കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോളാര്‍ റിപ്പോര്‍ട്ടിന് വേണ്ടി ആരും കൊതിക്കണ്ട!!! നിയമസഭയില്‍ വയ്ക്കും മുമ്പ് ആര്‍ക്കും കിട്ടില്ല

Google Oneindia Malayalam News

ദില്ലി: സോളാര്‍ ജുഡീഷ്യന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റ അടിസ്ഥാനത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ കേസ് എടുക്കും എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിക്കഴിഞ്ഞു. എന്നാല്‍ പ്രതിസ്ഥാനത്തുള്ളവര്‍ ആരും തന്നെ ആ റിപ്പോര്‍ട്ട് കണ്ടിട്ടുപോലും ഇല്ല.

കേസില്‍ പ്രതിചേര്‍ക്കപ്പെടും എന്ന് ഉറപ്പുള്ള മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി റിപ്പോര്‍ട്ട് ലഭിക്കാന്‍ വേണ്ടി വിവരാവകാശ നിയമ പ്രകാരം അപേക്ഷ നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് സമീപിച്ചേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്.

AK Balan

എന്നാല്‍ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വക്കുന്നതിന് മുമ്പ് ആര്‍ക്കും കൊടുക്കില്ലെന്നാണ് നിയമന്ത്രി എകെ ബാലന്‍ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ആറ് മാസത്തിനകം നിയമസഭയില്‍ സമര്‍പ്പിക്കണം എന്നാണ് ചട്ടം.

കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം നിയമസഭയുടെ അവകാശമാണ് എന്നും എകെ ബാലന്‍ പറഞ്ഞിട്ടുണ്ട്. സര്‍ക്കാര്‍ എല്ലാ നടപടിക്രമങ്ങളും സ്വീകരിച്ച് തന്നെ ആയിരിക്കും നടപടികള്‍ എടുക്കുക എന്നും ബാലന്‍ വ്യക്തമാക്കി.

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍മേല്‍ നിയമ സെക്രട്ടറിയുടെ അഭിപ്രായം തേടിയിട്ടില്ല എന്ന ആക്ഷേപവും പ്രതിപക്ഷം ഉന്നയിച്ചിരുന്നു. എന്നാല്‍ ഇത് അസംബന്ധമാണ് എന്നാണ് നിയമമന്ത്രി തന്നെ പ്രതികരിക്കുന്നത്. പ്രതിപക്ഷം ഉന്നയിക്കുന്ന വാദങ്ങളില്‍ കഴമ്പില്ലെന്നും എകെ ബാലന്‍ പറഞ്ഞു.

English summary
Solar Commission report will not be released before submitting in Niyamasabha: AK Balan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X