Get Updates
Get notified of breaking news, exclusive insights, and must-see stories!

സോളാര്‍ റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍.. ഉമ്മന്‍ചാണ്ടി ത്രിശങ്കുവില്‍.. ഇനി നിര്‍ണായകം!

തിരുവനന്തപുരം: രാഷ്ട്രീയ കേരളത്തെ മാസങ്ങളോളം മുള്‍മുനയില്‍ നിര്‍ത്തിയ സോളാര്‍ കേസുമായി ബന്ധപ്പെട്ട കമ്മീഷന്‍ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്. ജസ്റ്റിസ് ജി ശിവരാജന്‍ നടത്തിയ അന്വേഷണത്തിലെ വിവരങ്ങള്‍ കേരള രാഷ്ട്രീയത്തില്‍ വലിയ ചലനമുണ്ടാക്കാന്‍ പോകുന്നതാണ് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

കേസില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അടക്കമുള്ളവര്‍ക്കെതിരെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. നാല് ഭാഗങ്ങളുള്ള റിപ്പോര്‍ട്ട് ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ ഭാവി വരെ നിര്‍ണയിക്കുന്നതായേക്കാം എന്നാണ് സൂചന.

വിവാദമായ കേസ്

വിവാദമായ കേസ്

സംസ്ഥാനത്ത് സോളാര്‍ പാനലുകള്‍ സ്ഥാപിക്കാമെന്ന് വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി പണം തട്ടുന്നതിന് സരിതയ്ക്കും ബിജു രാധാകൃഷ്ണനും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സഹായം ലഭിച്ചുവെന്നാണ് ആരോപണം. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയും ആരോപണമുണ്ട്.

വീഴ്ച പറ്റിയെന്ന് റിപ്പോർട്ട്

വീഴ്ച പറ്റിയെന്ന് റിപ്പോർട്ട്

സോളാര്‍ ഇടപാടില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് വീഴ്ച പറ്റിയെന്നാണ് സോളാര്‍ കമ്മീഷന്‍ കണ്ടെത്തിയിരിക്കുന്നത് എന്നാണ് സൂചന. സോളാര്‍ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെയും വിവരങ്ങളുണ്ട് എന്നാണ് മുഖ്യധാരാ മാധ്യമങ്ങള്‍ പുറത്ത് വിടുന്ന വിവരം.

ഒരു ഭാഗം ഉമ്മൻചാണ്ടിക്ക്

ഒരു ഭാഗം ഉമ്മൻചാണ്ടിക്ക്

നാല് ഭാഗങ്ങളായി തയ്യാറാക്കിയിരിക്കുന്ന റിപ്പോര്‍ട്ടിലെ ഒരു ഭാഗം ഉമ്മന്‍ചാണ്ടിയെക്കുറിച്ചാണത്രേ. മുഖ്യമന്ത്രിയുടെ ഓഫീസ് സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഈ ഭാഗത്ത് പറയുന്നത് എന്നാണ് സൂചന.

അട്ടിമറിക്കാൻ ശ്രമം

അട്ടിമറിക്കാൻ ശ്രമം

സോളാര്‍ കേസന്വേഷണം അട്ടിമറിക്കാനും ശ്രമം നടന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടത്രേ. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ടവര്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുത്ത ബന്ധം സ്ഥാപിക്കാന്‍ സാധിച്ചുവെന്ന കാര്യം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ടെന്നാണ് വിവരം.

വ്യാപ്തി ഉണ്ടാവാൻ കാരണം

വ്യാപ്തി ഉണ്ടാവാൻ കാരണം

മുഖ്യമന്ത്രിയുടെ ഓഫീസ് ദുരുപയോഗം ചെയ്ത് കൊണ്ടാണ് തട്ടിപ്പിന് വിവിധ ആളുകളെ സമീപിച്ചത്. അതുകൊണ്ടാണ് സോളാര്‍ തട്ടിപ്പിന് ഇത്രയധികം വ്യാപ്തി ഉണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നതായി വാര്‍ത്തകളുണ്ട്.

നിയമങ്ങൾ ഫലപ്രദമല്ല

നിയമങ്ങൾ ഫലപ്രദമല്ല

ഇത്തരം കേസുകളുമായി ബന്ധപ്പെട്ട് നിലവില്‍ ഉള്ള നിയമങ്ങള്‍ പൂര്‍ണമായും ഫലപ്രദമല്ലെന്നും നിയമങ്ങളില്‍ കര്‍ശനമായ വ്യവസ്ഥകള്‍ എഴുതിച്ചേര്‍ക്കേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ ജസ്റ്റിസ് ശിവരാജന്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പ്രതികരിക്കാതെ പിണറായി

പ്രതികരിക്കാതെ പിണറായി

റിപ്പോര്‍ട്ട് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചിട്ടില്ല. അതേസമയം സോളാര്‍ കേസില്‍ താന്‍ വെറുമൊരു കണ്ണി മാത്രമാണെന്നും ഭരണത്തിന് നേതൃത്വം നല്‍കിയവര്‍ തന്നെയാണ് അഴിമതിക്കും നേതൃത്വം നല്‍കിയതെന്നും സരിത എസ് നായര്‍ പ്രതികരിച്ചു.

വീണ്ടും സരിത

വീണ്ടും സരിത

സോളാര്‍ കമ്മീഷന് മുന്നില്‍ താന്‍ എല്ലാ തെളിവുകളും നല്‍കിയിട്ടുണ്ട്. കമ്മീഷനില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും സരിത പറയുന്നു. അതേസമയം സോളാര്‍ കമ്മീഷനോട് സഹകരിക്കേണ്ടെന്ന് യുഡിഎഫ് നേതാക്കള്‍ പറഞ്ഞതായും സരിത വെളിപ്പെടുത്തുന്നു.

ഇനി മുഖ്യമന്ത്രിയുടെ കയ്യിൽ

ഇനി മുഖ്യമന്ത്രിയുടെ കയ്യിൽ

മുഖ്യമന്ത്രിയുടെ ഓഫീസിന് വീഴ്ച പറ്റിയെന്ന് കണ്ടെത്തിയിട്ടുണ്ടെങ്കിലും ഖജനാവിന് നഷ്ടം സംഭവിച്ചിട്ടില്ല എന്നും റിപ്പോര്‍ട്ടിലുണ്ട് എന്ന സൂചനയും പുറത്ത് വരുന്നുണ്ട്. റിപ്പോര്‍ട്ടിന്മേല്‍ ഇനി എന്ത് നടപടിയെന്നത് മുഖ്യമന്ത്രിയാണ് തീരുമാനിക്കുക.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+