത്തണം എന്നത് സിപിഎം നിലപാടായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഇക്കാര്യത്തില്‍ ആദ്യം തിരുവഞ്ചൂരിന് അനുകൂല നിലപാടായിരുന്നില്ല. തനിക്ക് മാത്രമായി എടുക്കാന്‍ കഴിയുന്ന തീരുമാനല്ലെന്നും ദയവ് ചെയ്ത് മുഖ്യമന്ത്രിയെ കൂടി കാണാന്‍ തന്നോടൊപ്പം വരണമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ഇതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത് എന്നും തിരുവഞ്ചൂരും ഒപ്പം ഉണ്ടായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെയാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.

അതില്‍ ഒളിച്ചുവെക്കാനൊന്നുമില്ല എന്നും ബ്രിട്ടാസ് പറഞ്ഞു. ഇതില്‍ ജോണ്‍ മുണ്ടക്കയം എവിടെയാണുള്ളത് എനിക്ക് അറിയില്ല. അന്ന് മനോരമ പത്രത്തിന്റെ ബ്യൂറോ ചീഫ് ആയിരുന്നു ജോണ്‍ മുണ്ടക്കയം. ഇത്രയും വിലപ്പെട്ട വിവരം കിട്ടിയാല്‍ അന്ന് തന്നെ പത്രത്തിന് കൊടുക്കേണ്ടേ എന്നും അദ്ദേഹം ചോദിച്ചു. സംസ്ഥാന രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കമുണ്ടാക്കിയ ഒന്നാണ് സോളാര്‍ കേസ്.

അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും അദ്ദേഹത്തിന്റെ ഓഫീസും പ്രധാനപ്പെട്ട കോണ്‍ഗ്രസ്, യുഡിഎഫ് നേതാക്കളെല്ലാവരും ആരോപണം നേരിട്ടിരുന്നു. എല്‍ഡിഎഫ് ശക്തമായ സമരമാണ് സംഭവത്തില്‍ സംഘടിപ്പിച്ചത്. ഇതില്‍ ഏറ്റവും പ്രധാനമായിരുന്നു സെക്രട്ടറിയേറ്റ് വളയല്‍ സമരം. ലക്ഷത്തിലേറെ പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് കൊണ്ട് സെക്രട്ടറിയേറ്റ് വളയുകയായിരുന്നു. പിണറായി വിജയനായിരുന്നു അന്ന് സിപിഎം സംസ്ഥാന സെക്രട്ടറി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+