കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ ദശകത്തിലെ ആദ്യം, ഇനി അയനാന്ത സൂര്യഗ്രഹണത്തിന് 2031 വരെ കാക്കണം, കേരളത്തില്‍ ഭാഗികം!!

Google Oneindia Malayalam News

തിരുവനന്തപുരം: ഈ ദശകത്തിലെ ആദ്യ സൂര്യഗ്രഹണമാണ് ഇന്ന് ദൃശ്യമാകുക. ഉത്തരേന്ത്യയില്‍ ഉള്‍പ്പെടെ മൂന്ന് മണിക്കൂര്‍ നാളുന്ന വലയ ഗ്രഹണമാണെങ്കിലും കേരളത്തില്‍ ഭാഗികമാണ്. തിരുവനന്തപുരത്ത് ഉച്ചയ്ക്ക് ഒന്നേകാല്‍ വരെ കാണാന്‍ കഴിഞ്ഞിരുന്നു. മഴക്കാലമായത് കൊണ്ട് മേഘങ്ങള്‍ ദൃശ്യങ്ങള്‍ മറച്ചിരുന്നു. ഈ സൂര്യഗ്രഹണം ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത മൂലം അപൂര്‍വവും ഏറെ ശ്രദ്ധേയവുമാണ്. ജൂണ്‍ 21 ഉത്തര അയനാന്ത ദിനമാണ്. സൂര്യന്‍ ഈ സമയത്താണ് ഏറ്റവും വടക്കുഭാഗത്തായി കാണപ്പെടുക. അയനാന്ത ദിനത്തിലുള്ള ഇതുപോലൊരു സൂര്യഗ്രഹണത്തിന് ഇനി 2031 ജൂണ്‍ 21 വരെ കാത്തിരിക്കണം.

1

ജൂണ്‍ 21 കേരളത്തെ സംബന്ധിച്ചിടത്തോളം തിരുവാതിരം ഞാറ്റുവേല ആരംഭിക്കുന്ന ദിവസം കൂടിയായിരുന്നു ഇത്. രാജ്യാന്തര യോഗാ ദിനവും അന്ന് തന്നെയാണ്. വലയ ഗ്രഹണത്തിന്റെ പൂര്‍ണത ഇത്തവണ കേരളത്തില്‍ ദൃശ്യമായല്ല. എന്നാല്‍ വടക്കേ ഇന്ത്യയുടെ ചില ഭാഗങ്ങളില്‍ ഏതാനും സെക്കന്‍ഡ് സമയം ഈ ഗ്രഹണം അതിന്റെ പൂര്‍ണതയില്‍ ദൃശ്യമാണ്. ആഫ്രിക്ക, ഏഷ്യ, എന്നീ വന്‍കരകളിലായി പതിനാളോം രാജ്യങ്ങളില്‍ പൂര്‍ണമായോ ഭാഗികമായോ ഗ്രഹണം ദൃശ്യമാണ്. ഈ ഗ്രഹണത്തിന്റെ പൂര്‍ണതയുടെ പരമാവധി ദൈര്‍ഘ്യം ഏതാണ്ട് ഒരു മിനുട്ടും ഇരുപത് സെക്കന്‍ഡും മാത്രമാണ്.

Recommended Video

cmsvideo
Surender Modi-Rahul Gandhi takes a jibe at PM over Ladakh standoff with China | Oneindia Malayalam

കേരളത്തില്‍ ഗ്രഹണം ശരാശരി 33 ശതമാനം ആയിരിക്കും. വടക്കന്‍ കേരളത്തില്‍ താരതമ്യേന കൂടുതല്‍ സമയവും തെക്കന്‍ കേരളത്തില്‍ കുറഞ്ഞ സമയവും ആയിരിക്കും ഗ്രഹണം. കൊറോണ കാലമായതിനാല്‍ ഗ്രഹണ നിരീക്ഷണത്തിന് പ്രത്യേക ശ്രദ്ധ ആവശ്യമാണെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നു. നിരീക്ഷണ ഉപകരണങ്ങള്‍ അണുവിമുക്തമാക്കിയും സാമൂഹിക അകലം പാലിച്ചും മാസ്‌ക് ധരിച്ചും വേണം നിരീക്ഷണം നടത്തേണ്ടിരുന്നത്. അതേസമയം ഇന്ത്യയില്‍ ഹിമാചല്‍ പ്രദേശ്, ഹരിയാന സംസ്ഥാനങ്ങളില്‍ സൂര്യഗ്രഹണം പൂര്‍ണമായും കാണാനായി മോതിരവളയ രൂപത്തിലാണ് കാണാനായത്.

കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ 10.05നും 10.10നും ഇടയിലാണ് ഗ്രഹണം ആരംഭിച്ചത്. ഒന്നരയ്ക്ക് മുമ്പായി ഗ്രഹണം അവസാനിക്കുകയുംചെയ്തു. വലയ സൂര്യഗ്രഹണ സമയമായതിനാല്‍ ചന്ദ്രന്‍ ഭൂമിയില്‍ നിന്ന് പതിവിലും അല്‍പം അകലെയാണ് ഉണ്ടാവുക. ഈ സമയത്ത് ചന്ദ്രനെ സൂര്യനേക്കാള്‍ വളരെ ചെറുതായി കാണപ്പെടുന്നു. ഇത് കാരണം സൂര്യന്‍ പൂര്‍ണമായും മറയില്ല. ചുരുങ്ങുയി സമയത്തേക്ക് ആകാശത്ത് തീയുടെ ഒരു മോതിരം പോലെയാണ് സൂര്യനെ കാണുക. ഇങ്ങനെയാണ് കേരളത്തില്‍ ദൃശ്യമായതും.

English summary
solar eclipse 2020: kerala witness partial solar eclipse
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X