ഉമ്മന്‍ചാണ്ടിയുടെ രാജിക്കായി, തിരുവനന്തപുരത്ത് പ്രതിഷേധം കത്തുന്നു
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ സരിത മൊഴി നല്‍കിയ സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്ത് പ്രതിഷേധം ആളിപ്പടരുന്നു. സെക്രട്ടറിയേറ്റിന് മുന്നില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായി.
സരിതയുടെ വെളിപ്പെടുത്തലോടെ പ്രതിക്കൂട്ടിലായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വൈദ്യുത മന്ത്രി ആര്യാടന്‍ മുഹമ്മദും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്.

പ്രതിഷേധം അക്രമാസക്തമായതോടെ പൊലീസ് ജലപീരങ്കിയും ഗ്രനേടും ഉപയോഗിച്ചു. തുടര്‍ന്നും പ്രതഷേധക്കാര്‍ ശക്തമായ സമരവുമായി മുന്നോട്ട് വന്നതോടെ പൊലീസ് ലാത്തിചാര്‍ജ് നടത്തി. ലാത്തിചാര്‍ജില്‍ പല പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
മൂന്ന് തവണയാണ് പൊലീസ് ഗ്രനേഡ് പ്രയോഗിച്ചത്. പ്രവര്‍ത്തകര്‍ പൊലീസിനു നേരെ കല്ലെറിഞ്ഞു. സരിതയുടെ മോഴിയെടുക്കല്‍ തുടരുന്ന സാഹചര്യത്തിലും മുഖ്യമന്ത്രിക്കും ആര്യാടനുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കാന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവും പുറത്തു വന്ന സാഹചര്യത്തില്‍ കേരളത്തില്‍ പ്രതിഷേധം കത്തിപ്പടരുമെന്ന് ഉറപ്പാണ്.












Click it and Unblock the Notifications