ഉമ്മന്‍ ചാണ്ടിയുടെ മില്യണ്‍ ഡോളര്‍ ചോദ്യം... അത് എന്തുകൊണ്ട്? നിയമത്തിന് മുന്നില്‍ നിവര്‍ന്ന് നില്ക്കും
കോട്ടയം: ധാര്‍മികതയ്ക്കും അപ്പുറത്താണ് മനസ്സാക്ഷിയുടെ ശക്തി, അതാണ് തന്റെ കരുത്ത് എന്ന് അഞ്ച് വര്‍ഷം മുമ്പ് പറഞ്ഞ ആളാണ് ഉമ്മന്‍ ചാണ്ടി. കൃത്യമായി പറഞ്ഞാല്‍ 2016 ജനുവരി 28 ന്. അന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞതിന്റെ അഞ്ചാം വാര്‍ഷികത്തിന് മൂന്ന് ദിനം മാത്രം ബാക്കിയുള്ളപ്പോള്‍ ഉമ്മന്‍ ചാണ്ടി പറയുന്നതും മറ്റൊന്നല്ല.
തെറ്റ് ചെയ്തിട്ടില്ലെന്ന ബോധ്യമുള്ളതിനാല്‍ നിയമത്തിന് മുന്നില്‍ നിവര്‍ന്ന് നില്ക്കാന് കഴിയും എന്നാണ് ഇപ്പോള്‍ ഉമ്മന്‍ ചാണ്ടി പറയുന്നത്. അന്ന് സോളാര്‍ കേസില്‍ വിജിലന്‍സ് കോടതി വിധിയ്ക്ക് പിറകെ ആയിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം. ഇന്ന് സോളാര്‍ പീഡന കേസ് സിബിഐയ്ക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് ശേഷവും. പരിശോധിക്കാം...

ജാമ്യമില്ലാ വകുപ്പായിട്ടും എന്തേ അറസ്റ്റ് ചെയ്തില്ല
ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ പ്രകാരം ആണ് തങ്ങള്‍ക്കെതിരെ കേസ് എടുത്തത്. എപ്പോള്‍ വേണമെങ്കിലും പോലീസിന് അറസ്റ്റ് ചെയ്യാമായിരുന്നു. അന്വേഷണത്തിന് ഒരു തടസ്സവും ഉണ്ടായിരുന്നില്ല. എന്നിട്ടും രണ്ട് വര്‍ഷം കൊണ്ട് അന്വേഷണത്തിന് എന്ത് സംഭവിച്ചു, എന്തുകൊണ്ട് തങ്ങളെ അറസ്റ്റ് ചെയ്തില്ല എന്നാണ് ഉമ്മന്‍ ചാണ്ടിയുടെ ചോദ്യം.

നിവര്ന്നുനില്ക്കുന്നു, കോടതിയില്‍ പോകില്ല
കേസ് സിബിഐയ്ക്ക് വിട്ട വിഷയത്തില്‍ കോടതിയെ സമീപിക്കില്ലെന്നാണ് ഉമ്മന്‍ ചാണ്ടി പറയുന്നത്. തെറ്റ് ചെയ്തിട്ടില്ല എന്ന ആത്മവിശ്വാസത്തില്‍ നിവര്‍ന്ന് നില്‍ക്കുകയാണ് എന്നും അദ്ദേഹം പറയുന്നുണ്ട്. തോടതിയില്‍ പോയാല്‍, അന്വേഷണത്തെ തടസ്സപ്പെടുത്തുന്നു എന്ന ആരോപണം ഉയരും എന്നും അദ്ദേഹം കരുതുന്നുണ്ട്.

അന്ന് ചെയ്തില്ല...
ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തപ്പോഴും തങ്ങള്‍ കോടതിയില്‍ പോയില്ല. വേണമെങ്കില്‍ എഫ്ഐആര്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാമായിരുന്നു. അതുപോലെ തന്നെ ഇപ്പോള്‍ സിബിഐ അന്വേഷണത്തിന് എതിരേയും കോടതിയില്‍ പോകുന്നില്ല എന്നാണ് വിശദീകരണം.

മുഴുവന്‍ കള്ളക്കഥ
ഈ കേസ് പൂര്‍ണമായും ഒരു കള്ളക്കഥയാണെന്നാണ് ഉമ്മന്‍ ചാണ്ടി പറയുന്നത്. അതുകൊണ്ട് തന്നെ ജോസ് കെ മാണിയ്ക്കെതിരെ അന്വേഷണം ഇല്ലെന്ന രീതിയില്‍ ഒരു ആരോപണവും ഉന്നയിക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നും അദ്ദേഹം പറയുന്നുണ്ട്.
കോണ്‍ഗ്രസ് നേതാക്കളെ കൂടാതെ കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണിയും ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടിയും കേസിലെ പ്രതികളാണ്.

ലാവലിന്‍ പോലെ അല്ല
ലാവലിന്‍ കേസ് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സിബിഐയ്ക്ക് വിട്ട പഴയ സംഭവത്തേയും ഉമ്മന്‍ ചാണ്ടി ന്യായീകരിക്കുന്നുണ്ട്. ലാവലിന്‍ കേസില്‍ ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ കുറ്റക്കാര്‍ ആണെന്ന രീതിയില്‍ ആരോപണം ഉയര്‍ന്നതോടെയാണ് സിബിആയ്ക്ക് വിട്ടത് എന്നാണ് വിശദീകരണം.
എന്നാല്‍ സമാനമായ സാഹചര്യം സോളാറിലും നിലനില്‍ക്കുന്നുണ്ട് എന്ന് പറയാം. ഭരണ പക്ഷത്തുള്ള ജോസ് കെ മാണിയും ഈ കേസില്‍ പ്രതിയാണ്.

പിണറായി വിജയന് മറുപടി പറയണം
പരാതിക്കാരിയുടെ വിവാദ കത്ത് കമ്മീഷന് റിപ്പോര്‍ട്ടില്‍ നിന്ന് നീക്കം ചെയ്യണം എന്ന് ഹൈക്കോടതി തന്നെ ഉത്തരവിട്ടതാണ്. എന്നിട്ടും എന്തുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ അപ്പീലിന് പോയില്ല എന്നതിന് പിണറായി വിജയന് മറുപടി പറയണം എന്നതാണ് ഉമ്മന്‍ ചാണ്ടി പറയുന്ന മറ്റൊരു കാര്യം. സോളാര്‍ കമ്മീഷന് നിയമവിരുദ്ധമായി കാര്യങ്ങള്‍ ചെയ്യുന്നു എന്ന് ഹൈക്കോടതിയില്‍ ഉന്നയിച്ചപ്പോള്‍ തങ്ങള്‍ക്ക് അനുകൂലമായ വിധിയുണ്ടായതായും ഉമ്മന്‍ ചാണ്ടി ഓര്‍മിപ്പിക്കുന്നുണ്ട്.

രാഷ്ട്രീയ മര്യാദയില്ലായ്മ
രാഷ്ട്രീയ മര്യാദയില്ലാത്ത നടപടിയാണ് സര്‍ക്കാരിന്റേത് എന്ന ആരോപണവും ഉമ്മന്‍ ചാണ്ടി ഉന്നയിച്ചിട്ടുണ്ട്. മൂന്ന് ഡിജിപിമാര്‍ അന്വേഷിച്ചിട്ടും ഒരു നടപടിയും എടുക്കപ്പെട്ടിട്ടില്ല എന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്. മാതൃഭൂമി ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ ആയിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം.

തിരിച്ചടി
സര്‍ക്കാരിനും പ്രതിപക്ഷത്തിനും ഒരുപോലെ തിരിച്ചടിയായേക്കാവുന്ന ഒന്നാണ് സോളാര്‍ പീഡനത്തിലെ സിബിഐ അന്വേഷണ തീരുമാനം എന്നും വിലയിരുത്തപ്പെടുന്നുണ്ട്. അഞ്ചുവര്‍ഷം എന്തുകൊണ്ട് നടപടിയെടുത്തില്ല എന്ന ചോദ്യം സര്‍ക്കാരിന് നേര്‍ക്ക് സ്വാഭാവികമായും ഉയരും. എന്നാല്‍ ഉമ്മന്‍ ചാണ്ടിയുടേയും കെസി വേണുഗോപാലിന്റേയും അടക്കമുള്ള വന്‍ നേതാക്കളുടെ പ്രതിച്ഛായാനഷ്ടം അതിലും വലുതായിരിക്കുമെന്നാണ് വിലയിരുത്തല്‍.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications