'പുഴുത്ത നായ്ക്കളോട് തോന്നുന്ന അറപ്പാണ് മനസ്സില്‍': കെബി ഗണേഷ് കുമാറിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ്
തിരുവനന്തപുരം: കെബി ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അബിന്‍ വർക്കി. കേരള രാഷ്ട്രീയത്തിലെ എക്കാലത്തെയും വലിയ മാലിന്യമാണ് താനെന്ന് കെ ബി ഗണേഷ് കുമാർ എംഎൽഎ വ്യക്തമാക്കിയിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു. ഒരു മുൻ മുഖ്യമന്ത്രിയെ ക്രിമിനൽ ഗൂഢാലോചന നടത്തി ഇല്ലാതാക്കാൻ നോക്കിയ നിങ്ങൾക്ക് കേരള രാഷ്ട്രീയത്തിൽ തുടരാൻ യാതൊരു അർഹതയുമില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു. അബിന്‍ വർക്കിയുടെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

കേരള രാഷ്ട്രീയത്തിലെ എക്കാലത്തെയും വലിയ മാലിന്യമാണ് താനെന്ന് കെ ബി ഗണേഷ് കുമാർ എംഎൽഎ വ്യക്തമാക്കിയിരിക്കുകയാണ്. ഗണേഷേ, നിങ്ങൾ ഇല്ലാതാക്കാൻ നോക്കിയത് കേരള ചരിത്രത്തിലെ ഏറ്റവും ജനകീയനായ നേതാവിനെയാണ്. ജനലക്ഷങ്ങൾക്ക് ആശ്രയമായി നിന്ന ഒരു മനുഷ്യനെയാണ് വ്യാജ ലൈംഗിക കഥകൾ ഉണ്ടാക്കി നിങ്ങൾ വേട്ടയാടിയത്. ആ തെറ്റിന് കാലവും ചരിത്രവും നിങ്ങൾക്ക് മാപ്പ് നൽകില്ല. ആരോടൊക്കെ ക്ഷമിച്ചാലും കോൺഗ്രസിന്റെ രക്തം സിരകളിലോടുന്ന ഒരാളും നിങ്ങളോട് ക്ഷമിക്കില്ല.
ഉമ്മൻചാണ്ടി സാറിനെതിരെ പീഢനക്കേസ് ഉണ്ടാക്കാൻ നിങ്ങൾ നടത്തിയ നാണംകെട്ട കളികൾ പുറത്തുവന്നിരിക്കുകയാണ്. പുഴുത്ത നായ്ക്കളോട് തോന്നുന്ന അറപ്പാണ് മലയാളികളുടെ മനസ്സിൽ ഇപ്പോൾ നിങ്ങളോടുള്ളത്. നിങ്ങളുടെ പിതൃതുല്യനായി നിന്ന മനുഷ്യനെയാണ് അധികാരമോഹത്തിന്റെ പേരിൽ നിങ്ങൾ ഭള്ള് പറഞ്ഞത്.
നിങ്ങളുടെ രക്തശുദ്ധിയിൽ സംശയമില്ലാത്തതിന്റെ കാരണം സ്വന്തം ഭാര്യയോടുള്ള വിശ്വാസം കൊണ്ട് മാത്രമാണെന്ന് നിങ്ങളുടെ പിതാവ് തന്നെ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. അതിൽ നിങ്ങൾക്ക് സംശയം ഒന്നുമില്ലെങ്കിൽ കേരളത്തിന്റെ പൊതുസമൂഹത്തിനോട് നിരുപാധികം മാപ്പ് പറഞ്ഞ് എംഎൽഎ സ്ഥാനം രാജിവെക്കാനുള്ള ധാർമികതയാണ് നിങ്ങൾ കാണിക്കേണ്ടത്.
ഒരു മുൻ മുഖ്യമന്ത്രിയെ ക്രിമിനൽ ഗൂഢാലോചന നടത്തി ഇല്ലാതാക്കാൻ നോക്കിയ നിങ്ങൾക്ക് കേരള രാഷ്ട്രീയത്തിൽ തുടരാൻ യാതൊരു അർഹതയുമില്ല. നിങ്ങളെപ്പോലെ ഒരു നികൃഷ്ടജീവി സ്വന്തം കുടുംബത്തിൽ ഉണ്ടായിപ്പോയതിന്റെ പേരിൽ ആ കുടുംബം മുഴുവൻ അപമാനഭാരം കൊണ്ട് തലകുനിച്ചു നിൽക്കുകയാണ്.
കോടികൾ മുടക്കി നിങ്ങൾ നടത്തുന്ന പി ആർ നാടകങ്ങൾ കുറച്ചുപേരെ തെറ്റിദ്ധരിപ്പിക്കുവാൻ ഉതകുന്നുണ്ടാകും. പക്ഷേ ഇപ്പോൾ നിങ്ങളുടെ പൊയ്മുഖം ആണ് അടർന്ന് വീണിരിക്കുന്നത്. വിഎസ് അച്യുതാനന്ദനെ കാമഭ്രാന്തൻ എന്നുവിളിച്ച നിങ്ങളോട് സിപിഎംകാർ ക്ഷമിച്ചതുപോലെ കോൺഗ്രസുകാർ ക്ഷമിക്കില്ല.
നിങ്ങളെക്കൊണ്ട് എണ്ണിയെണ്ണി മറുപടി പറയിക്കുന്ന ഒരു ദിവസം വരും ഗണേഷ് ... "ഞങ്ങടെ നെഞ്ചിലെ റോസാപ്പൂവേ " എന്ന് ഉമ്മൻചാണ്ടി സാറിന്റെ വിലാപയാത്രയിൽ കോൺഗ്രസുകാർ തൊണ്ട പൊട്ടി വിളിച്ചത് വെറുതെയല്ലെന്ന് ഗണേഷ് കുമാർ എന്ന രാഷ്ട്രീയ മാലിന്യത്തിന് അധികം വൈകാതെ ഞങ്ങൾ കാണിച്ചു തന്നിരിക്കും.












Click it and Unblock the Notifications