ഉമ്മന്‍ചാണ്ടിയുടെ മാനനഷ്ടക്കേസ്; വിഎസിന്റെ കോടതി ചെലവ് ഉമ്മന്‍ചാണ്ടി വഹിക്കണമെന്ന് ജില്ലാ കോടതി
തിരുവനന്തപുരം: മാനനഷ്ടക്കേസില്‍ മുതിര്‍ന്ന സി പി ഐ എം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കോടതി ചെലവ് നല്‍കണമെന്ന് തിരുവനന്തപുരം ജില്ലാ കോടതിയുടെ ഉത്തരവ്. ഉമ്മന്‍ ചാണ്ടിക്ക് അനുകൂലമായ സബ് കോടതി വിധി അസ്ഥിരപ്പെടുത്തിയ ഉത്തരവിലാണ് വി എസ് അച്യുതാനന്ദന് കോടതിച്ചെലവ് നല്കാന് ഉമ്മന്‍ ചാണ്ടിയോട് നിര്‍ദേശിച്ച് ഉത്തരവിട്ടിരിക്കുന്നത്.
നേരത്തെ വി എസ് അച്യുതാനന്ദന് എതിരെ ഉമ്മന്‍ ചാണ്ടി നല്കിയ മാനനഷ്ട കേസില്‍ സബ് കോടതി അനുകൂല വിധി പുറപ്പെടുവിക്കുകയും വി എസ് അച്യുതാനന്ദന് ഉമ്മന്‍ ചാണ്ടിക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും വിധിച്ചിരുന്നു. ഈ വിധിക്ക് എതിരെയാണ് വി എസ് അച്യുതാനന്ദന് ജില്ലാ കോടതിയില്‍ അപ്പീല്‍ നല്‍കിയത്. വി എസിന്റെ അപ്പീല്‍ പരിഗണിച്ച ജില്ലാ കോടതി, സബ് കോടതി വിധി അസ്ഥിരപ്പെടുത്തുകയായിരുന്നു.

ഈ വിധി പകര്‍പ്പിലാണ് വി എസ് അച്യുതാനന്ദന്റെ കോടതി ചെലവും ഉമ്മന്‍ ചാണ്ടി വഹിക്കണം എന്ന് ഉത്തരവിട്ടിരിക്കുന്നത്. 2013 ജൂലൈ ആറിനാണ് കേസിനാസ്പദമായ സംഭവം. സോളാര്‍ കമ്പനിയുടെ പിറകില്‍ ഉമ്മന്‍ ചാണ്ടിയാണെന്നും, സരിതാ നായരെ മുന്നില്‍ നിര്‍ത്തി ഉമ്മന്‍ ചാണ്ടി കോടികള്‍ തട്ടിയെന്നും ആയിരുന്നു വി എസ് അച്യുതാനന്ദന് ആരോപിച്ചത്. ഈ ആരോപണത്തിന് എതിരെ ആണ് ഉമ്മന്‍ ചാണ്ടി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.

പിന്നീട് അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ കോടതിയില്‍ തെളിയിക്കാന്‍ വി എസ് അച്യുതാനന്ദന് സാധിക്കാതെ വന്നു. ഇതോടെയാണ് പത്ത് ലക്ഷം രൂപ ഉമ്മന്‍ചാണ്ടിക്ക് നഷ്ടപരിഹാരം നല്കണംം എന്ന് സബ് കോടതി വിധിച്ചത്. ന്നാല് അഭിമുഖത്തിന്റെ ശരിപ്പകര്‍പ്പ് കോടതിയില്‍ ഹാജരാക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് സാധിച്ചിരുന്നില്ല. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വിശ്രമത്തിലായതിനാല്‍ വി എസിനും കോടതിയിലെത്തി തന്റെ നിലപാട് പറയാന്‍ കഴിഞ്ഞിരുന്നില്ല.

വി എസിന് വേണ്ടി സീനിയര്‍ അഭിഭാഷകനായ അഡ്വ. വി എസ്. ഭാസുരേന്ദ്രന് നായര്‍, അഭിഭാഷകരായ ദില്‍ മോഹന്‍, പ്രശാന്ത് പൈ. ബി എന്നിവരാണ് ഹാജരായിരുന്നത്. 2014 ല്‍ ആണ് ഉമ്മന്‍ ചാണ്ടി വി എസ് അച്യുതാനന്ദന് എതിരെ കേസ് നല്‍കുന്നത്. അപകീര്‍ത്തികരമായ പ്രസ്താവന പിന്‍വലിച്ച മാപ്പ് പറഞ്ഞില്ലെങ്കില്‍ ഒരു കോടിരൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടി ആദ്യം വി എസിന് നോട്ടീസയച്ചു.

എന്നാല്‍ ഇതിന് വി എസ് നല്കിയ മറുപടി തൃപ്തികരമല്ലാത്തതിനാല്‍ ഉമ്മന്‍ചാണ്ടി 2014 ല്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ കോടതിയില്‍ മാനനഷ്ടകേസ് ഫയല്‍ ചെയ്യുകയായിരുന്നു. കേസില്‍ 2019 ല്‍ ഉമ്മന്‍ചാണ്ടി കോടതിയില്‍ നേരിട്ട് ഹാജരായി മൊഴി നല്‍കിയിരുന്നു. സാക്ഷി വിസ്താരത്തിനൊടുവില്‍ ഉമ്മന്‍ചാണ്ടിയെ ജനമധ്യത്തില്‍ അഴിമതിക്കാരനായി ചിത്രീകരിക്കാന്‍ വ്യാജ പ്രചാരണം നടത്തി എന്ന വാദം കോടതി അംഗീകരിച്ചു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications