Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉമ്മൻചാണ്ടിക്ക് നാളെ നിർണായകം.. സോളാർ കേസിൽ റിപ്പോർട്ട് സമർപ്പിക്കും.. ആകാംഷയിൽ കേരളം

തിരുവനന്തപുരം: ഏറെ കോളിളക്കങ്ങള്‍ സൃഷ്ടിച്ച സോളാര്‍ കേസിലെ അന്വേഷണ റിപ്പോര്‍ട്ട് സോളാര്‍ കമ്മീഷന്‍ നാളെ മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും. അന്വേഷണം തുടങ്ങി നാല് വര്‍ഷത്തിന് ശേഷമാണ് ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ സോളാര്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനൊരുങ്ങുന്നത്. വൈകിട്ട് മൂന്ന് മണിക്കാണ് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. ഈ മാസം 27ന് കമ്മീഷന്റെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന കേസിലെ റിപ്പോര്‍ട്ടിനെ കേരളം ആകാംഷയോടെയാണ് ഉറ്റുനോക്കുന്നത്.

SOLAR

സരിത എസ് നായരുടേയും ബിജു രാധാകൃഷ്ണന്റേയും ഉടമസ്ഥതയിലുള്ള ടീം സോളാര്‍ എന്ന കമ്പനി സംസ്ഥാനത്ത് സൗരോര്‍ജ്ജ സംവിധാനങ്ങള്‍ സ്ഥാപിക്കാമെന്ന് വാഗ്ദാനം നടത്തി ലക്ഷങ്ങള്‍ തട്ടിപ്പ് നടത്തിയെന്നതാണ് കേസ്. ഉമ്മന്‍ചാണ്ടിയുടെ ഓഫീസില്‍ നിന്നടക്കം ഇതിന് സഹായം ലഭിച്ചിട്ടുണ്ട് എന്നാണ് ആരോപണം.കേസുമായി ബന്ധപ്പെട്ട് ഉമ്മന്‍ ചാണ്ടിയില്‍ നിന്നും സോളാര്‍ കമ്മീഷന്‍ മൊഴിയെടുത്തിരുന്നു. റിപ്പോര്‍ട്ട് പരിശോധനിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കണമോ തള്ളണമോ എന്ന കാര്യം സര്‍ക്കാര്‍ തീരുമാനിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+