കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്... ഉടന്‍ സമര്‍പ്പിക്കാന്‍ കാരണം സര്‍ക്കാരിന്റെ സമ്മര്‍ദ്ദം? ലക്ഷ്യം

കമ്മീഷന്‍ സര്‍ക്കാരിനോട് സമയം നീട്ടി ചോദിച്ചിരുന്നെങ്കിലും തള്ളുകയായിരുന്നു

  • By Sooraj
Google Oneindia Malayalam News

തിരുവനന്തപുരം: യുഡിഎഫിനെ പ്രതിക്കൂട്ടിലാക്കുന്ന വിവാദമായ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ചൊവ്വാഴ്ച്ച സമര്‍പ്പിക്കുന്നതിനു പിന്നില്‍ സംസ്ഥാന സര്‍ക്കാരിന്റെ സമ്മര്‍ദ്ദമെന്ന് സൂചന.

വൈകീട്ട് മൂന്നു മണിക്കാണ് ജസ്റ്റിസ് ശിവരാജന്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്കു കൈമാറുന്നത്. അന്വേഷണം ആരംഭിച്ചിട്ട് മൂന്നു വര്‍ഷവും 11 മാസവും പിന്നിട്ട ശേഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്.

 സമയം നീട്ടി ചോദിച്ചു

സമയം നീട്ടി ചോദിച്ചു

റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന്‍ സര്‍ക്കാരിനോട് സമയം നീട്ടി ചോദിച്ചിരുന്നു. എന്നാല്‍ ഇതിനു സാധിക്കില്ലെന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി.

 നടപടി ക്രമങ്ങള്‍ നടന്നു

നടപടി ക്രമങ്ങള്‍ നടന്നു

റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കുറച്ച കൂടി സമയം വേണമെന്ന കമ്മീഷന്റെ ആവശ്യത്തില്‍ നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ തലം വരെ എത്തിയിരുന്നതായാണ് വിവരം. എന്നാല്‍ സമയം നീട്ടി നല്‍കാനാവില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുകയായിരുന്നു.

വേങ്ങര ഉപതിരഞ്ഞെടുപ്പ് ?

വേങ്ങര ഉപതിരഞ്ഞെടുപ്പ് ?

വേങ്ങരയില്‍ ഉപ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാല്‍ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് യുഡിഎഫിനെതിരേ രാഷ്ട്രീയ ആയുധമാക്കാമെന്ന കണക്കുകൂട്ടലിലാണ് ഇടതുപക്ഷം.

യുഡിഎഫ് ആശങ്കയില്‍

യുഡിഎഫ് ആശങ്കയില്‍

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രതിപക്ഷമായ യുഡിഎഫിനെയാണ് ഏറ്റവുമധികം ആശങ്കയിലാക്കുന്നത്. റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ ബാധിക്കാന്‍ സാധ്യതയുണ്ട്.

 സോളാര്‍ തട്ടിപ്പ്

സോളാര്‍ തട്ടിപ്പ്

സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ സൗരോര്‍ജ സംവിധാനം സ്ഥാപിക്കാമെന്ന് വാഗ്ദാനം ചെയ്ത് ടീം സോളാര്‍ കമ്പനി നടത്തിയ തട്ടിപ്പിനെക്കുറിച്ചാണ് സോളാര്‍ കമ്മീഷന്‍ അന്വേഷിക്കുന്നത്. സരിത എസ് നായര്‍ അടക്കമുള്ളവര്‍ക്കു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ ഓഫീസുമായി ബന്ധമുണ്ടെന്നും അന്ന് ആരോപണം ഉയര്‍ന്നിരുന്നു.

കമ്മീഷനെ നിയോഗിച്ചത്

കമ്മീഷനെ നിയോഗിച്ചത്

2013 ഒക്ടോബര്‍ 23നാണ് സോളാര്‍ തട്ടിപ്പിനെകുറിച്ച് അന്വേഷിക്കാന്‍ ജസ്റ്റിസ് ശിവരാജന്‍ അധ്യക്ഷനായ ഏകാംഗ കമ്മീഷനെ സര്‍ക്കാര്‍ നിയോഗിച്ചത്. പ്രതിപക്ഷം ആവശ്യപ്പെട്ടതിനെ തുടര്‍ന്നു മുഖ്യമന്ത്രിയുടെ ഓഫീസും അന്വേഷണ പരിധിയില്‍ പെട്ടിരുന്നു.

 രേഖകള്‍ ലഭിച്ചു

രേഖകള്‍ ലഭിച്ചു

ഉമ്മന്‍ ചാണ്ടിയുടെ പേഴ്‌സനല്‍ സ്റ്റാഫില്‍ അംഗമായിരുന്നവര്‍ സരിതയുമായി നിരന്തരം ബന്ധപ്പെട്ടുവെന്ന് തെളിയിക്കുന്ന ഫോണ്‍ രേഖകള്‍ ലഭിച്ചിരുന്നു. തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെയും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയത്.

തെളിവുകള്‍ ശേഖരിക്കാന്‍ വൈകി

തെളിവുകള്‍ ശേഖരിക്കാന്‍ വൈകി

തെളിവുകള്‍ ശേഖരിക്കാന്‍ വൈകിയതിനെ തുടര്‍ന്നാണ് സോളാര്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് വൈകാന്‍ കാരണമായത്. പ്രധാന സാക്ഷിയായ സരിതയില്‍ നിന്നു പോലും തെളിവുകള്‍ ശേഖരിക്കാന്‍ വൈകിയിരുന്നു.

216 സാക്ഷികള്‍

216 സാക്ഷികള്‍

2015 ജനുവരി 12നാണ് സാക്ഷി വിസ്താരം തുടങ്ങിയത്. ഇത് അവസാനിച്ചത് 2017 ഫെബ്രുവരി 15നായിരുന്നു. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ടു 216 സാക്ഷികളെയാണ് വിസ്തരിച്ചത്.

English summary
Solar commission report may submit today.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X