ഹാജരാക്കാന്‍ സരിത തയ്യാറായിലെങ്കില്‍ അടുത്തത് അറസ്റ്റ് വാറന്റ്
കൊച്ചി: സോളാര്‍ കേസ് സരിതയ്ക്ക് നേരെ തിരിയുന്നു. കേസുമായി ബന്ധപ്പെട്ട് ഡിജിറ്റല്‍ തെളിവുകള്‍ കൈമാറിയ സാഹചര്യത്തില്‍ വിശദീകരണം നല്‍കാന്‍ സരിത ഹാജരാകാന്‍ തയ്യാറാകാത്തത്തില്‍ അടുത്തതായി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാനാണ് കമ്മീഷന്റെ നീക്കം.
തിങ്കളാഴ്ചായാണ് സരിതയോട് കമ്മീഷന് മുമ്പാകെ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നത്. കഴിഞ്ഞ രണ്ടു തവണ ഹാജരാകാതത്തില്‍ കമ്മീഷന്‍ രൂക്ഷമായി വിമര്‍ശിച്ചു. തിങ്കളാഴ്ച ഹാജരാകാന്‍ കഴിയില്ലെന്നും കുറച്ച് കൂടി സമയം അനുവദിക്കണമെന്നും പറഞ്ഞ് സരിത സമര്‍പ്പിച്ച അപേക്ഷ സോളാര്‍ കമ്മീഷന്‍ തള്ളുകയാണ് ചെയ്തത്.

നിലവില്‍ കൈമാറിയ ഡിജിറ്റല്‍ തെളിവുകള്‍ക്ക് വിശദീകരണം നല്‍കുവാന്‍ സരിത കമ്മീഷനില്‍ ഹാജരാകാതെ ഒഴിഞ്ഞുമാറുകയാണ്. ഈ സാഹചര്യത്തിലാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുമെന്ന് കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.












Click it and Unblock the Notifications