കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോളാർ ഉമ്മൻചാണ്ടിയുടെ മുഖ്യമന്ത്രി മോഹത്തിന് തിരിച്ചടിയാവും; കോൺഗ്രസിനെ ഞെട്ടിച്ച് ഏഷ്യാനെറ്റ് സർവ്വേ

Google Oneindia Malayalam News

തിരുവനന്തപുരം; തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടി മറന്ന് നിയമസഭ തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുകയാണ് സംസ്ഥാനത്ത് കോൺഗ്രസ്. അധികാരം വീണ്ടെടുക്കുതയെന്ന ലക്ഷ്യത്തോടെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ മുൻനിർത്തി തിരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുകയാണ് പാർട്ടി. എന്നാൽ സോളാർ കേസ് ഉമ്മൻചാണ്ടിയുടെ സാധ്യതകൾക്ക് തിരിച്ചടിയാകുമെന്ന സൂചനയാണ് ഏഷ്യാനെറ്റ് സീഫോർ സർവ്വേ ഫലം വ്യക്തമാക്കുന്നത്. വോട്ടർമാരുടെ പ്രതികരണം ഇങ്ങനെ

നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്‌സിവീയറന്‍സ് റോവര്‍ ചൊവ്വയില്‍ ഇറങ്ങി, ചിത്രങ്ങള്‍

തിരിച്ചടിയാകും

തിരിച്ചടിയാകും

തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയെ തുടർന്നായിരുന്നു അധികാരം തിരിച്ച് പിടിക്കുകയെന്ന ലക്ഷ്യത്തോടെ ഹൈക്കമാന്റ് ഇടപെട്ട് ഉമ്മൻചാണ്ടിയെ അധ്യക്ഷനാക്കി തിരഞ്ഞെടുപ്പ് മേൽനോട്ട സമിതി രൂപീകരിക്കുകയും പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തത്. എന്നാൽ 2016 ന് സമാനമായി സോളാർ കേസ് ഇത്തവണയും ഉമ്മൻചാണ്ടിക്ക് ദോഷമാകുമെന്ന സൂചനയാണ് ഏഷ്യാനെറ്റ് ന്യൂസ് സർവ്വേ നൽകുന്നത്.

എൽഡിഎഫിന് ഗുണം ചെയ്യും

എൽഡിഎഫിന് ഗുണം ചെയ്യും

കേസ് സിബിഐക്ക് വിട്ട നടപടി എൽഡിഎഫിന് ഗുണം ചെയ്യുമെന്നാണ് സർവ്വേ സൂചിപ്പിക്കുന്നത്.
കേസ് സിബിഐക്ക് വിട്ട നടപടി ശരിയാണെന്ന് സർവ്വേയിൽ പങ്കെടുത്ത 42 ശതമാനം പേർ അഭിപ്രായപ്പെട്ടു. എന്നാല്‍ 34 ശതമാനം പേര്‍ അല്ല എന്നും 24 ശതമാനം പേര്‍ പറയാന്‍ കഴിയില്ലെന്നും സർവ്വേയിൽ വ്യക്തമാക്കി.

ആർക്ക് നേട്ടം

ആർക്ക് നേട്ടം

സോളാറിലെ നീക്കം ആർക്ക് നേട്ടമുണ്ടാക്കുമെന്ന ചോദ്യത്തിന് സർവ്വേയിൽ പങ്കെടുത്ത 36 ശതമാനം പേരാണ് എൽഡിഎഫിന് ഗുണം ഉണ്ടാകുമെന്ന് അഭിപ്രായപ്പെട്ടത്. 25 ശതമാനം പേർ യുഡിഎഫിനാകും ഗുണം ചെയ്യുകയെന്ന് അഭിപ്രായപ്പെട്ടപ്പോൾ 7 ശതമാനം പേർ എൻഡിഎയ്ക്ക് ഗുണം ചെയ്യുമെന്ന് പ്രത്കരിച്ചു.പറയാൻ കഴിയില്ലെന്നായിരുന്നു 32 ശതമാനം പേരുടേയും പ്രതികരണം.

ഉമ്മൻചാണ്ടിക്ക് തിരിച്ചടി

ഉമ്മൻചാണ്ടിക്ക് തിരിച്ചടി

അതേസമയം കേസ് വീണ്ടും ഉയർന്ന് വന്നത് മുഖ്യമന്ത്രിയാകാനുള്ള ഉമ്മൻചാണ്ടിയുടെ സാധ്യത ഇല്ലാതാക്കുമോയെന്ന ചോദ്യത്തിന് 41 ശതമാനം പേർ കുറയുമെന്ന് അഭിപ്രായപ്പെട്ടു. 25 ശതമാനം പേർ സഹതാപം വർധിക്കുമെന്ന് അഭിപ്രായപ്പെട്ടു. എന്നാൽ കൃത്യമായി പറയാൻ കഴിയില്ലെന്നായിരുന്നു സർവ്വേയിൽ പങ്കെടുത്ത 34 ശതമാനം പേരും വിധിയെഴുതിയത്.

സിബിഐക്ക് വിട്ടത്

സിബിഐക്ക് വിട്ടത്

പരാതിക്കാരി മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടതു പ്രകാരമാണ് കേസ് സിബിഐക്ക് വിട്ടത്. ഉമ്മൻ ചാണ്ടിയ്ക്ക് പുറമെ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, അടൂര്‍ പ്രകാശ് എംപി, എപി അനിൽകുമാര്‍, ഹൈബി ഈഡൻ എന്നിവരും ബിജെപി നേതാവ് എപി അബ്ദുള്ളക്കുട്ടിയുമാണ് കേസിലെ ആരോപണ വിധേയർ.

വികസനം ചര്‍ച്ചയായാല്‍ യുഡിഎഫ് അല്ല, എല്‍ഡിഫ് നേട്ടമുണ്ടാക്കുമെന്ന് ട്വന്‍റി ഫോര്‍ സര്‍വെവികസനം ചര്‍ച്ചയായാല്‍ യുഡിഎഫ് അല്ല, എല്‍ഡിഫ് നേട്ടമുണ്ടാക്കുമെന്ന് ട്വന്‍റി ഫോര്‍ സര്‍വെ

പിണറായി സർക്കാരിനും മോദി സർക്കാരിനും മാർക്കിട്ട് വോട്ടർമാർ, 24 ന്യൂസ് പോള്‍ ട്രാക്കര്‍ സര്‍വ്വേ ഫലം ഇങ്ങനെപിണറായി സർക്കാരിനും മോദി സർക്കാരിനും മാർക്കിട്ട് വോട്ടർമാർ, 24 ന്യൂസ് പോള്‍ ട്രാക്കര്‍ സര്‍വ്വേ ഫലം ഇങ്ങനെ

പിഎസ്സി സമരവും പിന്‍വാതിൽ നിയമനവും തിരഞ്ഞെടുപ്പിൽ യുഡിഎഫിന് നേട്ടമാകുമോ; സർവ്വേ പറയുന്നത് ഇങ്ങനെപിഎസ്സി സമരവും പിന്‍വാതിൽ നിയമനവും തിരഞ്ഞെടുപ്പിൽ യുഡിഎഫിന് നേട്ടമാകുമോ; സർവ്വേ പറയുന്നത് ഇങ്ങനെ

 ജനോപകാരപ്രദമായ പദ്ധതികൾ വെട്ടി സർക്കാർ നടത്തുന്നത് വ്യാജ പ്രചരണം; ഉമ്മൻ ചാണ്ടി ജനോപകാരപ്രദമായ പദ്ധതികൾ വെട്ടി സർക്കാർ നടത്തുന്നത് വ്യാജ പ്രചരണം; ഉമ്മൻ ചാണ്ടി

താരങ്ങളുടെ വന്‍പട; ദാദാസാഹിബ് ഫാല്‍ക്കെ ഫിലിം അവാര്‍ഡ് ചടങ്ങിന്റെ ചിത്രങ്ങള്‍

English summary
solar case will negatively impact ommen chandy's CM hope
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X