കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നൂറ്റാണ്ടിലെ രണ്ടാമത്തെ വലയസൂര്യഗ്രഹണം കണ്ട് കേരളം; ഗ്രഹണം 11.10 വരെ നീളും

Google Oneindia Malayalam News

Recommended Video

cmsvideo
    Solar Eclipse Seen Across India | Oneindia Malayalam

    തിരുവനന്തപുരം: വലയ സൂര്യഗ്രഹണം കാണാൻ തയ്യാറെടുത്ത് ലോകം.വ്യാഴാഴ്ച്ച രാവിലെ എട്ട് മണിക്ക് ആരംഭിക്കുന്ന ഗ്രഹണം 11.15 വരെ നീളും. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കാസർഗോഡ് ചെറുവത്തൂരിലെ കടാങ്കോട്ടാണ് വലയ സൂര്യഗ്രഹണം ആദ്യം ദൃശ്യമാവുക. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ വലയ സൂര്യഗ്രഹണവും മറ്റു ജില്ലകളിൽ ഭാഗിയ ഗ്രഹണവുമാണ് ദൃശ്യമാവുക.

    രാവിലെ എട്ടിന് ആരംഭിക്കുന്ന ഗ്രഹണം ഒന്‍പതരയോടെ പാരമ്യത്തിലെത്തും. സൗദി അറേബ്യ, ഖത്തര്‍, യുഎഇ, ശ്രീലങ്ക, മലേഷ്യ, ഇന്തോനീഷ്യ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളിലൂടെയാണ് ഗ്രഹണ പാത കടന്നു പോകുന്നത്.

    വലയ സൂര്യഗ്രഹണ വാർത്തകളെ കുറിച്ചുള്ള തത്സമയ വാര്‍ത്തകള്‍ക്കായി വണ്‍ഇന്ത്യയോടോപ്പം ചേരൂ..

    Newest First Oldest First
    11:14 AM, 26 Dec

    പൂര്‍ണ വലയ സൂര്യഗ്രഹണമെന്ന നൂറ്റാണ്ടിലെ പ്രപഞ്ച അത്ഭുതം കാണാനാകാത്തതിന്‍റെ നിരാശ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ സജ്ജീകരണങ്ങളുമായി സൂര്യഗ്രഹണം കാണാന്‍ ഒരുങ്ങിയെങ്കിലും ദില്ലിയിലെ മേഘാവൃതമായ അന്തരീക്ഷം കാരണം സൂര്യനെ കാണാനായില്ലെന്ന് മോദി ട്വീറ്റ് ചെയ്തു. എന്നാല്‍ കോഴിക്കോട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ വലയസൂര്യ ഗ്രഹണം ലൈവ് സ്ട്രീമിലൂടെ കാണാന്‍ സാധിച്ചെന്നും ട്വീറ്റില്‍ മോദി കുറിച്ചു.
    11:02 AM, 26 Dec

    പതിനൊന്നരയോടെ കേരളത്തിലെ സൂര്യഗ്രഹണം പൂര്‍ത്തിയാവും
    10:43 AM, 26 Dec

    നാല് മണിക്കൂര്‍ അടച്ചിട്ട ശബരിമല 12 മണിയോടെ തുറക്കും
    10:27 AM, 26 Dec

    ഗ്രഹണ സമയത്ത് സൂര്യനെ നേരിട്ടു നോക്കുന്നത് കാഴ്ചശക്തി കുറയ്ക്കുവാൻ കാരണമായേക്കും
    10:04 AM, 26 Dec

    വലയ ഗ്രഹണം ദൃശ്യമായത് 9.24 ഓടെ
    10:03 AM, 26 Dec

    തെക്കന്‍ കേരളത്തില്‍ ഭാഗിക ഗ്രഹണം
    10:00 AM, 26 Dec

    കേരളത്തില്‍ വലയ സൂര്യഗ്രഹണം കണ്ട് തുടങ്ങിയത് 8.4 മുതല്‍
    9:47 AM, 26 Dec

    അഞ്ചുമുതല്‍ 10 സെക്കന്‍ഡ് വരെ മാത്രമെ സോളാര്‍ ഫില്‍റ്ററുകള്‍ ഉപോയിഗിച്ചും സൂര്യനെ തുടര്‍ച്ചയായി വീക്ഷിക്കാന്‍ പാടുള്ളു
    9:34 AM, 26 Dec

    ദില്ലിയില്‍ നിന്നുള്ള സൂര്യഗ്രഹണ ദൃശ്യം
    9:32 AM, 26 Dec

    സൗദി അറേബ്യ മുതൽ പടിഞ്ഞാറൻ ശാന്തസമുദ്രത്തിലെ ഗുവാം വരെയുള്ള പ്രദേശങ്ങളിലാണ് വലയ സൂര്യഗ്രഹണം ദൃശ്യമാകുന്നത്
    9:09 AM, 26 Dec

    യുഎഇയില്‍ നിന്നുള്ള സൂര്യഗ്രഹണ ദൃശ്യം
    9:06 AM, 26 Dec

    അന്ധവിശ്വാസങ്ങള്‍ക്കെതിരെ ബാലസംഘത്തിന്‍റെ സൂര്യോത്സവം
    9:05 AM, 26 Dec

    സൂര്യഗ്രഹണത്തെ തുടര്‍ന്ന് കാസര്‍കോഡ് ബസ് സര്‍വ്വീസ് നിര്‍ത്തിവെച്ചു
    9:02 AM, 26 Dec

    ഇനിയൊരു വലയ സൂര്യഗ്രഹണം കാണാന്‍ 2031 മേയ് 21 വരെ കാത്തിരിക്കണം. അപ്പോള്‍ മധ്യകേരളത്തിലായിരിക്കും ഗൃഹണങ്ങള്‍ പൂര്‍ണ്ണമായി കാണുക
    8:56 AM, 26 Dec

    സൂര്യഗ്രഹണം കാണാന്‍ വിദ്യാഭ്യാസ മന്ത്രി പ്രൊ.രവീന്ദ്രനാഥും
    8:54 AM, 26 Dec

    ചെന്നൈയില്‍ നിന്നുള്ള സൂര്യഗ്രഹണ ദൃശ്യം
    8:45 AM, 26 Dec

    വയനാട്ടില്‍ മേഘം ദൃശ്യം മറച്ചു. ദൃശ്യം കാണാനാവുന്നില്ല
    8:23 AM, 26 Dec

    സൂര്യ പ്രകാശം മൂലമുള്ള ചന്ദ്രന്റെ നിഴൽ പതിക്കുന്ന മേഖലകളിലും അതിന് ചുറ്റുമുള്ള കുറച്ച് പ്രദേശങ്ങളിലും മാത്രമാണ് ഗ്രഹണം കാണാന്‍ കഴിയുക
    8:21 AM, 26 Dec

    കൊച്ചിയില്‍ നിന്നുള്ള സൂര്യഗ്രഹണ ദൃശ്യം
    8:09 AM, 26 Dec

    ഗ്രഹണം ദൃശ്യമായി തുടങ്ങി
    8:09 AM, 26 Dec

    ചന്ദ്രൻ സൂര്യനും ഭൂമിയ്ക്കും ഇടയിൽ വരുമ്പോൾ സൂര്യൻ പൂർണമായോ ഭാഗികമായോ മറയുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. നഗ്ന നേത്രങ്ങൾ കൊണ്ട് ഗ്രഹണം കാണരുത്., മൊബൈൽ ഫോൺ ഉപയോഗിച്ച് സൂര്യഗ്രഹണത്തിന്റെ ചിത്രങ്ങളോ വീഡിയോയോ പകർത്താൻ ശ്രമിക്കുന്നത് അപകടമാണ്.
    8:04 AM, 26 Dec

    വലയ സൂര്യഗ്രഹണം കാണാൻ വിപുലമായ ഒരുക്കങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞരും നിരീക്ഷകരും കേരളത്തിൽ എത്തുന്നുണ്ട്. ഗ്രഹണം കാണാൻ സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം 4 ഇടങ്ങളിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് പൊതുജനങ്ങൾക്കായുള്ള പ്രധാന നിരീക്ഷണ കേന്ദ്രം.
    7:56 AM, 26 Dec

    വലയ സൂര്യഗ്രഹണത്തെ തുടര്‍ന്ന് ശബരിമല നട അടച്ചു
    7:54 AM, 26 Dec

    വലയ സൂര്യഗ്രഹണം കാണാൻ വിപുലമായ ഒരുക്കങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞരും നിരീക്ഷകരും കേരളത്തിൽ എത്തുന്നുണ്ട്. ഗ്രഹണം കാണാൻ സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം 4 ഇടങ്ങളിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് പൊതുജനങ്ങൾക്കായുള്ള പ്രധാന നിരീക്ഷണ കേന്ദ്രം.
    7:54 AM, 26 Dec

    9.26 മുതൽ 9.30 വരെയാകും ഗ്രഹണം ഏറ്റവും പാരമ്യത്തിലെത്തുക.
    7:53 AM, 26 Dec

    കേരളത്തെ കൂടാതെ തെക്കൻ കർണാടകയിലും മധ്യ തമിഴ്നാട്ടിലും വലയ സൂര്യഗ്രഹണം കാണാനാകും. തിരുപ്പൂർ, ദിണ്ഡിഗൽ, കോയമ്പത്തൂർ, തിരുച്ചി, കോഴിക്കോട്, മംഗളൂരു എന്നീ സ്ഥലങ്ങളിൽ നിന്നാണ് ഗ്രഹണം ഏറ്റവും നന്നായി ദൃശ്യമാവുക എന്നാണ് വിവിധ ഏജൻസികൾ വ്യക്തമാക്കുന്നത്

     kerala
    English summary
    solar eclipse live updates
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X