ഗണേഷ് കുമാറിന് തിരിച്ചടി; സോളാർ ഗൂഢാലോചന കേസ് റദ്ദാക്കില്ല; ഹർജി തള്ളി ഹൈക്കോടതി
കൊച്ചി: സോളാർ പീഡന കേസിലെ കത്ത് തിരുത്താൻ ഗൂഢാലോചന നടത്തി എന്ന കേസിൽ കെ ബി ഗണേഷ് കുമാറിന് തിരിച്ചടി. കേസിലെ തുടർനടപടികൾ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് കെ ബി ഗണേഷ് കുമാർ നൽകിയ ഹർജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റേതാണ് ഉത്തരവ്.
ഗണേഷ് കുമാറിനേയും സോളാർ കേസിലെ പരാതിക്കാരിയേയും എതിർകക്ഷികളാക്കി അഡ്വ. സുധീർ ജേക്കബാണ് പരാതി നൽകിയത്. സോളാർ കേസിലെ പരാതിക്കാരിയുടെ കത്തിൽ തിരുത്താൻ ഗൂഢാലോചന നടത്തിയെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേര് പിന്നീട് എഴുതിച്ചേർത്തതാണെന്നും ഉൾപ്പെടെയാണ് പരാതിയിൽ ഉന്നയിക്കുന്ന ആരോപണം.

കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതി ഈ വിഷയത്തിൽ കേസ് എടുക്കുകയും ഗണേഷ് കുമാറിനോടും പരാതിക്കാരിയോടും നേരിട്ട് ഹാജരാകാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഗണേഷ് കുമാർ ഹാജർ ആയില്ല.കേസ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതി കഴിഞ്ഞ ദിവസങ്ങളിൽ വാദം കേട്ടിരുന്നു.
തനിക്ക് ഗൂഢാലോചനയിൽ പങ്കില്ലെന്നായിരുന്നു ഗണേഷ് പങ്കില്ലെന്നാണ് ഗണേഷ് കോടതിയെ അറിയിച്ചത്, കത്ത് എഴുതിയതും നേരെ കോടതിയിൽ സബ്മിറ്റ് ചെയ്തതും പരാതിക്കാരി നേരിട്ടാണെന്നും ആയിരുന്നു ഗണേഷ് പറഞ്ഞത്.
ഈ മാസം പതിനെട്ടിന് ഗണേഷ് കുമാര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജർ ആകേണ്ടതായിരുന്നു. എന്നാല്‍ അതിന് നിര്‍ബന്ധിക്കരുതെന്നും പത്ത് ദിവസത്തെ സാവകാശം നല്‍കണം എന്നും നേരത്തെ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ മജിസ്‌ട്രേറ്റ് കോടതി നടപടിയില്‍ ഇടപെടാനാകില്ല എന്നാണ് കോടിതി വ്യക്തമാക്കിയത്.












Click it and Unblock the Notifications