സരിതയെ ആരോ തടയുന്നുണ്ട്... ഭയം മൂലം!!! സോളാര്‍ കമ്മീഷന്‍ പറയുന്നത്
കൊച്ചി: സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വിസ്തരിയ്ക്കാന്‍ പോവുകയാണ്. ബിജു രാധാകൃഷ്ണന്‍ മുഖ്യമന്ത്രിയ്‌ക്കെതിരെ ഉന്നയിച്ച ആരോപണം മുഖവിലയ്‌ക്കെടുത്ത് സിഡി പിടിച്ചെടുക്കാന്‍ ഉത്തരവിട്ട കമ്മീഷന്റെ നടപടി ഏറെ ചര്‍ച്ചയായിരുന്നു.
ഇപ്പോഴിതാ കമ്മീഷന്‍ നിര്‍ണായകമായ മറ്റൊരു സംശയവും പ്രകടിപ്പിയ്ക്കുന്നു. സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായര്‍ സത്യം പറയുന്നത് ഭയപ്പെടുന്ന ആരോ ഉണ്ടെന്നാണ് കമ്മീഷന്റെ സംശയം. ഇത്തരക്കാര്‍ സരിതയെ തടയുന്നുണ്ടെന്നാണ് സംശയിക്കുന്നതെന്നും ജസ്റ്റിസ് ശിവരാജന്‍ പറയുന്നു.
ആരായിരിയ്ക്കും സരിതയെ ഭയക്കുന്നത്... സത്യം തുറന്ന് പറയുന്നതിനെ തടയുന്നത് ആരൊക്കെ ആയിരിയ്ക്കും?

സരിത വരുന്നില്ല?
സോളാര്‍ കമ്മീഷന് മുന്നില്‍ ഹാജരാകാന്‍ സരിത വിമുഖത കാണിയ്ക്കുന്നുണ്ടോ? ഉണ്ടെന്ന് വേണം പറയാന്‍. നാല് തവണയാണ് ഹാജരാകാന്‍ പറഞ്ഞ ജിവസം സരിത ഹാജരാകാതിരുന്നത്.

സത്യം പറയുന്നത്
സരിത എസ് നായര്‍ സത്യം പറയുന്നത് ഭയക്കുന്ന ചിലര്‍ ഏതോ കോണില്‍ നിന്ന് അവരെ തടയുകയാണെന്ന് സംശയിക്കേണ്ടി വരും എന്നാണ് ജസ്റ്റിസ് ശിവരാജന്‍ സംശയിക്കുന്നത്.

വലിച്ച് താഴെയിട്ടോളൂ
കമ്മീഷനെ പ്രവര്‍ത്തിയ്ക്കാന്‍ സമ്മതിയ്ക്കാതിരിയ്ക്കുന്നതിനേക്കാള്‍ നല്ലത് പിടിച്ച് താഴെ ഇടുന്നതാണെന്നാണ് ജസ്റ്റിസ് ശിവരാജന്‍ രൂക്ഷമായി പറഞ്ഞത്. നിയമിച്ച സര്‍ക്കാരിന് പിന്‍വലിയ്ക്കാനും അധികാരമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ സഹയം ഇല്ല
കമ്മീഷനെ നിയമിച്ചതിന് ശേഷം സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന സഹായം ലഭിച്ചില്ലെന്ന ആക്ഷേപവും കമ്മീഷന്‍ ഉന്നയിക്കുന്നുണ്ട്. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ പോലും കാലതാമസം ഉണ്ടാക്കിയെന്നും കുറ്റപ്പെടുത്തുന്നു.

എന്തോ ഒളിയ്ക്കാനുണ്ട്
കേസിലെ ചില സാക്ഷികള്‍ മനപ്പൂര്‍വ്വം ഹാജരാകാതിരിയ്ക്കുകയാണ്. ഇവര്‍ക്ക് എന്തോ ഒളിയ്ക്കാനുണ്ടെന്നാണ് അവരുടെ പ്രവര്‍ത്തനങ്ങള്‍ തെളിയിക്കുന്നതെന്നും കമ്മീഷന്‍ ആരോപിച്ചു.

സമ്മര്‍ദ്ദം
പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തി സോളാര്‍ കമ്മീഷനെ സമ്മര്‍ദ്ദത്തിലാക്കാനും ശ്രമങ്ങള്‍ നടക്കുന്നതായി ജസ്റ്റിസ് ശിവരാജന്‍ ആരോപിയ്ക്കുന്നുണ്ട്.












Click it and Unblock the Notifications