Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ സൂര്യവലയം ദൃശ്യമായി, കാഴ്ച ഭീതിയുണര്‍ത്തി, എന്താണ് സൂര്യ വലയം?

തിരുവനന്തപുരം: ആകാശ കാഴ്ചയില്‍ വിരുന്നൊരുക്കി സൂര്യ വലയം. കേരളത്തില്‍ പലയിടത്തും തമിഴ്‌നാട്ടിലും കഴിഞ്ഞ ദിവസം സൂര്യന് ചുറ്റും വലയം പ്രത്യക്ഷപ്പെട്ടിരുന്നു. ഈ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിയ്ക്കുകയും ചെയ്തിരുന്നു.

കോഴിക്കോട്, പാലക്കാട്, മലപ്പുറം, ആലപ്പുഴ തുടങ്ങിയ ജില്ലകളിലാണ് സൂര്യവലയം ദൃശ്യമായത്. അന്തപീക്ഷത്തില്‍ ഈര്‍പ്പത്തിന്റെ അളവ് ക്രമാതീതമായി ഉയരുമ്പോഴാണ് സൂര്യ വലയം അഥവാ സോളാര്‍ ഹാലോ രൂപപ്പെടുന്നത്. അത്യപൂര്‍വ്വമല്ലെങ്കിലും ഇപ്പോള്‍ സൂര്യന് ചുറ്റും വലയം പ്രത്യക്ഷപ്പെട്ടതിന് ഒരു കാരണമുണ്ട്. എന്താണെന്ന് അറിയണോ?

സൂര്യ വലയത്തിന് പിന്നില്‍

സൂര്യ വലയത്തിന് പിന്നില്‍

തമിഴ്‌നാട്ടിലും ലക്ഷദ്വീപിലും രൂപപ്പെട്ട അന്തിരീക്ഷ ചുഴിയാണ് സൂര്യ വലയത്തിന് പിന്നിലെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. കൂടുതല്‍ ഐസ് കണങ്ങള്‍ അടങ്ങിയ മേഘങ്ങള്‍ സൂര്യന് താഴെ വരുമ്പോഴാണ് ഈ കാഴ്ചയുണ്ടാകുന്നത്.

കേരളത്തില്‍

കേരളത്തില്‍

കോഴിക്കോട്, പാലക്കാട്, മലപ്പുറം, ആലപ്പുഴ തുടങ്ങിയ ജില്ലകളിലാണ് സൂര്യവലയം ദൃശ്യമായത്.

അന്തരീക്ഷച്ചുഴി

അന്തരീക്ഷച്ചുഴി

കഴിഞ്ഞ ദിവസമാണ് തമിഴ്‌നാടിന്റെ ഉള്‍മേഖലകളിലും ലക്ഷദ്വീപിന് മുകളിലും അന്തരീക്ഷ ചുഴി രൂപ്പെട്ടത്. ഭൂമിയില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ മുകളിലാണ് അന്തരീക്ഷചുഴി കാണപ്പെട്ടത്.

ഈര്‍പ്പത്തിന്റെ അളവ് കൂടി

ഈര്‍പ്പത്തിന്റെ അളവ് കൂടി

അന്തരീക്ഷച്ചുഴി രൂപപ്പെട്ടതോടെ കേരളത്തില്‍ ഈര്‍പ്പത്തിന്റെ അളവ് വര്‍ധിച്ചു. 75 ശതമാനം മുതല്‍ 80 ശതമാനം വരെയായിട്ടാണ് ഈര്‍പ്പത്തിന്റെ തോത് ഉയര്‍ന്നത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+