കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോളാർ നായിക സരിതയ്ക്ക് ശിക്ഷയില്ല; ശിക്ഷ നടപ്പാക്കുന്നത് തടഞ്ഞു, തീരുമാനം ഹൈക്കോടതിയുടേത്...

Google Oneindia Malayalam News

Recommended Video

cmsvideo
സോളാർ കേസിൽ സരിതക്ക് ശിക്ഷയില്ല | തീരുമാനം ഹൈക്കോടതിയുടേത്

കൊച്ചി: സോളാർ തട്ടിപ്പ് കേസിൽ സരിത എസ് നായർക്ക് വിധിച്ച ശിക്ഷ നടപ്പാക്കൽ നിർത്തിവെക്കാൻ ഹൈക്കോടതി നിർദേശം. പത്തനംതിട്ട മജിസ്ട്രേറ്റ് കോടതി വിധിച്ച ശിക്ഷ നടപ്പാക്കുന്നതാണ് നീട്ടിവെച്ചിരിക്കുന്നത്. എന്നാൽ 40 ലക്ഷം പിഴ ശിക്ഷയിലെ 10 ലക്ഷം രൂപ രണ്ട് മാസത്തിനകം കെട്ടിവെക്കാൻ നിർദേശമുണ്ട്. നേരത്തെ സരിത പത്ത് ലക്ഷം രൂപ കെട്ടിവെച്ചിരുന്നു.

മൂന്നു വർഷവും മൂന്നു മാസവും തടവും പിഴയും ശിക്ഷിച്ച പത്തനംതിട്ട സെഷൻസ് കോടതി ഉത്തരവിനെതിരെ സരിത നൽകിയ ഹരി‍ജിയിലാണ് നടപടി. പ്രവാസിയായ ഇടയാറന്മുള കോട്ടയ്ക്കകം ബാബുരാജിൽനിന്ന് 1.19 കോടി രൂപ തട്ടിയെടുത്തെന്നാണു കേസ്. ബിജു രാധാകൃഷ്ണൻ കേസിൽ ഒന്നാംപ്രതിയും സരിത രണ്ടാംപ്രതിയുമാണ്. പരാതിയുടെ അടിസ്ഥാനത്തിലെടുത്ത കേസിലാണ് സരിതയ്ക്ക് മജിസ്‌ട്രേറ്റ് കോടതി മൂന്നുവര്‍ഷവും മൂന്നുമാസവും തടവും പിഴയും ശിക്ഷവിധിച്ചത്. അത് സെഷന്‍സ് കോടതി ശരിവെച്ചു. തുടർന്നാണ് സരിത ഹൈക്കോടതിയെ സമീപിച്ചത്.

പരിചയപ്പെട്ടത് ലക്ഷ്മി നായരെന്ന പേരിൽ

പരിചയപ്പെട്ടത് ലക്ഷ്മി നായരെന്ന പേരിൽ

ടീം സോളാര്‍ എന്ന കമ്പനിയുണ്ടാക്കി പണം തട്ടിയെന്നാണ് കേസ്. ലക്ഷ്മി നായരെന്ന പേരിലാണ് പരിചയപ്പെടുത്തിയത്. പരാതിക്കാരന്‍ 1.17 കോടി രൂപ കമ്പനിയില്‍ നിക്ഷേപിച്ചെന്നും പണം തിരിച്ചു കിട്ടിയിട്ടില്ലെന്നുമാണ് പരാതി ക്കാരനായ ഇടയാറന്മുള സ്വദേശി ബാബുരാജിന്റെ പരാതി.

കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന് സരിത

കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന് സരിത

താന്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും ഇരയാണെന്നും സരിത ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. ലക്ഷ്മി നായര്‍ എന്നത് തന്റെ വിളിപ്പേരാണ്. വ്യക്തിപരമായി കുറ്റമൊന്നും ചെയ്തിട്ടില്ലെന്നാണ് വാദം. അതേസമയം ശിക്ഷ റദ്ദാക്കണമെന്ന സരിതാ നായരുടെ ഹര്‍ജി കോടതി പിന്നീട് പരിഗണിക്കാന്‍ മാറ്റി.

സോളാർ തട്ടിപ്പിലെ ഏറ്റവും വലിയ തുക

സോളാർ തട്ടിപ്പിലെ ഏറ്റവും വലിയ തുക

സോളാർ തട്ടിപ്പു കേസിൽ പത്തനംതിട്ട ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് വിധിച്ച ശിക്ഷയ്ക്കെതിരെ സരിത എസ് നായർ നൽകിയ അപ്പീൽ ജില്ല സെഷൻസ് കോടതി നേരത്തെ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കോടതിയെ സരിത സമീപിച്ചത്. സോളാർ തട്ടിപ്പിലെ എറ്റവും വലിയ തുകയുടെ കേസാണിത്.

ബിജു രമേശ് ആൾമാറാട്ടം നടത്തി

ബിജു രമേശ് ആൾമാറാട്ടം നടത്തി

2013ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സൗരോർജ്ജ പ്ലാന്റ് സ്ഥാപിക്കുന്ന ഏജൻസിക്കായി പത്രത്തിൽ വന്ന പരസ്യം കണ്ടാണ് ബാബുരാജ് സരിതയുമായി ബന്ധപ്പെടുന്നത്. കമ്പനി റീജിയണൽ ഡയറക്ടർ ലക്ഷ്മി നായർ എന്ന പേരിൽ സരിതയും സിഇഒ ഡോ. ആർബി നായർ എന്ന പേരിൽ ബിജു രാധാകൃഷ്ണനും അദ്ദേഹത്തെ സമീപിക്കുകയായിരുന്നു. അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ലെറ്റർ പാഡും കേന്ദ്രമന്ത്രി ഫറൂഖ് അബ്ദുള്ളയുടെ വ്യജക്കത്തും കാണിച്ച് വിശ്വാസ്യതയർപ്പിച്ചാണ് പണം തട്ടിയത്.

English summary
Solar case; Saritha nair in High Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X