സരിതയ്ക്കും കൂട്ടര്‍ക്കും സോളാര്‍ കമ്മീഷന്റെ മുന്നറിയിപ്പ്... ചെറുതായി കണ്ടവര്‍ ദു:ഖിയ്ക്കും
കൊച്ചി: സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ ശക്തമായ നടപടികളിലേയ്ക്ക് കടക്കുന്നതായി സൂചന. കമ്മീഷനെ ചെറുതായി കാണുന്നവര്‍ക്ക് ദു:ഖിക്കേണ്ടി വരും എന്നാണ് കമ്മീഷന്റെ മുന്നറിയിപ്പ്
സരിത എസ് നായര്‍ ജയിലില്‍ വച്ച് മജിസ്‌ട്രേറ്റിന് എഴുതി എന്ന് പറയപ്പെടുന്ന യഥാര്‍ത്ഥ കത്ത് കമ്മീഷന് മുന്നില്‍ ഹാജരാക്കണമെന്ന് ജസ്റ്റിസ് ശിവരാമന്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ സരിതയുടെ അഭിഭാഷകന്‍ ഇതിന് തടസ്സ വാദങ്ങള്‍ ഉന്നയിയ്ക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് കമ്മീഷന്റെ മുന്നറിയിപ്പ്.

അന്വേഷിയ്ക്കുന്നത് ബോട്ടപകടം അല്ല
സോളാര്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ ശക്തമായ നടപടികളിലേയ്ക്ക് കടക്കുന്നു എന്ന സൂചനകളാണ് ഇപ്പോള്‍ ലഭിയ്ക്കുന്നത്. കമ്മീഷന്‍ അന്വേഷിയ്ക്കുന്നത് ബോട്ടപകടം അല്ലെന്നാണ് ജസ്റ്റിസ് ശിവരാജന്‍ പറഞ്ഞത്.

കത്ത് ഹാജരാക്കണം
സരിത എഴുതിയ കത്ത് കമ്മീഷന് മുന്നില്‍ ഹാജരാക്കിയേ തീരൂ എന്ന നിലപാടാണ് കമ്മീഷനുള്ളത്.

രഹസ്യ സ്വഭാവം
സരിതയുടെ കത്തിന് രഹസ്യ സ്വഭാവം ഉണ്ടെന്നും കമ്മീഷന് മുന്നില്‍ ഹാജരാക്കാന്‍ സാധിയ്ക്കില്ലെന്നും ആണ് അഭിഭാഷകന്‍ വാദിച്ചത്. കത്ത് കമ്മീഷന്റെ പരിഗണനാ വിഷയം അല്ലെന്നും അഭിഭാഷകന്‍ വാദിച്ചു.

രഹസ്യമൊന്നും അല്ല
സരിതുടെ കത്തിന് രഹസ്യ സ്വഭാവം നഷ്ടപ്പെട്ടുകഴിഞ്ഞു എന്നാണ് കമ്മീഷന്‍ പറയുന്നത്. കത്ത് പരിഗണനാ വിഷയം അല്ലെന്ന വാദവും കമ്മീഷന്‍ തള്ളി. കത്ത് ഹാജരാക്കണം എന്ന് വീണ്ടും നിര്‍ദ്ദേശിച്ചു.

ദു:ഖിക്കേണ്ടിവരും
കമ്മീഷനെ ചെറുതായി കണ്ടവര്‍ക്ക് ദു:ഖിക്കേണ്ടിവരും എന്ന മുന്നറിയിപ്പും കമ്മീഷന്‍ നല്‍കുന്നുണ്ട്.

മുഖ്യമന്ത്രിയെ വിസ്തരിയ്ക്കും
സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കമ്മീഷന്‍ വിസ്തരിയ്ക്കുന്നുണ്ട്. ജനുവരി 25 ന് തിരുവനന്തപുരത്ത് വച്ചായിരിയ്ക്കും ഇത്.












Click it and Unblock the Notifications