Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയിലില്‍ പ്രസവിച്ച രണ്ടാമത്തെ കുഞ്ഞിന്റെ അച്ഛനാരെന്ന് കമ്മീഷന്‍:പൊട്ടിക്കരഞ്ഞ് സരിത,ഇതിന് പിന്നിലും?

കൊച്ചി: സോളാര്‍ കമ്മീഷനു മുന്നില്‍ സരിത മൊഴി നല്‍കുന്നതിനിടെ നാടകീയ രംഗങ്ങള്‍. ജയിലില്‍ പ്രസവിച്ച കുഞ്ഞിന്റെ അച്ഛന്‍ ആരാണെന്ന സോളാര്‍ കമ്മീഷന്റെ ചോദ്യത്തിന് മുന്നില്‍ സരിത പൊട്ടിക്കരഞ്ഞു. തുടര്‍ന്ന് മൂക്കില്‍ നിന്ന് രക്തം വന്നതിനാല്‍ സരിതയുടെ മൊഴിയെടുപ്പ് മാറ്റിവയ്ക്കുകയാിയിരുന്നു. ഇതോടൊപ്പം തന്നെ ബിജു രാധാകൃഷ്ണന്റെ തെളിവെടുപ്പിനെയും കമ്മീഷന്‍ വിമര്‍ശിച്ചിരുന്നു.

വേണ്ടത്ര സുരക്ഷയൊരുക്കി നിയമപരമായാണ് ബിജുവിനെ തെളിവെടുപ്പിനായി കൊണ്ടുപോയത്. ഹൈക്കോടതി പരാമര്‍ശത്തെയും മാധ്യമങ്ങളിലെ മുഖപ്രസംഗത്തെയും അഭിഭാഷകന്ർ സൂചിപ്പിച്ചതിനോട് മറുപടി കൊടുക്കുകയായിരുന്നു കമ്മീഷന്‍. മുഖപ്രസംഗം എഴുതുന്നതുപോലെ എളുപ്പമുള്ള പണിയല്ല കമ്മീഷന്‍ ചെയ്യുന്നത്. കമ്മീഷന്‍ മണ്ടനല്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി.

നാടകീയ രംഗം

നാടകീയ രംഗം

സരിത നായര്‍ സോളാര്‍ കമ്മീഷന് മുമ്പില്‍ മൊഴി നല്‍കുന്നതിനിടെയാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.

കുഞ്ഞിന്റെ അച്ഛന്‍

കുഞ്ഞിന്റെ അച്ഛന്‍

സരിത ജയിലില്‍ പ്രസവിച്ച കുട്ടിയുടെ അച്ഛന്‍ ആരാണെന്ന സോളാര്‍ കമ്മീഷന്റെ ചോദ്യത്തിന് മുന്നില്‍ പൊട്ടിക്കരഞ്ഞു. ഇത് വ്യക്തിപരമായ കാര്യമാണെന്നും പറയാന്‍ കഴിയില്ലെന്നും പറഞ്ഞാണ് പൊട്ടിക്കരഞ്ഞത്.

 ആദ്യ വിവാഹത്തില്‍ ഒരു കുട്ടി

ആദ്യ വിവാഹത്തില്‍ ഒരു കുട്ടി

2007 ല്‍ വിവാഹ ബന്ധം വേര്‍പ്പെടുത്തുമ്പോള്‍ തനിക്ക് ഒരു കുട്ടി മാത്രമേ ഉണ്ടായിരുന്നുള്ളുവെന്ന് സരിത വ്യക്തമാക്കി.

രണ്ടാമത്തെ കുഞ്ഞ്

രണ്ടാമത്തെ കുഞ്ഞ്

2010 ഏപ്രില്‍ ഒന്നിനാണ് രണ്ടാമത്തെ കുഞ്ഞിനെ ജയിലില്‍ പ്രസവിച്ചത്. ഈ കുഞ്ഞിന്റെ അച്ഛന്‍ ആരാണെന്ന് ചോദിക്കുകയായിരുന്നു കമ്മീഷന്‍.

ബിജു രാധാകൃഷ്ണനുമായുള്ള ബന്ധം

ബിജു രാധാകൃഷ്ണനുമായുള്ള ബന്ധം

ബിജുരാധാകൃഷ്ണനും സരിതയും തമ്മില്ർ ഔദ്യോഗിക ബന്ധം മാത്രമാണ് ഉണ്ടായിരുന്നതെന്ന് സരിത വ്യക്തമാക്കി.

പൊട്ടിക്കരഞ്ഞത്

പൊട്ടിക്കരഞ്ഞത്

ബിജുരാധാകൃഷ്ണനുമായി ഭാര്യാഭര്‍തൃ ബന്ധമില്ലെങ്കില്‍ ജയിലില്‍ പ്രസവിച്ച കുഞ്ഞിന്റ അച്ഛന്‍ ആരാണെന്ന ചോദ്യത്തിന് മുന്നിലാണ് സരിത പൊട്ടിക്കരഞ്ഞത്. പിന്നിട് മൂക്കില്‍ നിന്നും രക്തം വന്നതിനെ തുടര്ർന്ന് മൊഴിയെടുപ്പ് അവസാനിപ്പിക്കുകയായിരുന്നു.

മൂക്കില്‍ നിന്നും രകതം വന്നത്

മൂക്കില്‍ നിന്നും രകതം വന്നത്

രക്ത സമ്മര്‍ദ്ദം വര്‍ദ്ധിച്ചതു മൂലമാണ് മൂക്കില്‍ നിന്നും രക്തം വന്നത് എന്നായിരുന്നു സരിതയുടെ വിശദീകരണം. എന്നാല്‍ പരിശോധനയ്ക്ക് ശേഷം ഇവരുടെ മൂക്കില്‍ മുറിവുണ്ടെന്ന് കണ്ടെത്തി.

 ചോദ്യങ്ങള്‍ക്കു മുന്നില്‍ സരിത ഒഴിഞ്ഞു മാറി

ചോദ്യങ്ങള്‍ക്കു മുന്നില്‍ സരിത ഒഴിഞ്ഞു മാറി

സോളാര്‍ കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് സരിത ഒഴിഞ്ഞു മാറുകയായിരുന്നു.

മൊഴിയെടുപ്പ് നിർത്തി വച്ചു

മൊഴിയെടുപ്പ് നിർത്തി വച്ചു

സോളാര്‍ കമ്മീഷനു മുന്നില്‍ പൊട്ടിക്കരഞ്ഞ സരിതയുടെ മൂക്കില്‍ നിന്നും രക്തം വന്നതിനെ തുടര്‍ന്ന് ചൊവ്വാഴ്ചമൊഴിയെടുപ്പ് അവസാനിപ്പിക്കുകയായിരുന്നു.

ചൊവ്വാഴ്ച വീണ്ടും മൊഴിയെടുപ്പ്

ചൊവ്വാഴ്ച വീണ്ടും മൊഴിയെടുപ്പ്

ചൊവ്വാഴ്ച മൊഴിയെടുപ്പ് പൂര്‍ത്തിയാകാതെ അവസാനിപ്പിച്ചതിനാല്‍ സരിത ബുധനാഴ്ച ഹാജരാകണമെന്ന് കമ്മീഷന്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+