സരിത നായരുടെ രഹസ്യങ്ങള്‍; ചിറ്റപ്പന് മോഹന്‍ദാസ് എവിടെ? പുറത്താകുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍
കൊച്ചി: സോളാര്‍ കേസ് വീണ്ടും കേരളത്തില്‍ ചര്‍ച്ചയാകുമ്പോള്‍ ഉയരുന്ന പ്രധാന ചോദ്യങ്ങള്‍ നിരവധി. അതില്‍ പ്രധാനമാണ് കേസിനെ കുറിച്ച് എല്ലാം അറിയുന്ന വ്യക്തിയായ മോഹന്‍ദാസ് എവിടെ എന്ന ചോദ്യം. ചര്‍ച്ചകളില്‍ ഉയര്‍ന്നുകേള്‍ക്കാത്ത ഈ പേര് സംബന്ധിച്ച് മംഗളമാണ് റിപ്പോര്‍ട്ട് ചെയ്തത്.
സരിതയുടെ മനസാക്ഷി സൂക്ഷിപ്പുക്കാരനായിരുന്നു തിരുവല്ല തുകലശേരി ഇടക്കുളഞ്ഞിയില്‍ മോഹന്‍ദാസ്. ടീം സോളാറിന്റെ പര്‍ച്ചേസ് മാനേജരായിരുന്ന ഇദ്ദേഹത്തെ പോലീസ് ഇടപെട്ട് വിദേശത്തേക്ക് നാടുകടത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്തിനായിരുന്നു ഈ നാടുകടത്തില്‍. ആര്‍ക്കു വേണ്ടിയായിരുന്നു ഇത്...

സരിത പലപേരും മറച്ചുവച്ചു
കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സരിത എസ് നായര്‍ സോളാര്‍ കമ്മീഷന് മുമ്പില്‍ പറഞ്ഞിട്ടില്ല. പല പേരുകളും സൗകര്യപൂര്‍വം മറയ്ച്ചുവയ്ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

നാടുകടത്തിയത് ഡിവൈഎസ്പി
ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് മോഹന്‍ദാസിനെ മൗനിയാക്കി നാടുകടത്തിയതിന് പിന്നിലെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സോളാര്‍ കേസിലെ ബിജു രാധാകൃഷ്ണന്റെ ചിറ്റപ്പനാണ് മോഹന്‍ദാസ്.

മോഹന്‍ദാസിനെ ചോദ്യം ചെയ്തു
കേസ് അന്വേഷണത്തിനിടെ മോഹന്‍ദാസിനെ പോലീസ് ചോദ്യം ചെയ്തിരുന്നു. അപ്പോള്‍ ലഭിച്ച വിവരങ്ങള്‍ കേരളക്കരയെ ഞെട്ടിപ്പിക്കുന്നതായിരുന്നു. എന്നാല്‍ ഉന്നത തലത്തില്‍ നിന്നുള്ള സമ്മര്‍ദ്ദം മൂലം എല്ലാം രഹസ്യമാക്കി.

കമ്മീഷന് മുമ്പില്‍ എത്തിയില്ല
മോഹന്‍ദാസ് സോളാര്‍ കമ്മീഷന് മുമ്പില്‍ എത്തിയില്ല. അദ്ദേഹം എത്തുകയായിരുന്നെങ്കില്‍ പോലീസിന് നല്കിയ മൊഴി കമ്മീഷന് മുമ്പിലും നല്‍കുമായിരുന്നു. അങ്ങനെ സംഭവിച്ചാല്‍ പുതിയ പല രാഷ്ട്രീയ നേതാക്കളുടെ പേരുകളും വിവാദത്തില്‍ ഉയര്ന്നുകേട്ടേനെ.

രഹസ്യങ്ങളുടെ കലവറ
ടീം സോളാറിന്റെ എല്ലാ രഹസ്യങ്ങളും അറിയാവുന്ന വ്യക്തിയായിരുന്നു മോഹന്‍ദാസ് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വിവാദം കൊഴുത്തപ്പോള്‍ ഇയാളെ കൊല്ലത്തുള്ള വ്യവസായിയുടെ ഖത്തറിലെ കമ്പനിയില്‍ ജോലിക്ക് അയക്കുകയായിരുന്നു.

വിളിച്ചുവരുത്തി
പിന്നീട് മോഹന്‍ദാസിനെ പോലീസ് ഖത്തറില്‍ നിന്ന് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്. അഭിഭാഷകന് മുഖേന അന്വേഷണ സംഘവുമായി ചര്‍ച്ച ചെയ്ത ശേഷമാണ് മോഹന്‍ദാസ് നാട്ടില്‍ വന്നത്.

സരിതയെ കയറിപ്പിടിച്ചു
മന്ത്രി എപി അനില്‍കുമാറിന്റെ വസതിയില്‍ വച്ച് മുന്‍ കേന്ദ്രമന്ത്രി കെസി വേണുഗോപാല്‍ തന്നെ കയറിപ്പിടിച്ചെന്നും അതിന്റെ ദൃശ്യങ്ങള്‍ മോഹന്‍ദാസിന്റെ കൈവശമുണ്ടെന്നുമായിരുന്നു സരിത നല്കിയ മൊഴിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ദൃശ്യങ്ങള്‍ കൈവശമില്ല
ഇക്കാര്യത്തില്‍ വ്യക്തത വരുത്തുകയായിരുന്നു അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. എന്നാല്‍ സംഭവത്തെ കുറിച്ച് സരതി തന്നോട് പറയുക മാത്രമാണ് ചെയ്തതെന്നും ദൃശ്യങ്ങള്‍ കൈവശമി
ല്ലെന്നുമായിരുന്നു മോഹന്‍ദാസ് പറഞ്ഞതെന്ന് പത്ര റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

പ്രമുഖരുടെ പേര്
ഈ ചോദ്യം ചെയ്യലില്‍ നിരവധി രാഷ്ട്രീയ നേതാക്കളുടെ പേര് മോഹന്‍ദാസ് വെളിപ്പെടുത്തിയത്രെ. ഇതെല്ലാം അന്വേഷണ സംഘം രഹസ്യമാക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇക്കാര്യങ്ങള്‍ ആരോടും പറയേണ്ടെന്നും ഖത്തറിലേക്ക് പോകാനുമായിരുന്നു മോഹന്‍ദാസിന് ലഭിച്ച നിര്‍ദേശം.

എല്ലാത്തിനും കൂടെ
ടീം സോളാറിന്റെ ഇടപാടുകള്‍ കൈകാര്യം ചെയ്തിരുന്നത് മോഹന്‍ദാസ് ആയിരുന്നുവത്രെ. സരിത കൊച്ചിയില്‍ താമസിച്ച വേളയില്‍ ഇയാളും കൂടെയുണ്ടായിരുന്നു. സരിത പ്രമുഖരെ കാണാന്‍ പോകുമ്പോഴും ഇടപാടുകാരെ സന്ദര്‍ശിക്കുമ്പോഴും മോഹന്‍ദാസ് ഒപ്പമുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.