കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകം അവസാനിച്ചാലും സരിത തെളിവുകള്‍ ഹാജരാക്കില്ലെന്ന് സോളാര്‍ കമ്മീഷന്‍

  • By Sruthi K M
Google Oneindia Malayalam News

കൊച്ചി: തെളിവുണ്ടെന്ന് പറഞ്ഞ് കേരള രാഷ്ട്രീയത്തെ വിറപ്പിച്ചു നിര്‍ത്തുന്ന സരിത എസ് നായര്‍ ഇതുവരെ എന്തു തെളിവാണ് ഹാജരാക്കിയത്. ലോകാവസാനം വരെ സരിത തെളിവുകള്‍ ഹാജരാക്കില്ലെന്ന് സോളാര്‍ കമ്മീഷന്‍ വിമര്‍ശിക്കുന്നു. പല അസുഖവും പറഞ്ഞ് കമ്മീഷന് മുന്‍പാകെ ഹാജരാകാത്ത സരിതയുടെ കള്ളത്തരം സോളാര്‍ കമ്മീഷനും മനസിലായോ എന്നൊരു ചോദ്യം?

ആരോഗ്യ പ്രശ്‌നങ്ങളൊക്കെ എല്ലാവര്‍ക്കും ഉണ്ടാകുന്നതാണ്. എന്നാല്‍, സരിത തെളിവുകള്‍ ഹാജരാക്കുമെന്ന് കരുതുന്നില്ലെന്നും കമ്മീഷന്‍ പറഞ്ഞു. സരിതയ്ക്ക് സുഖമില്ലെന്നും ഒരാഴ്ച സമയം വേണമെന്നും സരിതയുടെ അഭിഭാഷകന്‍ അറിയിച്ചിരുന്നു.

saitha-s-nair

ഇനിയും സരിതയുടെ താളത്തിന് തുള്ളാന്‍ സാധിക്കില്ല. തിങ്കളാഴ്ച സരിതയ്ക്ക് സമയം നല്‍കും, ഹാജരായേ പറ്റൂവെന്നും കമ്മീഷന്‍ അറിയിച്ചു. അല്ലെങ്കില്‍ സരിതയുടെ ഡോക്ടറെ വിളിച്ചുവരുത്തേണ്ടി വരുമെന്നും കമ്മീഷന്‍ വ്യക്തമാക്കി. ആരോഗ്യപ്രശ്‌നങ്ങള്‍ ഗുരുതരമാണെങ്കില്‍ കമ്മീഷന്‍ ഒരു മെഡിക്കല്‍ ബോര്‍ഡിനെവെച്ച് അന്വേഷിക്കുമെന്നും പറഞ്ഞു.

അതേസമയം, സോളാര്‍ കമ്മീനെതിരെ യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്‍ പ്രതികരിച്ചിരുന്നു. സോളാര്‍ കമ്മീഷന്‍ അതിരു കടക്കുന്നുവെന്നാണ് പിപി തങ്കച്ചന്‍ പറഞ്ഞത്.

English summary
Solar commission criticise Saritha s nair
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X