കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോളാര്‍; കോണ്‍ഗ്രസ് വാദങ്ങള്‍ പൊളിയുന്നു; എല്ലാം അന്വേഷണ പരിധിയിലുള്ളത്

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: സോളാര്‍ കേസില്‍ അന്വേഷണ കമ്മീഷന്‍ പരിധിവിട്ടെന്ന യുഡിഎഫ് വാദം പൊളിയുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലേതായി പറഞ്ഞ എല്ലാ കമ്മീഷന്റെ അന്വേഷണ പരിധിയില്‍ ഉണ്ടായിരുന്നു. യുഡിഎഫ് സര്‍ക്കാര്‍ അംഗീകരിച്ച ടേസ് ഓഫ് റഫറന്‍സില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുമുണ്ട്.

ലോക ബൗളര്‍മാര്‍ക്ക് വെല്ലുവിളി വിരാട് കോലിയെന്ന് പാക് താരം ആമിര്‍
അതേസമയം, സരിതയുടെ കത്ത് അന്വേഷണ പരിധിയില്‍ വന്നേക്കില്ല. എന്നാല്‍, മറ്റേതെങ്കിലും വിഷയത്തിന്റെ ഉപവിഭാഗമായി കത്ത് ഉള്‍പ്പെട്ടേക്കുമെന്നും പറയപ്പെടുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിനെ പരിധിയില്‍നിന്നും ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും അന്ന് പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പ് മൂലം അത് നടന്നില്ല. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന് സോളാര്‍ തട്ടിപ്പിലെ പങ്ക്, ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുഖ്യമന്ത്രിയെ സഹായിച്ചെന്ന ആരോപണം, സരിതയും ബിജു രാധാകൃഷ്ണനുമായി ഇവര്‍ക്കുള്ള ബന്ധം, മന്ത്രിമാര്‍, എംഎല്‍എമാര്‍, എംപിമാര്‍ എന്നിവരുമായി സരിതയ്ക്കുള്ള ബന്ധം, കേസ് അട്ടിമറിക്കാന്‍ പ്രത്യേക അന്വേഷണ സംഘം ശ്രമിച്ചുവെന്ന പരാതി എന്നിവയെല്ലാം കമ്മീഷന്റെ അന്വേഷണ പരിധിയിലുള്ളതാണ്.

saritha

ഇക്കാര്യം മുന്‍ സര്‍ക്കാരിന്റെ ഉത്തരവില്‍ വ്യക്തമാണെന്ന് ഉത്തരവുള്‍പ്പെടെ മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഏതൊക്കെ അന്വേഷിക്കുണമെന്ന് കമ്മീഷന്‍ തീരുമാനിച്ചത് സര്‍ക്കാരിന്റെ കൂടി വാദം കേട്ടിട്ടായിരുന്നു. 2014 നവംബര്‍ ഏഴിന് കമ്മീഷന്‍ പുറത്തിറക്കിയ ഉത്തരവില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ കമ്മീഷന്‍ അന്വേഷണ പരിധി ലംഘിച്ചെന്ന യുഡിഎഫ് വാദം നില്‍നില്‍ക്കില്ല. കത്ത് സംബന്ധിച്ച് സരിത പുതിയ പരാതി നല്‍കിയതോടെ ഇക്കാര്യത്തില്‍ സര്‍ക്കാരിന് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും.


English summary
kerala solar commission terms of reference
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X