കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിളിപറയുന്നതുപോലെ പറഞ്ഞാല്‍ രക്തസമ്മര്‍ദ്ദം കുറയും: സോളാര്‍ കമ്മീഷന്‍, കേസ് പൊളിച്ചടുക്കുമോ?

  • By Siniya
Google Oneindia Malayalam News

കൊച്ചി: ചൊവ്വാഴ്ച സോളാര്‍ കമ്മീഷന് മൊഴി നല്‍കുന്നതിനിടെ സരിത നായരുടെ മൂക്കില്‍ നിന്നും രക്തം വന്നതിനെ തുടര്‍ന്ന് സിറ്റിംഗ് ബുധനാഴ്ചത്തേക്ക് മാറ്റി വച്ചിരുന്നു. എന്നാല്‍ ഈ ദിവസവും സരിത കമ്മീഷനു മുന്നില്ർ ഹാജരായില്ല. ഡോക്ടറെ കാണണെമെന്നും സ്‌കാനിംഗ് അടക്കമുള്ള പരിശോധനകള്‍ നടത്തേണ്ടതുണ്ടെന്നും അഭിഭാഷകന്‍ സി ഡി ജോണി കമ്മീഷനെ അറിയിച്ചു.

എന്നാല്‍ കിളി പറയുന്നതുപോലെ എല്ലാം തുറന്നു പറഞ്ഞാല്‍ രക്തസമ്മര്‍ദ്ദം കുറയുമെന്ന് കമ്മീഷന്‍ പറഞ്ഞു. രക്തസമ്മര്‍ദ്ദം ഉണ്ടാകുന്ന തരത്തിലുള്ള ചോദ്യമൊന്നും ചോദിച്ചിട്ടില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി.

സരിത ഹാജരാവാത്തത് സംശയകരം

സരിത ഹാജരാവാത്തത് സംശയകരം

സോളാര്‍ കമ്മീഷനു മുന്നില്‍ സരിത ഹാജരാകാത്തത് സംശയകരമായി കാണേണ്ടി വരുമെന്ന് കമ്മീഷന്‍ പറഞ്ഞു.

കമ്മീഷന്റെ ചോദ്യത്തിന് രക്തസ്രാവം ഉണ്ടായത്

കമ്മീഷന്റെ ചോദ്യത്തിന് രക്തസ്രാവം ഉണ്ടായത്

കേസിന്റെ കാര്യങ്ങള്‍ക്ക് ആവശ്യമുള്ള ഒരു വാചകം മാത്രമാണ് കമ്മീഷന്‍ ചോദിച്ചത്. (ജയിലില്‍ പ്രസവിച്ച കുഞ്ഞിന്റെ അച്ഛന്‍ ആരാണെന്ന് ചൊവ്വാവഴ്ച കമ്മീഷന്‍ ചോദിച്ചത്) ഈ ചോദ്യത്തിന് രക്തസമ്മര്‍ദ്ദം ഉണ്ടാകേണ്ട കാര്യമില്ല.

കമ്മീഷന്‍ ഒന്നും പ്രതികരിക്കുന്നില്ല

കമ്മീഷന്‍ ഒന്നും പ്രതികരിക്കുന്നില്ല

കമ്മീഷന്റെ ചോദ്യത്തിന് മുന്നില്‍ കരയത്തക്ക വാചകം എന്നു തെറ്റുദ്ധരിച്ച് സരിത കരയുകയായിരുന്നു.എന്നാല്‍ കരഞ്ഞുക്കൊണ്ട് മൂക്ക് തിരുമ്മിയതിനാല്‍ മൂക്കുത്തി ഉരഞ്ഞ് മുറിയുകയായിരുന്നു. ഇത് രക്തസമ്മര്‍ദ്ദമല്ല. ഇതിനോട് ഒന്നും പ്രതികരിക്കുന്നില്ലെന്ന് കമ്മീഷന്‍ പറഞ്ഞു.

രക്തസമ്മര്‍ദ്ദം തീരും

രക്തസമ്മര്‍ദ്ദം തീരും

കിളി പറയുന്നതുപോലെ കാര്യങ്ങളൊക്കെ കമ്മീഷന് മുന്നില്‍ തുറന്നു പറഞ്ഞാല്‍ സരിതയുടെ രക്തസമ്മര്‍ദ്ദം തീരുമെന്ന് സോളാര്‍ കമ്മീഷന്‍ പറഞ്ഞു.

 സംസാരിക്കാന്‍ ബുദ്ധിമുട്ട്

സംസാരിക്കാന്‍ ബുദ്ധിമുട്ട്

ആദ്യ ദിവസം വിസ്താരത്തിനെത്തിയപ്പോള്‍ ശബ്ദമില്ലെന്നും സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നുമായിരുന്നു സരിതയുടെ വിശദീകരണം.

സരിതയെ പരിഹസിച്ചത്

സരിതയെ പരിഹസിച്ചത്

ശബ്ദമില്ലെന്നും സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും പറഞ്ഞ് സരിത പുറത്ത് മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. അപ്പോള്‍ ശബ്ദം വന്നുവെന്ന് കമ്മീഷന്‍ സരിതയെ പരിഹസിച്ചു.

ഹാജരാവേണ്ടത്

ഹാജരാവേണ്ടത്

ഡിസംബര്‍ 21 ന് ഹാജരാകാന്‍ സരിത തയാറാണെന്ന് അഭിഭാഷകന്‍ കമ്മീഷനെ അറിയിച്ചു. 21 ഹാജരായാല്‍ മതിയെന്നു കമ്മീഷനും നിര്‍ദ്ദേശിച്ചു.

English summary
Solar case,Saritha nair not attend Solar commission
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X