കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉമ്മന്‍ ചാണ്ടിയുടെ മില്യണ്‍ ഡോളര്‍ ചോദ്യം... അത് എന്തുകൊണ്ട്? നിയമത്തിന് മുന്നില്‍ നിവര്‍ന്ന് നില്‍ക്കും

Google Oneindia Malayalam News

കോട്ടയം: ധാര്‍മികതയ്ക്കും അപ്പുറത്താണ് മനസ്സാക്ഷിയുടെ ശക്തി, അതാണ് തന്റെ കരുത്ത് എന്ന് അഞ്ച് വര്‍ഷം മുമ്പ് പറഞ്ഞ ആളാണ് ഉമ്മന്‍ ചാണ്ടി. കൃത്യമായി പറഞ്ഞാല്‍ 2016 ജനുവരി 28 ന്. അന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞതിന്റെ അഞ്ചാം വാര്‍ഷികത്തിന് മൂന്ന് ദിനം മാത്രം ബാക്കിയുള്ളപ്പോള്‍ ഉമ്മന്‍ ചാണ്ടി പറയുന്നതും മറ്റൊന്നല്ല.

അടിയ്ക്ക് കിട്ടിയ തിരിച്ചടി! അന്ന് പിണറായിക്കെതിരെ ലാവലിന്‍, ഇന്ന് ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ സോളാര്‍ പീഡനംഅടിയ്ക്ക് കിട്ടിയ തിരിച്ചടി! അന്ന് പിണറായിക്കെതിരെ ലാവലിന്‍, ഇന്ന് ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ സോളാര്‍ പീഡനം

സോളാര്‍ 'ഇക്കിളിക്കഥകള്‍' സിപിഎം ഇറക്കില്ല; പക്ഷേ, ഉമ്മന്‍ ചാണ്ടിയ്ക്ക് പൊള്ളും... അതിങ്ങനെസോളാര്‍ 'ഇക്കിളിക്കഥകള്‍' സിപിഎം ഇറക്കില്ല; പക്ഷേ, ഉമ്മന്‍ ചാണ്ടിയ്ക്ക് പൊള്ളും... അതിങ്ങനെ

തെറ്റ് ചെയ്തിട്ടില്ലെന്ന ബോധ്യമുള്ളതിനാല്‍ നിയമത്തിന് മുന്നില്‍ നിവര്‍ന്ന് നില്‍ക്കാന്‍ കഴിയും എന്നാണ് ഇപ്പോള്‍ ഉമ്മന്‍ ചാണ്ടി പറയുന്നത്. അന്ന് സോളാര്‍ കേസില്‍ വിജിലന്‍സ് കോടതി വിധിയ്ക്ക് പിറകെ ആയിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം. ഇന്ന് സോളാര്‍ പീഡന കേസ് സിബിഐയ്ക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് ശേഷവും. പരിശോധിക്കാം...

ജാമ്യമില്ലാ വകുപ്പായിട്ടും എന്തേ അറസ്റ്റ് ചെയ്തില്ല

ജാമ്യമില്ലാ വകുപ്പായിട്ടും എന്തേ അറസ്റ്റ് ചെയ്തില്ല

ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ പ്രകാരം ആണ് തങ്ങള്‍ക്കെതിരെ കേസ് എടുത്തത്. എപ്പോള്‍ വേണമെങ്കിലും പോലീസിന് അറസ്റ്റ് ചെയ്യാമായിരുന്നു. അന്വേഷണത്തിന് ഒരു തടസ്സവും ഉണ്ടായിരുന്നില്ല. എന്നിട്ടും രണ്ട് വര്‍ഷം കൊണ്ട് അന്വേഷണത്തിന് എന്ത് സംഭവിച്ചു, എന്തുകൊണ്ട് തങ്ങളെ അറസ്റ്റ് ചെയ്തില്ല എന്നാണ് ഉമ്മന്‍ ചാണ്ടിയുടെ ചോദ്യം.

നിവര്‍ന്നുനില്‍ക്കുന്നു, കോടതിയില്‍ പോകില്ല

നിവര്‍ന്നുനില്‍ക്കുന്നു, കോടതിയില്‍ പോകില്ല

കേസ് സിബിഐയ്ക്ക് വിട്ട വിഷയത്തില്‍ കോടതിയെ സമീപിക്കില്ലെന്നാണ് ഉമ്മന്‍ ചാണ്ടി പറയുന്നത്. തെറ്റ് ചെയ്തിട്ടില്ല എന്ന ആത്മവിശ്വാസത്തില്‍ നിവര്‍ന്ന് നില്‍ക്കുകയാണ് എന്നും അദ്ദേഹം പറയുന്നുണ്ട്. തോടതിയില്‍ പോയാല്‍, അന്വേഷണത്തെ തടസ്സപ്പെടുത്തുന്നു എന്ന ആരോപണം ഉയരും എന്നും അദ്ദേഹം കരുതുന്നുണ്ട്.

അന്ന് ചെയ്തില്ല...

അന്ന് ചെയ്തില്ല...

ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തപ്പോഴും തങ്ങള്‍ കോടതിയില്‍ പോയില്ല. വേണമെങ്കില്‍ എഫ്‌ഐആര്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാമായിരുന്നു. അതുപോലെ തന്നെ ഇപ്പോള്‍ സിബിഐ അന്വേഷണത്തിന് എതിരേയും കോടതിയില്‍ പോകുന്നില്ല എന്നാണ് വിശദീകരണം.

മുഴുവന്‍ കള്ളക്കഥ

മുഴുവന്‍ കള്ളക്കഥ

ഈ കേസ് പൂര്‍ണമായും ഒരു കള്ളക്കഥയാണെന്നാണ് ഉമ്മന്‍ ചാണ്ടി പറയുന്നത്. അതുകൊണ്ട് തന്നെ ജോസ് കെ മാണിയ്‌ക്കെതിരെ അന്വേഷണം ഇല്ലെന്ന രീതിയില്‍ ഒരു ആരോപണവും ഉന്നയിക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നും അദ്ദേഹം പറയുന്നുണ്ട്.

കോണ്‍ഗ്രസ് നേതാക്കളെ കൂടാതെ കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണിയും ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടിയും കേസിലെ പ്രതികളാണ്.

ലാവലിന്‍ പോലെ അല്ല

ലാവലിന്‍ പോലെ അല്ല

ലാവലിന്‍ കേസ് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സിബിഐയ്ക്ക് വിട്ട പഴയ സംഭവത്തേയും ഉമ്മന്‍ ചാണ്ടി ന്യായീകരിക്കുന്നുണ്ട്. ലാവലിന്‍ കേസില്‍ ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ കുറ്റക്കാര്‍ ആണെന്ന രീതിയില്‍ ആരോപണം ഉയര്‍ന്നതോടെയാണ് സിബിആയ്ക്ക് വിട്ടത് എന്നാണ് വിശദീകരണം.

എന്നാല്‍ സമാനമായ സാഹചര്യം സോളാറിലും നിലനില്‍ക്കുന്നുണ്ട് എന്ന് പറയാം. ഭരണ പക്ഷത്തുള്ള ജോസ് കെ മാണിയും ഈ കേസില്‍ പ്രതിയാണ്.

പിണറായി വിജയന്‍ മറുപടി പറയണം

പിണറായി വിജയന്‍ മറുപടി പറയണം

പരാതിക്കാരിയുടെ വിവാദ കത്ത് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിന്ന് നീക്കം ചെയ്യണം എന്ന് ഹൈക്കോടതി തന്നെ ഉത്തരവിട്ടതാണ്. എന്നിട്ടും എന്തുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ അപ്പീലിന് പോയില്ല എന്നതിന് പിണറായി വിജയന്‍ മറുപടി പറയണം എന്നതാണ് ഉമ്മന്‍ ചാണ്ടി പറയുന്ന മറ്റൊരു കാര്യം. സോളാര്‍ കമ്മീഷന്‍ നിയമവിരുദ്ധമായി കാര്യങ്ങള്‍ ചെയ്യുന്നു എന്ന് ഹൈക്കോടതിയില്‍ ഉന്നയിച്ചപ്പോള്‍ തങ്ങള്‍ക്ക് അനുകൂലമായ വിധിയുണ്ടായതായും ഉമ്മന്‍ ചാണ്ടി ഓര്‍മിപ്പിക്കുന്നുണ്ട്.

രാഷ്ട്രീയ മര്യാദയില്ലായ്മ

രാഷ്ട്രീയ മര്യാദയില്ലായ്മ

രാഷ്ട്രീയ മര്യാദയില്ലാത്ത നടപടിയാണ് സര്‍ക്കാരിന്റേത് എന്ന ആരോപണവും ഉമ്മന്‍ ചാണ്ടി ഉന്നയിച്ചിട്ടുണ്ട്. മൂന്ന് ഡിജിപിമാര്‍ അന്വേഷിച്ചിട്ടും ഒരു നടപടിയും എടുക്കപ്പെട്ടിട്ടില്ല എന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്. മാതൃഭൂമി ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ ആയിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം.

തിരിച്ചടി

തിരിച്ചടി

സര്‍ക്കാരിനും പ്രതിപക്ഷത്തിനും ഒരുപോലെ തിരിച്ചടിയായേക്കാവുന്ന ഒന്നാണ് സോളാര്‍ പീഡനത്തിലെ സിബിഐ അന്വേഷണ തീരുമാനം എന്നും വിലയിരുത്തപ്പെടുന്നുണ്ട്. അഞ്ചുവര്‍ഷം എന്തുകൊണ്ട് നടപടിയെടുത്തില്ല എന്ന ചോദ്യം സര്‍ക്കാരിന് നേര്‍ക്ക് സ്വാഭാവികമായും ഉയരും. എന്നാല്‍ ഉമ്മന്‍ ചാണ്ടിയുടേയും കെസി വേണുഗോപാലിന്റേയും അടക്കമുള്ള വന്‍ നേതാക്കളുടെ പ്രതിച്ഛായാനഷ്ടം അതിലും വലുതായിരിക്കുമെന്നാണ് വിലയിരുത്തല്‍.

43 വോട്ടിന് കൈവിട്ട മണ്ഡലം! ജയിന്റ് കില്ലര്‍ ആയി മൊയ്തീന്‍ വന്ന ചരിത്രം... ഇത്തവണ ഏറ്റവും കരുത്തന്‍ വരുമോ?43 വോട്ടിന് കൈവിട്ട മണ്ഡലം! ജയിന്റ് കില്ലര്‍ ആയി മൊയ്തീന്‍ വന്ന ചരിത്രം... ഇത്തവണ ഏറ്റവും കരുത്തന്‍ വരുമോ?

Recommended Video

cmsvideo
പ്രതീക്ഷയേറി ചെന്നിത്തലയും കെസി വേണുഗോപാലും | Oneindia Malayalam

കൊടുവള്ളി പിടിക്കാന്‍ റസാഖ് തന്നെ... ഒരുങ്ങാന്‍ സിപിഎമ്മിന്റെ നിര്‍ദ്ദേശം; കടുത്ത പോരാട്ടത്തിന് വഴി തെളിയുന്നുകൊടുവള്ളി പിടിക്കാന്‍ റസാഖ് തന്നെ... ഒരുങ്ങാന്‍ സിപിഎമ്മിന്റെ നിര്‍ദ്ദേശം; കടുത്ത പോരാട്ടത്തിന് വഴി തെളിയുന്നു

English summary
Solar Case: Oommen Chandy asks, why government didn't arrest us in last two years with a non bailable case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X