കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉമ്മന്‍ചാണ്ടിയെ വിടാതെ സരിത; ഓടിയൊളിക്കാന്‍ ശ്രമം!! ഹൈക്കോടതിയില്‍ ഹര്‍ജി, നേതാക്കളുടെ ഇര

ലാളിത്യത്തിന്റെ പ്രതീകമായ ഖാദി ധരിച്ച് നടന്ന ഇവര്‍ ഏത് തരംതാണ അവസ്ഥയിലേക്കും കൂപ്പുകുത്താന്‍ തയ്യാറായിരിക്കുകയാണ്.

  • By Ashif
Google Oneindia Malayalam News

കൊച്ചി: സോളാര്‍ കേസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ വീണ്ടും തലപൊക്കുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ കേസിലെ വിവാദ നായിക ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. നേരത്തെ ഉമ്മന്‍ചാണ്ടി സമര്‍പ്പിച്ച ഹര്‍ജിയില്‍ തന്റെ നിലപാട് കൂടി കേള്‍ക്കണമെന്നാണ് സരിതയുടെ ആവശ്യം. പുറമെ ധാര്‍മിക ബോധമുണ്ടെന്ന് നടിക്കുന്ന രാഷ്ട്രീയ നേതാക്കളുടെ ചൂഷണത്തിന്റെ ഇരയാണ് താനെന്നും സരിത ഹര്‍ജിയില്‍ പറയുന്നു. കോണ്‍ഗ്രസ് നേതാക്കളെ പരോക്ഷമായി വിമര്‍ശിച്ചാണ് സരിതയുടെ വാക്കുകള്‍. കേസിലെ യാഥാര്‍ഥ്യങ്ങള്‍ കോടതിയെ അറിയിക്കേണ്ടതുണ്ടെന്നു സരിത വ്യക്തമാകുമ്പോള്‍ വരുംദിവസങ്ങളിലും സോളാര്‍ വിവാദം വീണ്ടും ഉയരുമെന്ന് തീര്‍ച്ചയാണ്. സരിതയുടെ ഹര്‍ജിയില്‍ പറയുന്നത് ഇങ്ങനെ...

സരിതയുടെ ആവശ്യം

സരിതയുടെ ആവശ്യം

ഉമ്മന്‍ചാണ്ടി നല്‍കിയ ഹര്‍ജിയില്‍ കക്ഷിചേരണമെന്നാണ് സരിതയുടെ ആവശ്യം. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും തുടര്‍നടപടികളും റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഉമ്മന്‍ചാണ്ടി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

താനുമായി ബന്ധപ്പെട്ട വിഷയം

താനുമായി ബന്ധപ്പെട്ട വിഷയം

എന്നാല്‍ തന്റെ ഭാഗം കേള്‍ക്കാതെ ഉമ്മന്‍ചാണ്ടിയുടെ ഹര്‍ജിയില്‍ തീരുമാനമെടുക്കരുതെന്നാണ് സരിത പറയുന്നത്. താനുമായി ബന്ധപ്പെട്ട വിഷയത്തിലാണ് കമ്മീഷനെ നിയോഗിച്ചത്. അതിനാല്‍ തന്റെ വാദം കേള്‍ക്കണം.

നിരവധി തെളിവുകള്‍

നിരവധി തെളിവുകള്‍

സോളാര്‍ കമ്മീഷന് മുമ്പാകെ താന്‍ നിരവധി തെളിവുകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. കമ്മീഷന്‍ തന്നെ ക്രോസ് വിസ്താരം നടത്തിയതാണ്. അതുകൊണ്ടു തന്നെ കമ്മീഷന്‍ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന ഹര്‍ജിയില്‍ തന്റെ നിലപാട് കോടതിയെ ബോധിപ്പിക്കേണ്ടതണ്ട്.

ഓടിയൊളിക്കാന്‍ ശ്രമം

ഓടിയൊളിക്കാന്‍ ശ്രമം

ഭരണഘടന നിര്‍ദേശിക്കുന്ന നടപടിക്രമങ്ങളില്‍ നിന്ന് ഓടിയൊളിക്കാനാണ് ഹര്‍ജിക്കാരന്റെ ശ്രമം. സ്വന്തം ഉത്തരവനുസരിച്ച് നിലവില്‍ വന്ന കമ്മീഷന്റെ സാധുതയാണ് ഹര്‍ജിക്കാരന്‍ ചോദ്യം ചെയ്തിരിക്കുന്നതെന്നും സരിത പറയുന്നു.

നേതാക്കളുടെ ചൂഷണം

നേതാക്കളുടെ ചൂഷണം

ധാര്‍മിക ബോധമുണ്ടെന്ന് നടിക്കുന്ന രാഷ്ട്രീയ നേതാക്കളുടെ ചൂഷണത്തിന് വിധേയയായ വ്യക്തിയാണ് ഞാന്‍. എന്നെ ചതിക്കുകയായിരുന്നു. ഞാന്‍ തെറ്റ് ചെയ്തതിനേക്കാള്‍ കൂടുതല്‍ തെറ്റ് ഈ രാഷ്ട്രീയക്കാര്‍ ചെയ്തിട്ടുണ്ടെന്നും സരിത ബോധിപ്പിക്കുന്നു.

തരംതാണ പ്രവര്‍ത്തനം

തരംതാണ പ്രവര്‍ത്തനം

ലാളിത്യത്തിന്റെ പ്രതീകമായ ഖാദി ധരിച്ച് നടന്ന ഇവര്‍ ഏത് തരംതാണ അവസ്ഥയിലേക്കും കൂപ്പുകുത്താന്‍ തയ്യാറായിരിക്കുകയാണ്. എനിക്കെതിരേ ആരോപണം ഉന്നയിക്കുന്നവര്‍ എന്നെ ചൂഷണം ചെയ്യുകയായിരുന്നുവെന്നും സരിത ചൂണ്ടിക്കാട്ടി.

നിയമവിരുദ്ധം

നിയമവിരുദ്ധം

സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് ഉമ്മന്‍ചാണ്ടിക്ക് വേണ്ടി ഹാജരായത്. സോളാര്‍ കമ്മീഷന്റെ നിയമനം നിയമവിരുദ്ധമാണെന്നാണ് ഉമ്മന്‍ചാണ്ടിയുടെ വാദം.

ഉമ്മന്‍ചാണ്ടിയുടെ നിലപാട്

ഉമ്മന്‍ചാണ്ടിയുടെ നിലപാട്

കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍ തീരുമാനിച്ചതില്‍ അപാകതയുണ്ടെന്നാണ് ഉമ്മന്‍ചാണ്ടിയുടെ നിലപാട്. സമനമായ ആവശ്യവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കോടതിയെ സമീപിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഇതിനെതിരേ രംഗത്തുവരികയും ചെയ്തിട്ടുണ്ട്.

ആറ് ഹര്‍ജികള്‍

ആറ് ഹര്‍ജികള്‍

സോളാര്‍ കേസുമയി ബന്ധപ്പെട്ട് അഞ്ച് ഹര്‍ജികളാണ് ഹൈക്കോടതിയുടെ മുമ്പിലുള്ളത്. ഇപ്പോള്‍ സരിതയും ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. ഇതോടെ ഹര്‍ജയില്‍ വിശദമായ വാദം കേട്ട ശേഷമേ കോടതി അന്തിമ തീരുമാനത്തിലെത്തൂവെന്ന് ഉറപ്പായി.

ഇവരാണ് കക്ഷികള്‍

ഇവരാണ് കക്ഷികള്‍

ഉമ്മന്‍ചാണ്ടി, തിരുവഞ്ചൂര്‍ എന്നിവര്‍ക്ക് ഒരേ ആവശ്യമാണ് ഉന്നയിച്ചിരിക്കുന്നത്. ഇതിനെതിരേയാണ് സര്‍ക്കാര്‍, ലോയേഴ്‌സ് യൂണിയന്‍, കെ സുരേന്ദ്രന്‍ എന്നിവരുടെ ഹര്‍ജികള്‍. എല്ലാ കക്ഷികളുടെയും വാദം കേള്‍ക്കാന്‍ ഒരുങ്ങുകയാണ് കോടതി.

ഭക്തിസായൂജ്യം പതഞ്ഞുയര്‍ന്നു; ആറ്റുകാലമ്മയ്ക്ക് നൈവേദ്യം, ഭക്തലക്ഷങ്ങള്‍ മടങ്ങി, കുത്തിയോട്ടംഭക്തിസായൂജ്യം പതഞ്ഞുയര്‍ന്നു; ആറ്റുകാലമ്മയ്ക്ക് നൈവേദ്യം, ഭക്തലക്ഷങ്ങള്‍ മടങ്ങി, കുത്തിയോട്ടം

സൗദിയില്‍ സ്ത്രീ അവകാശപ്പോരാട്ടം തുടരും; ലൈസന്‍സ് കിട്ടിയാല്‍ മാത്രം പോരെന്ന് രാജകുമാരിസൗദിയില്‍ സ്ത്രീ അവകാശപ്പോരാട്ടം തുടരും; ലൈസന്‍സ് കിട്ടിയാല്‍ മാത്രം പോരെന്ന് രാജകുമാരി

ഇന്ത്യയെ തഴുകി സൗദി? അതുവഴി രക്ഷതേടി ഇസ്രായേലും!! രണ്ട് അപേക്ഷകള്‍, വിലകുറഞ്ഞ മാര്‍ഗംഇന്ത്യയെ തഴുകി സൗദി? അതുവഴി രക്ഷതേടി ഇസ്രായേലും!! രണ്ട് അപേക്ഷകള്‍, വിലകുറഞ്ഞ മാര്‍ഗം

English summary
Solar Case: Saritha S Nair in High Court against Oommen Chandy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X