സരിതയുടെ ഫോണ്‍ സംഭാഷണം നശിപ്പിച്ചു, വെളിപ്പെടുത്തല്‍ ഡിജിപിയുടേതാണ്
തിരുവന്തപുരം: സരിതതയുടെ ടെലിഫോണ്‍ സംഭാഷണങ്ങള്‍ നശിപ്പിച്ചതായി ഡിജിപി ടിപി സെന്‍കുമാര്‍. ടെലിഫോണ്‍ രേഖകള്‍ മൊബൈല്‍ സേവന ദാതാക്കളില്‍ നിന്നും ഐജി ടിജെ തോമസ് അന്ന് ഏറ്റുവാങ്ങിയിരുന്നു.
ഇപ്പോള്‍ ഈ രേഖകള്‍ സേവന ദാതാക്കളില്‍ ലഭ്യമല്ലെന്ന് ഡിജിപി വ്യക്തമാക്കി. ഇതേസമയം ജോസിനെതിരെ നടപടി എടുത്തതതായി അറിയില്ലെന്നും സെന്‍കുമാര്‍ സോളാര്‍ കമ്മീഷന് മൊഴി നല്‍കി.

സരിതയുടെ വിവാദ കത്ത് പിടിച്ചെടുക്കാന്‍ നിയമപ്രകാരമുള്ള നടപടി സ്വീകരിക്കുമോയെന്ന കമ്മീഷന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സെന്‍കുമാര്‍. സരിതയുടെ തട്ടിപ്പുകളെ കുറിച്ചറിഞ്ഞിട്ടും വീട് പരിശോധിക്കാതിരുന്നത് കൃത്യവിലോപമാണെന്നും ഡിജിപി സെന്‍കുമാര്‍ പറഞ്ഞു.
ഇതേസമയം സരിത ജയിലില്‍ വച്ച് എഴുതിയ കത്ത് സ്വകാര്യമല്ലെന്ന് സോളാര്‍ കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. കത്ത് ഹാജരാക്കാനാകില്ലെന്ന സരിതയുടെ വാദവം കമ്മീഷന്‍ തള്ളി. മാധ്യമങ്ങള്‍ക്ക മുന്നില്‍ കാണിച്ച കത്ത് കമ്മീഷന്റെ ടേംസ് ഓഫ് റഫറന്‍സില്‍ ഇല്ലെന്നായിരുന്നു സരിതയുടെ അഭിഭാഷകന്‍ വാദിച്ചിരുന്നത്.












Click it and Unblock the Notifications