കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോളാര്‍ കേസ്; ചെന്നിത്തല പിടിമുറുക്കുന്നു; പ്രതിരോധിക്കാനാകാതെ ഉമ്മന്‍ ചാണ്ടി

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: ജനപ്രിയ നേതാവെന്ന പേരില്‍ ഉമ്മന്‍ ചാണ്ടി ഉയര്‍ത്തിക്കൊണ്ടുവന്ന ജനപിന്തുണ സോളാറില്‍ ഉരുകാന്‍ തുടങ്ങിയതോടെ കേരളത്തിലെ കോണ്‍ഗ്രസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പിടിമുറുക്കുന്നു. കേസില്‍ കുടുങ്ങിയത് ഏറെയും കോണ്‍ഗ്രസ് എ വിഭാഗമാണെന്നത് ഐ വിഭാഗത്തിന് പാര്‍ട്ടിയില്‍ കരുത്തുനല്‍കും.

കേസില്‍ ഉള്‍പ്പെട്ടവരെ പാര്‍ട്ടി നേതൃസ്ഥാനത്തുനിന്നും ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിവാക്കണമെന്ന് ചെന്നിത്തല ഹൈക്കമാന്‍ഡിനോട് നിര്‍ദ്ദേശിച്ചതായാണ് സൂചന. കേരളത്തിലെ നേതാക്കളുമായി ഹൈക്കമാന്‍ഡ് ചര്‍ച്ച നടത്തുന്നതിന് മുന്നോടിയായി ചെന്നിത്തല രാഹുല്‍ ഗാന്ധിയുമായി എകെ ആന്റണിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

chennithala

പാര്‍ട്ടിയെ ഇപ്പോഴത്തെ പ്രതിസന്ധിയില്‍ നിന്നും രക്ഷിക്കാന്‍ കടുത്ത നടപടിവേണ്ടിവരുമെന്നാണ് ഹൈക്കമാന്‍ഡിന്റെയും വിലയിരുത്തല്‍. ആരോപണ വിധേയരെ മാറ്റി നിര്‍ത്തിയില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാരിനെതിരായ പ്രക്ഷോഭത്തില്‍ അത് തിരിച്ചടിയാകും. മാത്രമല്ല, ബിജെപി ഇത് ദേശീയ വിഷയമാക്കിമാറ്റാനും പദ്ധതിയിടുകയാണ്.

ബിജെപി ദേശീയദ്ധ്യക്ഷന്‍ അമിത് ഷായുടെ മകനെതിരായ അഴിമതി വിഷയം സോളാര്‍ ഉയര്‍ത്തി പ്രതിരോധിക്കാനാണ് ബിജെപിയുടെ പദ്ധതി. മുന്‍ കേന്ദ്രമന്ത്രിമാരും ദേശീയ നേതാക്കളും ഉള്‍പ്പെട്ട കേസ് രണ്ടാം യുപിഎയുടെ അഴിമതിയുടെ ഭാഗമാണെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചുകഴിഞ്ഞു. സോളാറില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നെങ്കിലും സംസ്ഥാന സര്‍ക്കാര്‍ കേസ് ഈ തരത്തില്‍ ശക്തമാക്കുമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷിച്ചിരുന്നില്ല. ദില്ലിയില്‍ ചേരുന്ന സംസ്ഥാന കോണ്‍ഗ്രസ് നേതാക്കളുടെ യോഗത്തില്‍ സോളാര്‍ പ്രതിരോധം ഏതുതരത്തില്‍ വേണമെന്നത് ചര്‍ച്ചയാകും.

English summary
solar case; Ramesh Chennithala preparing to lead Congress in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X