ബിജു രാധാകൃഷ്ണന്റെ തലയ്ക്ക് സ്ഥിരതയില്ലെന്ന് സരിത നായര്‍, മുഖ്യനെ സംരക്ഷിക്കാനാണോ?
തിരുവനന്തപുരം: സോളാര്‍കേസ് ആളിപ്പടരുന്നതിനിടെ ബിജുരാധാകൃഷ്ണന്റെ തലയ്ക്ക് സ്ഥിരതയില്ലെന്ന് സരിത എസ് നായര്‍. ഉമ്മന്‍ ചാണ്ടിയുമായി ലൈംഗിക ബന്ധം ആരോപിച്ചതിന് പിന്നാലെയാണ് സരിത ബിജുരാധാകൃഷ്ണന്റെ തലയ്ക്ക് സ്ഥിരതയില്ലെന്ന് പറഞ്ഞത്.
തനിക്ക് തെളിവുകള്‍ നല്‍കാന്‍ ബിജുവിനെ പോലെ ഒരാളെ ആവശ്യമില്ല തലയ്ക്ക് സ്ഥിരതയില്ലാത്ത ബിജുവിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ട ആവശ്യമില്ലെന്നും സരിത പറഞ്ഞു.

ബിജു രാധാകൃഷ്ണന്റെ തലയ്ക്ക് സ്ഥിരതയില്ല
സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയുമായി ലൈംഗിക ബന്ധം ആരോപിച്ച ബിജു രാധാകൃഷ്ണന്റെ തലയ്ക്ക് സ്ഥിരതിയല്ലെന്ന് സരിത എസ് നായര്‍.

ഓരോ ദിവസവും ഓരോ കാര്യങ്ങള്‍
ബിജു രാധാകൃഷ്ണന്റെ തലയ്ക്ക് സ്ഥിരതയില്ലെന്നതിന്റെ തെളിവാണ് ഓരോ ദിവസവും ഓരോ കാര്യങ്ങള്‍ പറുയുന്നത്.

ബിജുവിനെ സൈക്ക്യാട്രിസ്റ്റിനെ കാണിക്കണം
ഓരോ ദിവസവും ഓരോ കാര്യങ്ങള്‍ പറയുന്ന ബിജുരാധാകൃഷ്ണനെ ഒ രു സൈക്ക്യാട്രിസ്റ്റിനെ കാണിക്കുന്നതാവും നല്ലതെന്ന് സരിത. ബിജുവിന്റെ ഒരു മൊഴിയും അടുത്ത മൊഴിയുമായി ബന്ധമില്ല.

വൈരാഗ്യമുള്ളവരുടെ പേരുകള്‍ പറയുന്നു
ബിജു രാധാകൃഷ്ണന്ർ ഒരോ ദിവസവും ഓരോ കാര്യങ്ങളാണ് പറയുന്നത്. ഇയാള്‍ക്ക് വൈരാഗ്യമുള്ളവരുടെ ഓരോരുത്തരുടെയും പേരുകള്‍ ഉള്‍പ്പെടുത്തി ഓരോ കാര്യങ്ങള്‍ പറയുകയാണ്.

അച്ഛന്റെ പ്രായമുളള മുഖ്യമന്ത്രിയുടെ പേര് വലിച്ചിഴച്ചു
ബിജുരാധാകൃഷ്ണന്‍ പുതിയ വിവാദത്തില്‍ വലിച്ചിഴച്ചിരിക്കുകയാണ്. അച്ഛന്റെ പ്രായമുള്ള ഒരാളെയാണ് കേസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മാനസിക വിഷമം
ഇല്ലാത്ത കാര്യങ്ങള്‍ വരുമ്പോള്‍ താന്‍ അനുഭവിക്കുന്ന മാനസിക വിഷമം ആര്‍ക്കും മനസ്സിലാവില്ലെന്നും സരിത പറഞ്ഞു.

ബിജു രാധാകൃഷ്ണന്ർ കാരണം ജീവിതം നടുക്കടലിലായി
പണം കൊണ്ടുപോയ ശാലുമേനോനെ കുറിച്ച ബിജു രാധാകൃഷ്ണ്‍ ഒന്നും പറഞ്ഞിട്ടില്ല. എന്നാല്‍ ഇയാള്‍ കാരണമാണ് തന്റെ ജീവിതം നടുകടലില്‍ ആയതെന്നും സരിത പറഞ്ഞു.

സിഡി എങ്ങനെ ഹാജരാക്കും?
ബിജു തെളിവായി സിഡി നല്‍കാമെന്നു പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇല്ലാത്ത സിഡി എങ്ങനെ ഹാജരാക്കുമെന്നാണ് സരിത ചോദിക്കുന്നത്.












Click it and Unblock the Notifications