Get Updates
Get notified of breaking news, exclusive insights, and must-see stories!

സോളാര്‍ മുഖ്യസാക്ഷിയെ പോലീസ് നാടുകടത്തി

പത്തനംതിട്ട: സോളാര്‍ കേസില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ പുറത്ത്. സോളാര്‍ കേസിലെ തെളിവു നശിപ്പിക്കാന്‍ അന്വേഷണസംഘം ശ്രമിച്ചുവെന്ന പരാതിക്കു പിന്നാലെ പോലീസ് നടത്തിയ ഏറ്റവും വലിയ അട്ടിമറി പുറത്താകുന്നു. സോളാര്‍ കേസിലെ മുഖ്യസാക്ഷിയെ പോലീസ് നാടുകടത്തിയെന്ന വെളിപ്പെടുത്തലുകളാണ് പുറത്തുവന്നിരിക്കുന്നത്. കേസിലെ നിര്‍ണായക സാക്ഷിയും സോളാര്‍ ടീമിന്റെ പര്‍ച്ചേഴ്‌സ് മാനേജരുമായിരുന്ന തിരുവല്ല സ്വദേശി മോഹന്‍ദാസിനെ പോലീസ് നാടുകടത്തിയെന്നാണ് വ്യക്തമാകുന്നത്.

ഇയാളെ പോലീസ് വിളിച്ചുവരുത്തി രഹസ്യമായി ചോദ്യം ചെയ്യുകയായിരുന്നു. ഞെട്ടിപ്പിക്കുന്ന വിവരം കേട്ട പോലീസ് ഇയാളെ ഖത്തറിലേക്ക് നാടുകടത്തി. ഇയാള്‍ സരിത എസ് നായരുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനായിരുന്നു. സോളാര്‍ തട്ടിപ്പു പുറത്താകുമെന്നു മനസ്സിലായ സരിത തന്നെയാണ് മോഹന്‍ദാസിന് ഖത്തറില്‍ ജോലി ശരിയാക്കികൊടുത്തത്.

solar-panel

സരിത നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് മോഹന്‍ദാസിലേക്ക് അന്വേഷണം നീങ്ങിയത്. തന്നെ ഒരു കേന്ദ്രമന്ത്രി കടന്നു പിടിച്ചെന്ന് മൊഴി നല്‍കിയ സരിത ആ വീഡിയോ മോഹന്‍ദാസിന്റെ കൈവശമുണ്ടെന്ന് പറയുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് അന്വേഷണസംഘത്തിലെ ചെങ്ങന്നൂര്‍ ഡിവൈഎസ്പി ഖത്തറില്‍ നിന്ന് മോഹന്‍ദാസിനെ വിളിച്ചുവരുത്തിയത്.

സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണന്റെ അമ്മാവനാണ് മോഹന്‍ദാസ്. ചോദ്യം ചെയ്ത ഡിവൈഎസ്പിമാരായ പ്രസന്നന്‍ നായര്‍, വി. അജിത്ത് എന്നിവര്‍ മോഹന്‍ദാസിനോട് വീഡിയോ ക്ലിപ്പിങ്ങും ചിത്രങ്ങളും നല്‍കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അത് തന്റെ കൈയില്‍ ഇല്ലെന്നാണ് മോഹന്‍ദാസ് പറഞ്ഞത്. സരിത അങ്ങനെയൊരു കാര്യം പറഞ്ഞ അറിവു മാത്രമേ തനിക്കുള്ളൂവെന്നും മോഹന്‍ദാസ് മൊഴി നല്‍കി.

എന്നാല്‍ അതിനുശേഷം ഡിവൈഎസ്പി സുദര്‍ശനന്‍, ജയ്‌സണ്‍ കെ എബ്രഹാം, ഹരികൃഷ്ണന്‍ എന്നിവര്‍ ഇയാളെ വീണ്ടും ചോദ്യം ചെയ്തു. അപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ മോഹന്‍ദാസ് നല്‍കുന്നത്. പലരെയും കുടുക്കുന്ന നിരവധി കാര്യങ്ങള്‍ അറിയാമെന്ന് അയാള്‍ പറഞ്ഞത്രേ. എന്നാല്‍ ഇതൊക്കെ അന്വേഷണസംഘം മൂടിവയ്ക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+