കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോളാര്‍ കേസില്‍ പുതിയ മൊഴികള്‍; കമ്മീഷന്‍ ഉമ്മന്‍ചാണ്ടിയെ വെറുതെ വിടുന്ന ലക്ഷണമില്ല...

  • By Vishnu
Google Oneindia Malayalam News

കൊച്ചി: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ആണിക്കല്ലിളകിയതിന് പ്രധാന കാരണം സോളാര്‍ കേസാണ്. സരിതയുടെയും ബിജു രാധാകൃഷ്ണന്റെയും വെളിപ്പെടുത്തലുകള്‍ കോണ്‍ഗ്രസ്‌ രാഷ്ട്രീയത്തെ പിടിച്ച് കുലുക്കി. ഉമ്മന്‍ചാണ്ടിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ രാഷ്ട്രീയ കേരളം ഞെട്ടലോടെയാണ് കേട്ടത്. സോളാര്‍ കേസ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിടാതെ പിന്തുടരുകയാണ്.

സോളാര്‍ കേസില്‍ സരിതയുടെ ആരോപണങ്ങള്‍ വീണ്ടും ഉമ്മന്‍ചാണ്ടിക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. സരിത നടത്തിയ വെലിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ഉമ്മന്‍ചാണ്ടിയെ വീണ്ടും വിസ്തരിക്കാനൊരുങ്ങുകയാണ് സോളാര്‍ കമ്മീഷന്‍. ഉമ്മന്‍ചാണ്ടിയെ മാത്രമല്ല 38 പേരെയാണ് കമ്മീഷന്‍ വീണ്ടും വിസ്തരിക്കുന്നത്...!

ഉമ്മന്‍ചാണ്ടി

ഉമ്മന്‍ചാണ്ടി

ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്റെ അപേക്ഷയിലാണ് ഉമ്മന്‍ചാണ്ടിയെ വീണ്ടും വിസ്തരിക്കാന്‍ സോളാര്‍ കമ്മീഷന്‍ തീരുമാനിച്ചിരിക്കുന്നത്. ഉമ്മന്‍ചാണ്ടിക്കെതിരെ കൂടുതല്‍ തെളിവുകള്‍ കിട്ടിയിട്ടുണ്ടത്രേ.

സലീം രാജ്

സലീം രാജ്

ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്ഥനും ഗണ്‍മാനുമായിരുന്ന സലീം രാജിനെയും കമ്മീഷന്‍ വിസ്തരിക്കും. സരിതയുമായി വളരെ അടുപ്പമുണ്ടായിരുന്ന ആളാണ് സലിം രാജ്. സരിതയും സലിംരാജും രാത്രി ഫോണ്‍ ചെയ്തതിന്റെ രേഖകള്‍ കമ്മീഷന് ലഭിച്ചിട്ടുണ്ട്

തെളിവുകള്‍

തെളിവുകള്‍

ഉമ്മന്‍ചാണ്ടിയുടെ മറ്റൊരു വിശ്വസ്ഥനാണ് ജിക്കുമോന്‍. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലടക്കം സരിത അടുപ്പമുണ്ടാക്കിയത് ജിക്കുമോനിലൂടെയാണ്. ഇത് സംബന്ധിച്ച കൂടുതല്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം

വിസാതരം

വിസാതരം

കമ്മീഷന് മുന്നില്‍ നിരവധി പുതിയ തെളിവുകള്‍ കിട്ടിയിട്ടുണ്ട്. മുന്‍മന്ത്രി കെ ബാബു, പിപി തങ്കച്ചന്‍ പിസി ജോര്‍ജ്ജ് തുടങ്ങി 38 പേരെ വിസ്തരിക്കുമെന്നാണ് അറിയുന്നത്.

ഫോണ്‍വിളി

ഫോണ്‍വിളി

ഉമ്മന്‍ ചാണ്ടിയുമായി ഫോണിലൂടെ ബന്ധപ്പെട്ടിരുന്നതായി സരിത മൊഴി നല്‍കിയിരുന്നു. എന്നാല്‍ മുന്‍പു വിസ്തരിച്ചപ്പോള്‍ ഉമ്മന്‍ ചാണ്ടി ഇതു നിഷേധിച്ചു. ഇക്കാര്യങ്ങളിലും കൂടുതല്‍ വ്യക്തത വരുത്തണമെന്നാണ് കമ്മിഷന്റെ നിലപാട്.

English summary
Solar commission question again former chief minister oommen chandy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X