ചെന്നിത്തലയുടെ പേരു പറഞ്ഞ് സരിത കേന്ദ്ര മന്ത്രിയെ വിളിച്ചു; സംഭവം ഇങ്ങനെ
തിരുവനന്തപുരം: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പേരു പറഞ്ഞ് കേന്ദ്ര മന്ത്രി പളനി മാണിക്യത്തെ സരിത വിളിച്ചുരുന്നുവെന്ന് മന്ത്രിയുടെ മുന്‍ പിഎ പ്രദോഷ്. സോളാര്‍ കമ്മീഷനു മുന്നില്‍ പ്രദോഷ് നല്‍കിയ മൊഴിയിലാണ് ഈ വിവരം വെളിപ്പെട്ടത്. ഇതിന്റെ സത്യാവസ്ഥ അന്വേഷിക്കാന്‍ ചെന്നിത്തല തന്നോട് ആവശ്യപ്പെട്ടിരുന്നു.
ഇക്കാര്യം ചോദിക്കാനാണ് താന്‍ സരിതയെ വിളിച്ചത്. 2012 ലാണ് ഇതെന്നും പ്രദോഷ് വ്യക്തമാക്കി. ഇതേ സമയം സരിതയെ പല ഉന്നതരുമായി പരിചയപ്പെടുത്തി എന്നതാണ് പ്രദോഷിനെതിരെയുള്ള ആരോപണം.

ലക്ഷ്മിയെന്ന് സ്വയം പരിചയപ്പെടുത്തി ഒരു സ്ത്രീ വിളിച്ച കാര്യം കേന്ദ്ര മന്ത്രി രമേശ് ചെന്നിത്തലയോട് പറഞ്ഞിരുന്നു. ഇതിന്റെ നിജ സ്ഥിതി അറിയാന്‍ തന്നെ മന്ത്രി ചുമതലപ്പെടുത്തിയിരുന്നു. ഇതു ചോദിക്കാനാണ് താന്‍ സരിതയുമായി ഫോണില്‍ സംസാരിച്ചത്.
ഇതേ സമയം രമേശ് ചെന്നിത്തലയെ കാണണമെന്ന് സരിത ആവശ്യപ്പെട്ടിരുന്നു. ഇതിനായി സമയം ആവശ്യപ്പെട്ടിരുന്നുവെന്നും പ്രദോഷ് സോളാര്‍ കമ്മീഷനു മുന്നില്‍ വ്യക്തമാക്കി. കൂടിക്കാഴ്ച ഒരുക്കണമെന്നാവശ്യപ്പെട്ടുക്കൊണ്ട് സരിത പല തവണ തന്നെ വിളിച്ചിരുന്നുവെന്നും പ്രദോഷ് പറഞ്ഞു.












Click it and Unblock the Notifications