കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇരട്ടച്ചങ്കനെ ഭീഷണിപ്പെടുത്തി കെ മുരളീധരൻ! അതെല്ലാം ഓർത്തിരിക്കുന്നത് നല്ലത്; സോളാർ തിരിച്ചടിക്കുമോ?

വിജിലൻസ് കേസിന് പുറമേ, സരിത എസ് നായർ കത്തിൽ പരാമർശിച്ചവർക്കെതിരെ ബലാത്സംഗക്കേസെടുക്കാനും ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗം തീരുമാനമെടുത്തിട്ടുണ്ട്.

  • By ഡെന്നീസ്
Google Oneindia Malayalam News

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ വരുംനാളുകളിൽ ഏറെ കോളിളക്കം സൃഷ്ടിച്ചേക്കാവുന്ന തീരുമാനമാണ് പിണറായി സർക്കാർ കൈക്കൊണ്ടിരിക്കുന്നത്. സോളാർ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കൾക്കെതിരെ വിജിലൻസ് കേസെടുക്കാനാണ് ഇടതു സർക്കാരിന്റെ തീരുമാനം.

വേങ്ങരയില്‍ സിപിഎം ജയിച്ചാൽ അത്ഭുതപ്പെടാനില്ല! പക്ഷേ, അതിനു കാരണം സരിതയും സോളാറുമല്ല! അത് വേറെ...വേങ്ങരയില്‍ സിപിഎം ജയിച്ചാൽ അത്ഭുതപ്പെടാനില്ല! പക്ഷേ, അതിനു കാരണം സരിതയും സോളാറുമല്ല! അത് വേറെ...

ലൈംഗിക സംതൃപ്തി നേടുന്നതും അഴിമതിയായി കണക്കാക്കാം! സരിത നായരെ ലൈംഗികമായി പീഡിപ്പിച്ചെന്ന് കമ്മീഷനുംലൈംഗിക സംതൃപ്തി നേടുന്നതും അഴിമതിയായി കണക്കാക്കാം! സരിത നായരെ ലൈംഗികമായി പീഡിപ്പിച്ചെന്ന് കമ്മീഷനും

വിജിലൻസ് കേസിന് പുറമേ, സരിത എസ് നായർ കത്തിൽ പരാമർശിച്ചവർക്കെതിരെ ബലാത്സംഗക്കേസെടുക്കാനും ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗം തീരുമാനമെടുത്തിട്ടുണ്ട്. ഉമ്മൻചാണ്ടിക്ക് പുറമേ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ബെന്നി ബെഹനാൻ, ആര്യാടൻ മുഹമ്മദ്, തമ്പാനൂർ രവി എന്നിവർക്കെതിരെയാണ് വിജിലൻസ് കേസെടുക്കുന്നത്.

കൊച്ചി മേയർ സൗമിനി ജെയിന്റെ വാഹനം അടിച്ചുതകർത്തു! ഉമ്മൻചാണ്ടി മേയറുടെ വീട്ടിലെത്തി...കൊച്ചി മേയർ സൗമിനി ജെയിന്റെ വാഹനം അടിച്ചുതകർത്തു! ഉമ്മൻചാണ്ടി മേയറുടെ വീട്ടിലെത്തി...

കോൺഗ്രസ് നേതാക്കൾ....

കോൺഗ്രസ് നേതാക്കൾ....

ഇതിനു പുറമേ സരിത എസ് നായർ കത്തിൽ പരാമർശിച്ചിട്ടുണ്ടെന്ന് സൂചനയുള്ള അടൂർ പ്രകാശ്, എപി അനിൽകുമാർ, കെസി വേണുഗോപാൽ തുടങ്ങിയ നേതാക്കൾ ബലാത്സംഗക്കേസിലും പ്രതിസ്ഥാനത്ത് വന്നേക്കുമെന്നാണ് സൂചന.

രാഷ്ട്രീയ പകപ്പോക്കലോ...

രാഷ്ട്രീയ പകപ്പോക്കലോ...

എന്നാൽ പിണറായി സർക്കാരിന്റേത് രാഷ്ട്രീയ പകപ്പോക്കലാണെന്നും, തരംതാണ നടപടികളാണെന്നുമാണ് കോൺഗ്രസ് നേതാക്കളുടെ പ്രതികരണം. ഏത് അന്വേഷണത്തെ നേരിടാനും തങ്ങൾ തയ്യാറാണെന്നും കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്.

സ്വാഗതം ചെയ്യുന്നു...

സ്വാഗതം ചെയ്യുന്നു...

സോളാറുമായി ബന്ധപ്പെട്ട് ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നാണ് കെ മുരളീധരൻ എംഎൽഎ പ്രതികരിച്ചത്.

നിയമത്തിന്റെ വഴിക്ക് പോകട്ടെ...

നിയമത്തിന്റെ വഴിക്ക് പോകട്ടെ...

ഒരു അന്വേഷണത്തെയും തങ്ങൾ ഭയക്കുന്നില്ല. വിജിലൻസോ, ക്രിമിനലോ, സിവിലോ ഏതായാലും അന്വേഷിക്കട്ടെയെന്നും, നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും അദ്ദേഹം പറഞ്ഞു.

വ്യാമോഹിക്കരുത്...

വ്യാമോഹിക്കരുത്...

ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് വ്യക്തമാക്കിയ കെ മുരളീധരൻ, സർക്കാരിന്റെ കാലാവധി കഴിയുന്നത് വരെ ഇതിന്റെ പേരിൽ കോൺഗ്രസ് നേതാക്കളെ സംശയത്തിന്റെ നിഴലിൽ നിർത്താമെന്ന് വ്യാമോഹിക്കരുതെന്നും പറഞ്ഞു.

എന്തും പ്രയോഗിക്കാം....

എന്തും പ്രയോഗിക്കാം....

ഈ ഒരു കേസു കൊണ്ടൊന്നും തളരുന്ന പാർട്ടിയല്ല കോൺഗ്രസ്. സർക്കാർ ഇപ്പോൾ അവരുടെ കൈയിലാണല്ലോ, അതുകൊണ്ട് ഏത് ആയുധവും എടുത്ത് പ്രയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഓർത്തിരിക്കുന്നത് നല്ലത്...

ഓർത്തിരിക്കുന്നത് നല്ലത്...

ഒരു മുന്നണിയും സ്ഥിരമായി ഭരിക്കുന്ന സംസ്ഥാനമല്ല കേരളമെന്ന് എല്ലാവരും ഓർത്തിരിക്കുന്നത് നല്ലതാണെന്നും കെ മുരളീധരൻ വ്യക്തമാക്കി.

പിന്നീട്...

പിന്നീട്...

കേസിന്റെ കാര്യത്തിൽ എന്ത് നടപടികൾ സ്വീകരിക്കണമെന്ന് കോൺഗ്രസ് നേതൃയോഗം ചേർന്ന് തീരുമാനിക്കുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

English summary
solar case; k muraleedharan mla response.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X