ഇടതുമുന്നണിയുടേത് അടിപ്പാവാട രാഷ്ട്രീയം; എഫ്ബിഐ വന്നാലും ഞങ്ങള്‍ക്ക് ഭയമില്ലെന്ന് ഷിബു ബേബി ജോണ്‍
തിരുവനന്തപുരം: സോളാര്‍ ലൈംഗിക പീഡനക്കേസ് സിബിഐക്ക് വിട്ട സര്‍ക്കാര്‍ നടപടിയില്‍ രൂക്ഷവിമര്‍ശനവുമായി ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍ രംഗത്ത്. ഇടതുമുന്നണിയുടെ രാഷ്ട്രീയം അടിപ്പാവാട രാഷ്ട്രീയമായി അധ:പതിച്ചിരിക്കുകയാമെന്ന് ഷിബു ബേബി ജോണ്‍ കുറ്റപ്പെടുത്തി.

ആയിരക്കണക്കിന് നിവേദനങ്ങള്‍ ലഭിച്ചിട്ടും പൊതുജന ആവശ്യമുയര്‍ന്നിട്ടും വാളയാറിലെ പിഞ്ചു കുട്ടികളുടെ കൊലപാതകം സിബിഐയെ ഏല്‍പ്പിക്കാന്‍ മടിയ്ക്കുന്ന പിണറായി സര്‍ക്കാരിന് സോളാര്‍ കേസ് സിബിഐയ്ക്ക് വിടാന്‍ പരാതിക്കാരിയുടെ ഒരു കത്ത് മതിയെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു. ഷിബു ബേബി ജോണിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ..
സംസ്ഥാന സര്‍ക്കാരിനെ സിബിഐയെ പോലുളള കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചവര്‍ക്ക് കേന്ദ്ര ഏജന്‍സികളോട് ഇപ്പോള്‍ എന്താ വിശ്വാസം, എന്താ ബഹുമാനം. കൃപേഷ്,ശരത് ലാല്‍ എന്നീവരുടെ കൊലപാതകം സിബിഐ ക്ക് വിടുന്നതിനെതിരെ സുപ്രീം കോടതിയില്‍ നിന്നും ലക്ഷങ്ങള്‍ നല്കി വക്കീലിനെ ഇറക്കിയവര്‍ക്ക് ഇപ്പോള്‍ സിബിഐ എന്നാല്‍ കരളിന്റെ കരളാണ്.
ആയിരക്കണക്കിന് നിവേദനങ്ങള്‍ ലഭിച്ചിട്ടും പൊതുജന ആവശ്യമുയര്‍ന്നിട്ടും വാളയാറിലെ പിഞ്ചു കുട്ടികളുടെ കൊലപാതകം സിബിഐയെ ഏല്‍പ്പിക്കാന്‍ മടിയ്ക്കുന്ന പിണറായി സര്‍ക്കാരിന് സോളാര്‍ കേസ് സിബിഐയ്ക്ക് വിടാന്‍ പരാതിക്കാരിയുടെ ഒരു കത്ത് മതി.
യുഡിഎഫിനെ തകര്‍ക്കുവാന്‍ ബിജെപി- സിപിഎം ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന്റെ ഭാഗമാണ് ഈ അന്വേഷണ പ്രഖ്യാപനം. ഇടതുമുന്നണിയുടെ രാഷ്ട്രീയം അടിപ്പാവാട രാഷ്ട്രീയമായി അധ:പതിച്ചിരിക്കുന്നു. എന്നാല്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ഇനിയും നിങ്ങള്‍ക്ക് ആകില്ല. നിങ്ങള്‍ ഇനി എഫ്ബിഐയെ കൊണ്ട് വന്നാലും ഞങ്ങള്‍ക്ക് യാതൊരു ഭയവും ഇല്ല.
സോളാര്‍ തട്ടിപ്പ് കേസിലെ പരാതിക്കാരി നല്കിയ ലൈംഗിക പീഡന പരാതികളാണ് സിബിഐ അന്വേഷണത്തിന് വിട്ടിരിക്കുന്നത്. പരാതിക്കാരിയുടെ ആവശ്യം പരിഗണിച്ചാണ് സര്‍ക്കാര്‍ നടപടി. 6 കേസുകള്‍ ആണ് സിബിഐ അന്വേഷണത്തിന് വിടുന്നത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെസി വേണുഗോപാല്‍ എംപി, അടൂര്‍ പ്രകാശ് എംപി, ഹൈബി ഈഡന് എംപി, എപി അനില്‍ കുമാര്‍ എന്നീ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയാണ് പീഡന ആരോപണം. കൂടാതെ ബിജെപി ദേശീയ ഉപാദ്ധ്യക്ഷന്‍ എപി അബ്ദുളളക്കുട്ടിക്ക് എതിരെയും ലൈംഗിക പീഡന പരാതിയുണ്ട്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications