ഇന്ന് സൂര്യഗ്രഹണം; ആകാശത്ത് 'റിങ് ഓഫ് ഫയർ'ദൃശ്യമാകും..ഇന്ത്യയിൽ കാണുമോ? അറിയാം
ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം ഇന്ന് ദൃശ്യമാകും. ഇന്ത്യൻ സമയം വൈകുന്നേരം 3:26-ന് ആരംഭിച്ച് രാത്രി 7:58 വരെ, ആകെ 4 മണിക്കൂറും 32 മിനിറ്റാണ് ഗ്രഹണം നീളുക. സൂര്യനും ഭൂമിക്കും ഇടയിൽ ചന്ദ്രൻ നേർരേഖയിൽ വരുമ്പോൾ സൂര്യപ്രകാശത്തെ ഭാഗികമായോ പൂർണ്ണമായോ മറയ്ക്കുന്നതാണ് സൂര്യഗ്രഹണം. ഇത് ഭൂമിയിൽ നിഴൽ വീഴ്ത്തി ചിലയിടങ്ങളിൽ സൂര്യനെ മറയ്ക്കുന്നു. ഏകദേശം ആറുമാസത്തിലൊരിക്കൽ അമാവാസി ദിനങ്ങളിലാണ് ഈ പ്രതിഭാസം സംഭവിക്കുന്നത്.
ഇന്ന് വലയ ഗ്രഹണമാണ്. ചന്ദ്രൻ സൂര്യന്റെ മധ്യഭാഗം മറയ്ക്കുമ്പോൾ, പുറം അരികുകൾ ഒരു തിളക്കമുള്ള 'അഗ്നിവലയം' പോലെ കാണപ്പെടാറുണ്ട്. ചന്ദ്രൻ വലുപ്പം കുറഞ്ഞതിനാൽ സൂര്യന് മുന്നിൽ ഈ 'അഗ്നിവലയം' ഉണ്ടാക്കി മറയ്ക്കുമ്പോഴാണ് ഇതിനെ വലയ സൂര്യഗ്രഹണം എന്ന് പറയുന്നത്.. ഇത് 'റിംഗ് ഓഫ് ഫയർ' എന്നാണ് അറിയപ്പെടുക. പൂർണഗ്രഹണം മൂന്ന് മിനിറ്റിൽ താഴെ മാത്രം നീളുമ്പോൾ വലയഗ്രഹണത്തിന് ഇതിനേക്കാൾ സമയദൈർഘ്യം ഉണ്ടാകും. പൂര്‍ണതയില്‍ 2 മിനിറ്റ് 20 സെക്കൻഡ് വരെ ഗ്രഹണം നീണ്ടുനില്‍ക്കുകയും ചെയ്യും.

ഇന്നത്തെ ഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകില്ല. ദക്ഷിണാഫ്രിക്ക, സിംബാബ്വെ, ബോട്സ്വാന, നമീബിയ, മൗറീഷ്യസ്, ടാൻസാനിയ, അർജന്റീന, അന്റാർട്ടിക്ക, തെക്കൻ തെക്കേ അമേരിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിലാണ് ഈ ആകാശ വിസ്മയം കാണാൻ സാധിക്കുക.
ഗ്രഹണത്തിന്റെ തീവ്രമായ ഘട്ടം വൈകുന്നേരം വൈകീട്ട് 5:13 Pനും 6:11 നും ഇടയിലാണ് നടക്കുക. ഇടയിലാണ്.
സൂര്യന്റെ പുറം അന്തരീക്ഷമായ 'കൊറോണയെ' പഠിക്കാൻ ഗ്രഹണങ്ങൾ അവസരമൊരുക്കുന്നു. തീവ്രപ്രകാശത്തിൽ സാധാരണ കൊറോണ വ്യക്തമല്ല, എന്നാൽ ഗ്രഹണസമയത്ത് ഇത് നിരീക്ഷിക്കാം. സൗര കാന്തികക്ഷേത്രങ്ങൾ, സൗരജ്വാലകൾ, കൊറോണൽ മാസ് എജക്ഷനുകൾ (CMEs) തുടങ്ങിയ സൂര്യന്റെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും ഗ്രഹണങ്ങൾ സഹായിക്കും.
ഇ എസ് എയുടെ സോളാർ ഓർബിറ്റർ, നാസയുടെ പാർക്കർ സോളാർ പ്രോബ് തുടങ്ങിയ ബഹിരാകാശ ദൗത്യങ്ങളിലെ ഉപകരണങ്ങൾ കാലിബ്രേറ്റ് ചെയ്യാനും ഗ്രഹണം ഉപയോഗപ്പെടുത്തുന്നുതാപനില, അന്തരീക്ഷ മർദ്ദം, പ്രകാശക്കുറവ് മൃഗങ്ങളെ ബാധിക്കുന്നത് എങ്ങനെ എന്നിവയും ഈ സമയത്ത് ഗവേഷകർ പഠിക്കും. ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്കുള്ള ദൂരം സംബന്ധിച്ച കണക്കുകൾ കൂടുതൽ കൃത്യമാക്കാനും ഈ വലയ ഗ്രഹണ ഘട്ടം സഹായകമാകും.












Click it and Unblock the Notifications