Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജു രാധാകൃഷ്ണന്റെ സിഡി ലഭിച്ചില്ല; രേഖകള്‍ മാത്രം

കൊയമ്പത്തൂര്‍: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവരുടെ ലൈംഗിക ദൃശ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന സിഡി കണ്ടെടുക്കാനായി കൊയമ്പത്തൂരിലെത്തിയ സോളാര്‍ കമ്മീഷന്‍ സംഘം ചില രേഖകളുമായി മടങ്ങി. ബിജു രാധാകൃഷ്ണന്‍ ആരോപിച്ചതുപോലെ ഏതെങ്കിലും സിഡി കണ്ടെടുക്കാന്‍ പോലീസ് സംഘത്തിന് കഴിഞ്ഞില്ല.

കൊയമ്പത്തൂരിലെ ശെല്‍വപുരത്തെ സെല്‍വി എന്നയാളുടെ വീട്ടില്‍ സിഡി സൂക്ഷിച്ചിട്ടുണ്ടെന്ന ബിജുവിന്റെ മൊഴി പ്രകാരം പോലീസ് ഇവിടെ തെരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെടുക്കാനായില്ല. സെല്‍വിയുടെ ബന്ധു ചന്ദ്രന്റെ കൈയ്യില്‍ സൂക്ഷിക്കാന്‍ ഏല്‍പിച്ചിരുന്ന ചില രേഖകളാണ് പോലീസ് സംഘത്തിന് കൈമാറിയതായാണ് വിവരം.

biju-radhakrishnan

സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട് ഉന്നതരുടെ പേരുകളുള്ള ചില രേഖകളാണ് കൈമാറിയതെന്ന് പറയപ്പെടുന്നു. സോളാര്‍ കേസില്‍ ഇത് ഏതെങ്കിലും തരത്തില്‍ പ്രാധാന്യമുള്ളതാണോയെന്ന് വ്യക്തമല്ല. ഉന്നതരുടെ ലൈംഗിക ദൃശ്യങ്ങളുള്ള സിഡി ഉണ്ടെന്നത് ബിജു രാധാകൃഷ്ണന്റെ കള്ളമാണെന്നാണ് പോലീസിന് ലഭിക്കുന്ന സൂചന.

കേസിനെ വഴിതിരിച്ചുവിടാന്‍ ബിജുവും അഭിഷാഷകനും ചേര്‍ന്നൊരുക്കിയ നാടകമായിരുന്നു കൊയമ്പത്തൂരിലേക്കുള്ള യാത്രയെന്നും പറയപ്പെടുന്നുണ്ട്. ബിജു രാധാകൃഷ്ണന്‍ ഒരു സിഡിയും കേരളത്തിലേക്ക് കൊണ്ടുവരില്ലെന്ന് നേരത്തെ സരിത എസ് നായര്‍ വ്യക്തമാക്കിയിരുന്നു. അത്തരത്തിലുള്ള ഒരു സിഡി ഇല്ലെന്നും അതുകൊണ്ടുതന്നെ ബിജുവിന് സിഡി കൊണ്ടുവരാന്‍ കഴിയില്ലെന്നുമാണ് സരിതയുടെ വാദം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+